വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ പോര് കനക്കുന്നു, ലിവര്‍പൂളിനും സിറ്റിക്കും ജയം.. ബയേണ്‍ വീണ്ടും തലപ്പത്തെത്തി; പിഎസ്ജിക്ക് കനത്ത തോല്‍വി

ലണ്ടന്‍/മ്യൂണിക്ക്/പാരിസ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തിനായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള പോര് കനക്കുന്നു. ക്രിസ്റ്റല്‍ പാലസിനെ 1-3ന് തോല്‍പ്പിച്ച് നിലവിലെ ചാംപ്യന്‍മാരായ സിറ്റി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും അതിന് മണിക്കൂറിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടുപിന്നാലെ നടന്ന മുന്‍ ചാംപ്യന്‍മാരുടെ ക്ലാസിക്ക് പോരില്‍ ലിവര്‍പൂള്‍ 2-0ന് ചെല്‍സിയെ തോല്‍പ്പിക്കുകയായിരുന്നു. ഇതോടെ സിറ്റിയില്‍ നിന്ന് ലീഗിലെ ഒന്നാംസ്ഥാനം ലിവര്‍പൂള്‍ വീണ്ടും തിരിച്ചുപിടിക്കുകയും ചെയ്തു.നിലവില്‍ 34 മല്‍സരങ്ങളില്‍ നിന്ന് 85 പോയിന്റോടെയാണ് ലിവര്‍പൂള്‍ ലീഗില്‍ തലപ്പത്ത് തുടരുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച സിറ്റി 83 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

mohamed-salah

ചെല്‍സിക്കെതിരായ ഗ്ലാമര്‍ പോരില്‍ സ്വന്തം തട്ടകത്തില്‍ സാഡിയോ മാനെ, സൂപ്പര്‍താരം മുഹമ്മദ് സലാ എന്നിവരാണ് ലിവര്‍പൂളിനു വേണ്ടി വലകുലുക്കിയത്. എന്നാല്‍, റഹീം സ്റ്റെര്‍ലിങിന്റെ ഇരട്ട ഗോളിനൊപ്പം ഗാബ്രിയേല്‍ ജീസസാണ് പാലസിനെതിരേ സിറ്റിക്കായി എവേ മല്‍സരത്തില്‍ വലകുലുക്കിയത്. ലുക്കാ മില്‍വോജിക്കാണ് പാലസിന്റെ ഏക ഗോള്‍ സ്‌കോറര്‍. അതേസമയം, ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി. 29ാം റൗണ്ട് മല്‍സരത്തില്‍ ഫോര്‍ട്ടുനയെ 1-4ന് പരാജയപ്പെടുത്തിയായിരുന്നു ബയേണിന്റെ മുന്നേറ്റം. ഇരട്ട ഗോള്‍ നേടി കിങ്സ്ലി കോമാന്‍ ബയേണ്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചു.

നാട്ടങ്കത്തിലെ തോല്‍വിക്ക് മുംബൈയില്‍ തിരിച്ചടി നല്‍കാന്‍ ആര്‍സിബി; ആവേശപ്പോരില്‍ ആര് ജയിക്കും?നാട്ടങ്കത്തിലെ തോല്‍വിക്ക് മുംബൈയില്‍ തിരിച്ചടി നല്‍കാന്‍ ആര്‍സിബി; ആവേശപ്പോരില്‍ ആര് ജയിക്കും?

രണ്ടാം സ്ഥാനത്തുള്ള ബൊറൂസ്യ ഡോട്മുണ്ടിനേക്കാള്‍ ഒരു പോയിന്റിന്റെ ലീഡാണ് ലീഗിലെ ഒന്നാംസ്ഥാനക്കാരായ ബയേണിനുള്ളത്. 29 മല്‍സരങ്ങളില്‍ നിന്ന് ബയേണിന് 67 ഉം ഡോട്മുണ്ടിന് 66 ഉം പോയിന്റുകളാണുള്ളത്.ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലില്ലെയാണ് 5-1ന് പിഎസ്ജിയെ തരിപ്പണമാക്കിയത്. തോല്‍വിയോടെ കിരീടനേട്ടം ഉറപ്പിക്കാന്‍ പിഎസ്ജിക്ക് കാത്തിരിക്കേണ്ടി വരികയും ചെയ്തു. നിലവില്‍ 31 മല്‍സരങ്ങളില്‍ നിന്ന് 81 പോയിന്റുമായി ലീഗ് കിരീടത്തിന് തൊട്ടരികിലാണ് പിഎസ്ജി. 32 മല്‍സരങ്ങളില്‍ 64 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള ലില്ലെയ്ക്കുള്ളത്.

Story first published: Monday, April 15, 2019, 14:05 [IST]
Other articles published on Apr 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X