Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശപ്പോരില്‍ ലിവര്‍പൂള്‍, ലീഗില്‍ വീണ്ടും തലപ്പത്ത്; ചെല്‍സി,റയല്‍,പിഎസ്ജി ടീമുകള്‍ക്കും മുന്നേറ്റം

ലണ്ടന്‍/മാഡ്രിഡ്/പാരിസ്/റോം: ലീഗ് മല്‍സരങ്ങളില്‍ വമ്പന്‍മാര്‍ വിജയത്തോടെ മുന്നേറ്റം നടത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ജേതാക്കളായ ലിവര്‍പൂളും ചെല്‍സിയും വിജയക്കൊടി നാട്ടിയപ്പോള്‍ സ്പാനിഷ് ലീഗില്‍ മുന്‍ കിരീട വിജയികളായ റയല്‍ മാഡ്രിഡും ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജിയും വിജയം സ്വന്തമാക്കുകയായിരുന്നു.പ്രീമിയര്‍ ലീഗിലെ 32ാം റൗണ്ട് മല്‍സരത്തില്‍ ശക്തരായ ടോട്ടനം ഹോട്‌സ്പറിനെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

ആവേശകരമായ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. മല്‍സരം സമനിലയിലേക്ക് നീങ്ങവെ 90ാം മിനിറ്റില്‍ ടോട്ടനം താരം ടോബി അല്‍ഡെര്‍വിറെല്‍ഡിന്റെ സെല്‍ഫ് ഗോള്‍ ലിവര്‍പൂളിനെ രക്ഷിക്കുകയായിരുന്നു. സെല്‍ഫ് ഗോളിന് വഴിയൊരുക്കിയത് ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലായായിരുന്നു. റോബര്‍ട്ടോ ഫിര്‍മിനോയായിരുന്നു ലിവര്‍പൂളിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. ലുകാസ് മൗറയാണ് ടോട്ടനമിന്റെ സ്‌കോറര്‍.

liverpool

വിജയത്തോടെ ഒരു ഇടവേളയ്ക്കു ശേഷം നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. നിലവില്‍ 32 മല്‍സരങ്ങളില്‍ നിന്ന് ലിവര്‍പൂളിന് 79 ഉം 31 കളികളില്‍ നിന്ന് സിറ്റിക്ക് 77 ഉം പോയിന്റാണുള്ളത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ചെല്‍സി 2-1ന് കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു ചെല്‍സിയുടെ തിരിച്ചുവരവ്. ഇഞ്ചുറിടൈമില്‍ റൂബെന്‍ ലോഫറ്റസ് ചീക്കിലൂടെയാണ് ചെല്‍സി വിജയം പിടിച്ചെടുത്തത്. കളിയുടെ 46ാം മിനിറ്റില്‍ വിക്ടര്‍ കമറാസയിലൂടെ മുന്നിലെത്തിയ കാര്‍ഡിഫിന് 84ാം മിനിറ്റില്‍ സെസാര്‍ അസ്പിലിക്യൂട്ടയിലൂടെയാണ് ചെല്‍സി ആദ്യ തിരിച്ചടി നല്‍കിയത്. 31 കളികളില്‍ നിന്ന് 60 പോയിന്റുമായി ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ബ്ലൂസ്.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് 3-2ന് ഹൂസ്‌കെയെ തോല്‍പ്പിച്ചപ്പോള്‍ ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 1-0ന് ടൊലോസയെ പരാജയപ്പെടുത്തുകയായിരുന്നു. മറ്റു പ്രധാന മല്‍സരങ്ങളില്‍ സ്പാനിഷ് ലീഗില്‍ വലന്‍സിയ 1-0ന് സെവിയ്യയെയും ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി 4-1ന് റോമയെയും ലാസിയോ 1-0ന് ഇന്റര്‍ മിലാനെയും തോല്‍പ്പിച്ചു.

Story first published: Monday, April 1, 2019, 13:19 [IST]
Other articles published on Apr 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+