For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുരസ്‌കാരങ്ങള്‍ നോക്കി ഇനി കളിക്കില്ല! സമയം കുറവാണ്; വിരമിക്കാനൊരുങ്ങി റൊണാള്‍ഡോ?

ആധുനിക ഫുട്‌ബോളിലെ രണ്ട് ഇതിഹാസങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ എന്ന് പറയുന്നതുപോലെ പ്രകടന മികവുകൊണ്ട് കസറിയിരുന്ന ഇരുവരും തുല്യ ശക്തികളെന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതോടെ താരത്തിന്റെ കരിയര്‍ താഴോട്ട് പോയി. ലയണല്‍ മെസി അര്‍ജന്റീനക്കായി ലോകകപ്പടക്കം നേടിയപ്പോഴും റൊണാള്‍ഡോയ്ക്ക് മികവിനൊത്ത് ഉയരാന്‍ സമീപകാലത്തൊന്നും സാധിച്ചിട്ടില്ല.

നിലവില്‍ അല്‍ നാസര്‍ എഫ്‌സിക്കായാണ് റൊണാള്‍ഡോ കളിക്കുന്നത്. 39കാരനായ റൊണാള്‍ഡോയ്ക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള ബാല്യം ശേഷിക്കുന്നില്ലെന്ന് തന്നെ പറയാം. കരിയറിന്റെ അവസാന സമയത്തിലൂടെ കടന്ന് പോകുന്ന റൊണാള്‍ഡോ ഇപ്പോഴിതാ വിരമിക്കല്‍ സൂചന നല്‍കിയത് വൈറലായിരിക്കുകയാണ്. പുരസ്‌കാരങ്ങള്‍ നോക്കി കളിക്കാനില്ലെന്നും ഇനി അതിനുള്ള സമയം ബാക്കിയില്ലെന്നുമാണ് റൊണാള്‍ഡോ പറയുന്നത്.

കരിയറിന്റെ അവസാന സമയത്തിലൂടെ പോകുന്നു

സൗദി ക്ലബ്ബിനൊപ്പം മികച്ച പ്രകടനം തന്നെയാണ് റൊണാള്‍ഡോ നടത്തുന്നത്. എന്നാല്‍ യൂറോപ്യന്‍ ലീഗിലെ പ്രകടനം പോലെ വലിയ ശ്രദ്ധ നേടിയെടുക്കാന്‍ റൊണാള്‍ഡോക്ക് സാധിക്കുന്നില്ല. അവസാന മത്സരത്തില്‍ അല്‍ റയാനെതിരേ 2-1ന് അല്‍ നാസര്‍ ജയിച്ചപ്പോള്‍ തകര്‍പ്പന്‍ ഗോളുമായി റൊണാള്‍ഡോ തിളങ്ങിയിരുന്നു. 50 ഗോളുകള്‍ സൗദി ലീഗില്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ടടക്കം നേടി. പുതിയ സീസണ്‍ ആരംഭിച്ച് എട്ട് ഗോളുകള്‍ ഇതിനോടകം നേടാന്‍ റൊണാള്‍ഡോയ്ക്കായിട്ടുണ്ട്.

തന്റെ അവസാന ഗോള്‍ മരണപ്പെട്ട പിതാവിനായി റൊണാള്‍ഡോ സമര്‍പ്പിക്കുകയും ചെയ്തു. 'ഈ ഗോളിന് സവിശേഷതയുണ്ട്. എന്റെ പിതാവ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. കാരണം ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. ഇപ്പോള്‍ ആസ്വദിച്ച് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമാണ് ഇഷ്ടപ്പെടുന്നത്. കാരണം എനിക്ക് ഇനി അധികം സമയം കളത്തിനുള്ളില്‍ ഉണ്ടാകില്ല.

