Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലീഗില്‍ റയലിന് സമനില, ലീഗില്‍ മൂന്നാം സ്ഥാനത്ത് തന്നെ

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് സമനില. വലന്‍സിയയാണ് റയലിനെ സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ നേടി സമനില പാലിച്ചു. റയലിനായി കരീം ബെന്‍സേമയും ഗാരത് ബെയിലുമാണ് വലകുലുക്കിയത്. വലന്‍സിയയ്ക്കായി ഡാനിയല്‍ പറേജോയും പാകോ അല്‍കാസെറുമാണ് ഗോള്‍ നേടിയത്.

രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് റയല്‍ സമനില വഴങ്ങിയത്. 16-ാം മിനിറ്റില്‍ ബെന്‍സേമയാണ് ആദ്യം റയലിനായി വലകുലുക്കിയത്. എന്നാല്‍ ആദ്യ പകുതി കഴിയും മുമ്പ് ഡാനി പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കി.

real madid

എന്നാല്‍ 82-ാം മിനിറ്റില്‍ ഗാരത് ബെയില്‍ മനോഹരമായ ഹെഡ്ഡറിലൂടെ റയലിനെ മുന്നിലെത്തിച്ചു. റയല്‍ ജയമുറപ്പിച്ച നിമിഷത്തിലാണ് പാകോ വലന്‍സിയക്കായി ഗോല്‍ മടക്കിയത്.

18 കളികളില്‍ നിന്ന് 37 പോയിന്റുള്ള റയല്‍ ഇപ്പോഴും അത്‌ലറ്റിക്കോ മാഡ്രിഡിനും ബാഴ്‌സയ്ക്കും പിന്നില്‍ മൂന്നാമതുതന്നെയാണ്. 17 മത്സരങ്ങള്‍ കളിച്ച ബാഴ്‌സ 39 പോയിന്റുമായി രണ്ടാമതും. 18 കളികളില്‍ നിന്ന് 41 പോയിന്റുള്ള അതിലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്തുമാണ്.

Story first published: Monday, January 4, 2016, 12:31 [IST]
Other articles published on Jan 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+