Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാന്‍സിന്റെ ലോകകപ്പ്, റൊണാള്‍ഡോയുടെ കൂടുമാറ്റം; 2018ലെ ഫുട്‌ബോള്‍

ലണ്ടന്‍: ഫുട്‌ബോളില്‍ ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുമായാണ് 2018 കടന്നുപോകുന്നത്. റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തകര്‍ച്ചവരെ നീണ്ടുനില്‍ക്കുന്നു ഒരു വര്‍ഷത്തെ ഫുട്‌ബോള്‍ സംഭവങ്ങള്‍. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച് ലൂക്കാ മോഡ്രിച്ച് ലോക ഫുട്‌ബോളറായതും 2018ല്‍ തന്നെ.
സിഡ്‌നിയില്‍ ഇന്ത്യന്‍ ബാറ്റിങ് കരുത്ത് കുറയും, തകര്‍ത്തടിക്കാന്‍ രോഹിത് ഇല്ല!! നാട്ടിലേക്കു മടങ്ങി
ഫ്രാന്‍സ് ലോകകപ്പ് ചാമ്പ്യന്മാരായതുതന്നെയാണ് 2018ലെ ഏറ്റവും പ്രധാന സംഭവമെന്നു പറയാം. കിലിയന്‍ എംബാപ്പയെന്ന യുവ ഫുട്‌ബോള്‍ താരത്തിന്റെ ഉദയത്തിനും ലോകകപ്പ് സാക്ഷിയായി. 1998ലെ ലോകകപ്പ് വിജയത്തിനുശേഷം ആദ്യമായാണ് ഫ്രാന്‍സ് കിരീടനേട്ടത്തിലെത്തുന്നത്. ക്രൊയേഷ്യയെ ഫൈനല്‍വരെ എത്തിച്ച മികവിന് ലൂക്കാ മോഡ്രിച്ച് മികച്ച കളിക്കാരനുള്ള ബഹുമതിയും സ്വന്തമാക്കി.

year2018

ക്ലബ്ബ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചശേഷം പുതിയ സീസണില്‍ ക്രിസ്റ്റാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറി. ആഴ്‌സണല്‍ പരിശീലകനെന്ന നിലയില്‍ 20 വര്‍ഷത്തിലധികം നീണ്ട കരിയര്‍ അവസാനിപ്പിച്ച് ആഴ്‌സണ്‍ വെങ്ങര്‍ ക്ലബ്ബിന്റെ പടിയിറങ്ങിയതും ഈവര്‍ഷം തന്നെ.

തുടര്‍ തോല്‍വികളാല്‍ വലഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീന്യോയെ മാറ്റി പുതിയ പരിശീലകനായി സോള്‍ഷ്യറെ നിയമിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ലോകഫുട്‌ബോളര്‍, ബാലണ്‍ ഡിഓര്‍ അവാര്‍ഡ് നേടി ലൂക്കാ മോഡ്രിച്ച് ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആധിപത്യത്തിന് അറുതുവരുത്തി. അവാര്‍ഡ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും മെസ്സിയും റൊണാള്‍ഡോയുമെല്ലാം ഈ വര്‍ഷവും ഗോളടിച്ചുകൂട്ടുന്നുണ്ട്.

Story first published: Monday, December 31, 2018, 14:43 [IST]
Other articles published on Dec 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+