മികച്ച താരമാവുകയെന്നതോ പുരസ്‌കാരങ്ങള്‍ നേടുകയോ എന്നതോ ഇപ്പോള്‍ എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ല. മികച്ച ഫുട്‌ബോള്‍ കളിച്ച് ടീമിനെ ജയിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്' റൊണാള്‍ഡോ പറഞ്ഞു.

cristiano ronaldo

ബാലന്‍ദ്യോര്‍ പട്ടികയില്‍ ഇടം നേടാനായില്ല

ഒരു കാലഘട്ടത്തില്‍ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിലെ മുന്‍നിരക്കാരനായിരുന്നു റൊണാള്‍ഡോ. എന്നാല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് പടിയിറങ്ങിയതോടെ പതിയെ റൊണാള്‍ഡോ പിന്നോട്ട് പോയി. അവസാനത്തെ ബാല്യന്‍ദ്യോറിന്റെ ചുരുക്കപ്പട്ടികയില്‍ റൊണാള്‍ഡോയ്ക്ക് ഇടം നേടാനായില്ല. വലിയ ഇടവേളക്ക് ശേഷമാണ് റൊണാള്‍ഡോ തഴയപ്പെടുന്നത്. 'റെക്കോഡുകള്‍ എന്റെ കരിയറിന്റെ ഭാഗമാണ്. അതിനെ തകര്‍ക്കുന്നത് സ്വാഭാവികമായ എന്റെ ശീലമാണ്.

ആദ്യ ദിവസം കളിക്കാനിറങ്ങിയപ്പോഴുണ്ടായിരുന്ന സമ്മര്‍ദ്ദം അവസാന മത്സരത്തില്‍വരെ എനിക്കുണ്ടാവുമെന്നാണ് കരുതുന്നത്' റൊണാള്‍ഡോ പറഞ്ഞു. മികച്ച ഫിറ്റ്‌നസുള്ള റൊണാള്‍ഡോയ്ക്ക് ഇനിയും കരിയര്‍ മുന്നോട്ട് കൊണ്ടുപോവുക പ്രയാസമായിരിക്കില്ല. എന്നാല്‍ പ്രായം പ്രകടനത്തെ ബാധിക്കുക സ്വാഭാവികമാണ്. ഇതിഹാസ താരമെന്ന നിലയില്‍ വലിയ നാണക്കേടുകള്‍ക്ക് കാത്ത് നില്‍ക്കാതെ കരിയര്‍ അവസാനിപ്പിക്കാനാവും റൊണാള്‍ഡോ ശ്രമിക്കുക.

മെസി അടുത്ത ലോകകപ്പ് കളിക്കുമോ?

റൊണാള്‍ഡോയുടെ പ്രധാന എതിരാളിയും അര്‍ജന്റീന സൂപ്പര്‍ താരവുമായ ലയണല്‍ മെസി അടുത്ത ലോകകപ്പ് കളിക്കാനുള്ള സാധ്യത കൂടുതലാണ്. ബാലന്‍ദ്യോറില്‍ റൊണാള്‍ഡോയെ കടത്തിവെട്ടിയ മെസി നായകനായി അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലും മുത്തമിടീപ്പിച്ചു. ചരിത്ര റെക്കോഡുകള്‍ നേടിയെടുത്ത മെസി ഇപ്പോള്‍ റൊണാള്‍ഡോയേക്കാള്‍ ഏറെ മുന്നിലാണ്.

ആധുനിക ഫുട്‌ബോളിലെ രാജാവ് എന്ന സിംഹാസനത്തില്‍ ഇപ്പോള്‍ മെസിക്കൊപ്പമിരിക്കാന്‍ റൊണാള്‍ഡോയ്ക്ക് യോഗ്യതയില്ലെന്ന് തന്നെ പറയാം. അടുത്ത ലോകകപ്പിന് റൊണാള്‍ഡോ ഉണ്ടാകാന്‍ സാധ്യത കുറവാണെങ്കിലും മെസി ലോകകപ്പ് കളിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

Story first published: Wednesday, October 2, 2024, 14:54 [IST]
Other articles published on Oct 2, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+