Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: റഷ്യ മഞ്ഞയില്‍ മുങ്ങും.. ബ്രസീലിനെ പിന്തുണയ്ക്കാനെത്തുന്നത് 60,000ത്തോളം ആരാധകര്‍!!

റിയോ ഡി ജനീറോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ ടീമുകള്‍ അവസാന വട്ട തയ്യാറെടുപ്പുകളിലാണ്. അതിനിടെ ലാറ്റിന്‍ വമ്പന്‍മാരും ഇത്തവണത്തെ കിരീട ഫേവറിുകളിലൊന്നുമായ ബ്രസീലിനെ പിന്തുണയ്ക്കാന്‍ റഷ്യയിലെത്തുന്നത് റെക്കോര്‍ഡ് ആരാധകരാണ്. ഏകദേശം 60,000ത്തോളം ആരാധകര്‍ തങ്ങളുടെ പ്രിയ ടീമിനെ പിന്തുണയ്ക്കുന്നതിനു വേണ്ടി ബ്രസീലില്‍ നിന്നും റഷ്യയിലെത്തും. ബ്രസീലിയന്‍ വിദേശ കാര്യമന്ത്രി അലോഷ്യോ ന്യൂനസാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. ഇതിനകം തന്നെ 60,0000ല്‍ കൂടുതല്‍ പേര്‍ ലോകകപ്പിനുള്ള ടിക്കറ്റ് കരസ്ഥമാക്കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

1

റഷ്യയില്‍ കസാന്‍, സമാറ, റോസ്‌തോവ്, സോച്ചി, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നീ അഞ്ചു വിടങ്ങളിലായി താല്‍ക്കാലിക കോണ്‍സുലേറ്റുകള്‍ തുറക്കാന്‍ ബ്രസീല്‍ തീരുമാനിച്ചു കഴിഞ്ഞു. ഓരോ കോണ്‍സുലേറ്റിലും ചുരുങ്ങിയത് മൂന്നു ഉദ്യോഗസ്ഥര്‍ വരെയുണ്ടാവും. റഷ്യന്‍ ഭാഷ അറിയുന്നവരും ഇക്കൂട്ടത്തിലുണ്ടാവും. കൂടാതെ ലോകകപ്പിനായി പ്രത്യേകം നിയമോപദേഷ്ടാവിനെയും ബ്രസീല്‍ നിയമിച്ചിട്ടുണ്ട്.

റഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ആരാധകര്‍ക്കു മനസ്സിലാക്കി കൊടുക്കുന്നതിനായി 134 പേജുള്ള പുസ്തകവും ബ്രസീല്‍ വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും ചേര്‍ന്നു പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 14ന് വ്യാഴാഴ്ചയാണ് റഷ്യയില്‍ ലോകകപ്പ് മാമാങ്കത്തിന് തുടക്കമാവുന്നത്. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

Story first published: Saturday, June 9, 2018, 13:42 [IST]
Other articles published on Jun 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+