For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോകപ്പ് ഫുട്‌ബോള്‍ ജൂണ്‍ പത്തിനു തുടങ്ങും, സ്പെയിനും ഫ്രാന്‍സും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍

By Shinod

പാരിസ്: കാല്‍പ്പന്തു കളിയിലെ യൂറോപ്യന്‍ ചാംപ്യന്മാരെ കണ്ടെത്താനുള്ള യുവേഫ യൂറോകപ്പ് പോരാട്ടങ്ങള്‍ ജൂണ്‍ പത്തു മുതല്‍ ജൂലായ് പത്തുവരെ ഫ്രാന്‍സില്‍ നടക്കും. നാലു ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് അങ്കത്തിനിറങ്ങുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും മുന്നിലെത്തുന്ന രണ്ടു ടീമുകളും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് അടുത്ത റൗണ്ടിലേക്ക് കടക്കുക. സ്‌പെയിനാണ് നിലവിലുള്ള ചാംപ്യന്മാര്‍. ലോകഫുട്‌ബോളിലെ തന്നെ കരുത്തരായ ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ കളിക്കാനിറങ്ങുന്നതിനാല്‍ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Euro 2016

ആദ്യമത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റൊമാനിയയുമായി ഏറ്റുമുട്ടും. ജൂണ്‍ പതിനൊന്നിന് ഇന്ത്യന്‍ സമയം 12.30നാണ് മത്സരം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നോക്കുയാണെങ്കില്‍ വൈകുന്നേരം 6.30, രാത്രി 9.30, 12,30 എന്നീ സമയങ്ങളിലാണ് മത്സരം വരുന്നത്. നോക്കൗട്ട് മത്സരങ്ങള്‍ ജൂണ്‍ 25ന് ആരംഭിക്കും. ജൂലായ് ഒന്നു മുതലാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങുന്നത്. സെമിഫൈനല്‍ ജൂലായ് ഏഴ്, എട്ട് തിയ്യതികളിലും ഫൈനല്‍ ജൂലായ് 11നും നടക്കും.

ഫുട്‌ബോള്‍ ആവേശത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. വൈകുന്നേരം ആറരയ്ക്ക് യൂറോകപ്പോടെ തുടങ്ങി പുലര്‍ച്ചെ കോപ്പ അമേരിക്ക മത്സരങ്ങള്‍ വരെ നീളുന്ന ഉറക്കമില്ലാത്ത മണിക്കൂറുകളാണ് ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്. ജൂണ്‍ മൂന്നു മുതല്‍ ജൂണ്‍ 26വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ലാറ്റിനമേരിക്കയ്ക്ക് പുറത്ത് യുഎസ്എയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അര്‍ജന്റീനയും ബ്രസീലും ഉള്‍പ്പെടെ പതിനാറുടീമുകള്‍ മാറ്റുരയ്ക്കും.

Story first published: Wednesday, May 25, 2016, 11:53 [IST]
Other articles published on May 25, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+