2014 ലോകകപ്പില്‍ 2010 ആവര്‍ത്തിക്കും
റിയോ ഡി ജനീറോ: 2014 ല്‍ ബ്രസീലില്‍ നടക്കാനിര്ക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ 2010 ആവര്‍ത്തിക്കുമെന്ന് ഉറപ്പായി.... എന്താ ഞെട്ടിപ്പോയോ? വെറുതേ പറഞ്ഞതല്ല, കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം തന്നെ ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ നടക്കാന്‍ സാധ്യത ഏറെയുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ കരീടം സ്വന്തമാക്കിയ സ്‌പെയിന്റെ ആദ്യ മത്സരത്തിലെ എതിരാളികള്‍ ആരെന്നറിയാമോ... കഴിഞ്ഞ ഫൈനലിലെ എതിരാളികള്‍ തന്നെ. നെതര്‍ലന്‍ഡ്‌സ്. കഴിഞ്ഞ തവണ ഏറ്റ തോല്‍വിക്ക് പകരം ചോദിക്കാനാണ് ഇത്തവണ നെതര്‍ലാന്‍ഡ്‌സ് എത്തുന്നത്. കിരീടം നിലനിര്‍ത്താനായി സ്‌പെയിനും.

ഇത്തവണത്തെ ലോകകപ്പിലെ പുതുമുഖ ടീമുമായിട്ടാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ബോസ്‌നിയയാണ് പുതുമുഖ ടീം. ഈ മത്സരത്തിന് ശേഷം റിയോ ഡി ജനീറോയിലെ മാരക്കാന സ്‌റ്റേഡയിത്തില്‍ വച്ച് അര്‍ജന്റീന ഇറാനുമായി നേരിടും. അടുത്ത മത്സരം നൈജീരിയക്കെതിയാണ്.
ഒരു കണക്കില്‍ പറഞ്ഞാല്‍ ഏറ്റവും എളുപ്പമുള്ള എഫ് ഗ്രൂപ്പിലാണ് ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ഇത്തവണ ഉള്ളത്. യൂറോപ്യന്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന ഗ്രൂപ്പ് ഇയില്‍ നിന്ന് ഫ്രാന്‍സോ സ്വിറ്റ്‌സര്‍ലന്റോ ആയിരിക്കും നോക്കൊട്ട് റൗണ്ടില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ എന്ന് ഏറെക്കുറെ ഉറപ്പിക്കാം.
ബ്രസീല്‍ ഗ്രൂപ്പ് എ യില്‍ ആണ്. ക്രൊയേഷ്യവും മെക്‌സിക്കോയും കാമറൂണും ആണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. വലിയ അദ്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലങ്കില്‍ ബ്രസീല്‍ തന്നെ ഗ്രൂപ്പില്‍ ഒന്നാമതെത്തും. ക്രയോഷ്യയുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications