Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍ക്കാനായി കേരള ബ്ലാസ്‌റ്റേഴ്സ് പിന്നെയും ബാക്കി

മഡ്ഗാവ്: എഫ്സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ആദ്യാവസാനം പൊരുതി കളിച്ചിട്ടും ജയം കേരള ബ്ലാസ്റ്റേഴ്‌സിനെ അകന്നു നിന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ലിയോ മോറ(45), ഗ്രിഗറി(84) എന്നിവരായിരുന്നു ഗോവയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. കേരളത്തിനായി മുഹമ്മദ് റാഫി(24) ആശ്വാസ ഗോള്‍ നേടി.

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം വിജയം മാത്രം മുന്നില്‍കണ്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആശിച്ച തുടക്കമാണ് റാഫിയുടെ ഗോളിലൂടെ ലഭിച്ചത്. ഇരുപത്തി നാലാം മിനിട്ടില്‍ ഭേക്കെയുടെ ക്രോസിനു തലവെച്ച റാഫിക്കു പിഴച്ചില്ല, പന്ത് ഗോവയുടെ വലയില്‍. കേരളം 1-0 ത്തിന് മുന്നില്‍

kerala blasters

കേരളം വിജയ വഴിയിലേക്ക് തിരികെയെത്തി എന്ന് ആരാധകര്‍ ഉറപ്പിച്ച നിമിഷത്തിലാണ് ലിയോ മോറ ബ്ലാസ്റ്റേഴ്‌സിന്റെ വലചലിപ്പിച്ചത്. സ്‌കോര്‍ 1-1.

സമനിലയില്‍ തുടങ്ങിയ രണ്ടാം പകുതി ഇരു ടീമുകളും ആക്രമണം ശക്തമാക്കി. ഏതു നിമിഷവും ഗോള്‍ വീഴാമെന്ന അവസ്ഥയിലായി കളി. എന്നാല്‍ ഇരു ടീമിന്റേയും പ്രതിരോധനിര പാറപോലെ ഉറച്ചു നിന്നു. മത്സരം 1-1 ന് സമനിലയിലേക്കു നീങ്ങുന്ന മിനിട്ടിലാണ് ഗ്രിഗറിയുടെ ഗോള്‍ സ്‌കോര്‍ 1-2 ന് ഗോവ മുന്നില്‍.

രണ്ടാം ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്‌സ് പൊരുതികളിച്ചു. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു. അവസാന നിമിഷങ്ങളില്‍ സികെ വിനീതിനെ പകരമിറക്കി ഗോളിനായി പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല.

ജയത്തോടെ എഫ്സി ഗോവ 10 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. തുടര്‍ച്ചയായി മൂന്നു തോല്‍വികള്‍ ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സിന് അഞ്ചുകളിയില്‍ നിന്ന്‌ 4 പോയിന്റ് മാത്രമാണുള്ളത്.

Story first published: Friday, October 23, 2015, 10:43 [IST]
Other articles published on Oct 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+