Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ആവേശം എംഎല്‍എമാര്‍ക്കും താരങ്ങള്‍ക്കും

തിരുവനന്തപുരം:ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ ലോകം മുഴുവന്‍ ഇളകിമറിയുമ്പോള്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കും സിനിമ താരങ്ങള്‍ക്കും അതില്‍ നിന്ന് മാറി നില്‍ക്കാനാകുമോ? ഇല്ലെന്നുറപ്പല്ലേ...

ലോകകപ്പിന്റെ ആവേശം കളിച്ച് തന്നെ തെളിയിക്കണം എന്നാണ് എംഎല്‍എമാര്‍ പറയുന്നത്. തലസ്ഥാനത്തെ പത്രപ്രവര്‍ത്തകരുമായി ഒരു സൗഹൃദ ഫുട്‌ബോള്‍മത്സരവും ഒരുങ്ങുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ജനപ്രതിനിധികള്‍ ഇപ്പോള്‍.

സിനിമ താരങ്ങളില്‍പലരും ലോകകപ്പ് തുടങ്ങിയപ്പോള്‍ ചാനലുകളുടെ സ്റ്റുഡിയോകളിലെ സ്ഥിരം അതിഥികളാണ്. സിനിമയയെപ്പറ്റി പറയാനല്ല, കളിവിശേഷങ്ങള്‍ പങ്കുവക്കാന്‍. അവരില്‍ പ്രമുഖന്‍ സുരേഷ് ഗോപി തന്നെ...തലസ്ഥാനനഗരിയില്‍ നിന്നുള്ള ചില വിശേഷങ്ങള്‍ അറിയാം...

ഞങ്ങള്‍ക്കും കളിക്കാനറിയാം

ഞങ്ങള്‍ക്കും കളിക്കാനറിയാം

പത്രപ്രവര്‍ത്തകരുമായുള്ള ഫുട്‌ബോള്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് എംഎല്‍എമാര്‍.

 ഇവിടെ രാഷ്ട്രീയമില്ല കെട്ടോ

ഇവിടെ രാഷ്ട്രീയമില്ല കെട്ടോ

ഫുട്‌ബോള്‍ കളിക്കുമ്പോള്‍ എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ വ്യത്യാസമില്ല. ഷാഫി പറമ്പിലിലിനേയും രാജേഷിനേയും കാണാം.

പ്രായം പ്രശ്‌നമല്ല, വയറും

പ്രായം പ്രശ്‌നമല്ല, വയറും

ഫുട്‌ബോളിന്റെ ആവേശം കയറിക്കഴിഞ്ഞാല്‍ പിന്നെ പ്രായമൊന്നും ഒരു പ്രശ്‌നമേ അല്ല... വയറും

ഫുട്‌ബോളിനെന്ത് രാഷ്ട്രീയം

ഫുട്‌ബോളിനെന്ത് രാഷ്ട്രീയം

തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിസേയഷനും വഞ്ചിയൂര്‍ ഫുട്‌ബോള്‍ ക്ലബ്ബും ചേര്‍ന്ന നടത്തുന്ന ഫുട്‌ബോള്‍ ഫാന്‍ഫെസ്റ്റ് വി ശിവന്‍കുട്ടി എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

പോസ്റ്റ് ചെറുതായാലെന്താ

പോസ്റ്റ് ചെറുതായാലെന്താ

ഫുട്‌ബോള്‍ ഫാന്‍ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമ താരം സുരേഷ് ഗോപി നര്‍വ്വഹിക്കുന്നു. മന്ത്രി വിഎസ് ശിവകുമാര്‍, വിശിവന്‍കുട്ടി എംഎല്‍എ എന്നിവര്‍ സമീപം.

ഗോള്‍ ആയോ?

ഗോള്‍ ആയോ?

കുഞ്ഞുപോസ്റ്റിലേക്ക് ബോള്‍ അടിച്ച് കയറ്റിയതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി

 അല്‍പം പ്രസംഗം

അല്‍പം പ്രസംഗം

ഫുട്‌ബോള്‍ ഫാന്‍ഫെസ്റ്റിന്റെ ഉദ്ഘാടനമാണെങ്കിലും പ്രസംഗം ഒഴിവാക്കാന്‍ പറ്റില്ലല്ലോ...

Story first published: Friday, June 13, 2014, 11:45 [IST]
Other articles published on Jun 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+