Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരടിയില്‍ ടോട്ടനമിനെ വീഴ്ത്തി, സിറ്റി വീണ്ടും തലപ്പത്ത്; കിരീടം ഉറപ്പിച്ച് യുവന്റസ്, ബാഴ്‌സ, ബയേണ്‍ മുന്നോട്ട്

ലണ്ടന്‍/ബാഴ്‌സ/റോം/മ്യൂണിക്ക്: യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് വിജയ മുന്നേറ്റം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ, ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ്, ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് എന്നീ ടീമുകളാണ് വിജയത്തോടെ കുതിപ്പ് നടത്തിയത്.

പ്രീമിയര്‍ ലീഗില്‍ സിറ്റി വീണ്ടും നമ്പര്‍ വണ്‍

പ്രീമിയര്‍ ലീഗില്‍ സിറ്റി വീണ്ടും നമ്പര്‍ വണ്‍

34ാം റൗണ്ടിലെ ക്ലാസിക്ക് പോരില്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ടോട്ടനമിനെ തോല്‍പ്പിക്കുകയായിരുന്നു. കളിയുടെ അഞ്ചാം മിനിറ്റില്‍ ഫില്‍ ഫോഡെനാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്.

വിജയത്തോടെ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സിറ്റി ലീഗില്‍ വീണ്ടും ഒന്നാമതെത്തി. 34 മല്‍സരങ്ങളില്‍ നിന്ന് 86 പോയിന്റോടെയാണ് സിറ്റി ലീഗില്‍ തലപ്പത്തെത്തിയത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 85 പോയിന്റുമായി ലിവര്‍പൂള്‍ തൊട്ടുപിന്നിലുണ്ട്. 67 പോയിന്റുമായി ടോട്ടനമാണ് മൂന്നാമത്.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഫുള്‍ഹാം 1-0ന് ബേണ്‍മൗത്തിനെയും വാട്‌ഫോര്‍ഡ് 2-1ന് ഹഡേര്‍സ്ഫീല്‍ഡിനെയും ന്യൂകാസില്‍ 3-1ന് സതാംപ്റ്റനെയും പരാജയപ്പെടുത്തി.

കിരീടത്തിലേക്കടുത്ത് ബാഴ്‌സ

കിരീടത്തിലേക്കടുത്ത് ബാഴ്‌സ

സ്പാനിഷ് ലീഗില്‍ ബാഴ്‌സ കിരീടത്തിലേക്ക് അടുക്കുകയാണ്. 33ാം റൗണ്ട് മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെ 1-2ന് ബാഴ്‌സ പരാജയപ്പെടുത്തുകയായിരുന്നു. ക്ലെമെന്റ് ലേന്‍ഗ്ലറ്റ്, ജോര്‍ഡി ആല്‍ബ എന്നിവരാണ് ബാഴ്‌സയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. യുഹാന്‍മിയാണ് സോസിഡാഡിന്റെ ആശ്വാസ ഗോള്‍ സ്‌കോറര്‍.

വിജയത്തോടെ 77 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനം ഒന്നും കൂടി ഉറപ്പിച്ചിരിക്കുകയാണ് ബാഴ്‌സ. 68 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് ലീഗില്‍ രണ്ടാമത്. 61 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ 1-0ന് ഐബറിനെയും സെല്‍റ്റ 2-1ന് ജിറോണയെയും പരാജയപ്പെടുത്തി.

ഇറ്റാലിയന്‍ ലീഗ് കിരീടം ഉറപ്പിച്ച് യുവന്റസ്

ഇറ്റാലിയന്‍ ലീഗ് കിരീടം ഉറപ്പിച്ച് യുവന്റസ്

ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായ എട്ടാം തവണയും യുവന്റസിന്റെ കിരീട കുതിപ്പിന് ബ്രേക്കിടാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല. അഞ്ച് റൗണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ തന്നെ ലീഗ് കിരീടം ഉറപ്പിച്ചിരിക്കുകയാണ് യുവന്റസ്. 33ാം റൗണ്ടില്‍ ഫിയൊറെന്റീനയെ 1-2ന് തോല്‍പ്പിച്ചാണ് യുവന്റസ് സീസണിലെ ലീഗ് കിരീടം ഉറപ്പിച്ചത്. നിലവില്‍ രണ്ടാം സ്ഥാനക്കാരായ നാപ്പോളിയേക്കാള്‍ 20 പോയിന്റ് മുന്നിലാണ് യുവന്റസ്.

ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങളിലെല്ലാം നാപ്പോളി ജയിച്ചാലും യുവന്റസ് തോറ്റാലും ലീഗിലെ ഒന്നാം സ്ഥാനം യുവന്റസില്‍ നിന്ന് തട്ടിയെടുക്കാനാവില്ല. 33 മല്‍സരങ്ങളില്‍ നിന്ന് യുവന്റസിന് 87 ഉം 32 കളികളില്‍ നിന്ന് നാപ്പോളിക്ക് 67 ഉം പോയിന്റാണുള്ളത്.

ഫിയൊറെന്റീനയ്‌ക്കെതിരേ സെല്‍ഫ് ഗോളിലാണ് യുവന്റസ് വിജയക്കൊടി നാട്ടിയത്. സെല്‍ഫ് ഗോളിനൊപ്പം അലെസ് സാന്‍ഡ്രോയാണ് യുവന്റസിനായി വലക്കുലുക്കിയത്. ഇന്റര്‍ മിലാന്‍-റോമ, എസി മിലാന്‍-പാര്‍മ മല്‍സരം 1-1ന് അവസാനിച്ചു.

ജര്‍മന്‍ ലീഗില്‍ നാല് പോയിന്റിന്റെ ലീഡ് പിടിച്ച് ബയേണ്‍

ജര്‍മന്‍ ലീഗില്‍ നാല് പോയിന്റിന്റെ ലീഡ് പിടിച്ച് ബയേണ്‍

30ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 1-0ന് വെര്‍ഡെറിനെ തോല്‍പ്പിക്കുകയായിരുന്നു. നിക്ലാസ് സുലെയാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ടുമായുള്ള പോയിന്റ് അകലം നാലാക്കി വര്‍ധിപ്പിക്കാനും ബയേണിനായി.

70 പോയിന്റുമായാണ് ബയേണ്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 29 മല്‍സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി ഡോട്മുണ്ട് തൊട്ടുപിന്നിലുണ്ട്.

Story first published: Sunday, April 21, 2019, 12:42 [IST]
Other articles published on Apr 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+