Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോയ്ക്ക് ആവേശത്തുടക്കം; അവസാന മിനുട്ടിൽ ഫ്രാന്‍സിന് നാടകീയ ജയം, രക്ഷകനായത് പെയറ്റ!

പാരിസ്: യുവേഫ യൂറോകപ്പ് ഫുട്‌ബോളിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റൊമാനിയയെ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. കളി തീരാന്‍ വെറും ഒരേ ഒരു മിനുട്ട് ബാക്കി നില്‍ക്കേയായിരുന്നു ഫ്രാന്‍സിന്റെ വിജയഗോള്‍. ഗാനമേളയും നൃത്തവുമായി ഉദ്ഘാടന ചടങ്ങുകളില്‍ നിറഞ്ഞുനിന്ന ആവേശം ആദ്യത്തെ കളിയിലും കാണാനായി.

താരതമ്യേന ദുര്‍ബലരായ റൊമാനിയയെ എളുപ്പം തോല്‍പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു കരുത്തരായ ഫ്രാന്‍സ്. എന്നാല്‍ അതത്ര എളുപ്പമല്ല എന്ന് അവര്‍ക്ക് മൂന്നാം മിനുട്ടില്‍ തന്നെ മനസിലായി. ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. ഒന്നാം ഗോള്‍ വീഴാന്‍ 57ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഒളിവര്‍ ജിറൂഡാണ് ഫ്രാന്‍സിന് വേണ്ടി 2016 യുവേഫ യൂറോകപ്പ് ഫുട്‌ബോളിലെ ആദ്യഗോള്‍ നേടിയത്.

payet

എട്ട് മനുട്ടിന് ശേഷം റൊമാനിയയും ഗോള്‍വല ചലിപ്പിച്ചു. ബോഡ്ഗാന്‍ സ്റ്റാഞ്ചുവിനെ വീഴ്ത്തിയതിന് കിട്ടിയ പെനല്‍റ്റി സ്റ്റാഞ്ചു തന്നെ വലയിലെത്തിച്ചു. സമനിലയാകും എന്ന മട്ടിലായിരുന്നു പിന്നീട് കുറേ നേരം കളി. എന്നാല്‍ കളി തീരാന്‍ ഒരു മിനുട്ട് മാത്രം ബാക്കിനില്‍ക്കേ ദിമിത്രി പെയറ്റ് ഫ്രാന്‍സിന് രക്ഷകനായെത്തി. നേരത്തെ ഒന്നാം ഗോളിന് കാരണക്കാരനായതും പെയറ്റായിരുന്നു.

ഫ്രാന്‍സിലാണ് ഇത്തവണ യൂറോപ്യന്‍ ചാംപ്യന്മാരെ കണ്ടെത്താനുള്ള യുവേഫ യൂറോകപ്പ് പോരാട്ടങ്ങള്‍ നടക്കുക. ജൂലായ് പത്തുവരെയാണ് കളി. നാലു ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളിലായി 24 ടീമുകള്‍ കിരീടത്തിന് വേണ്ടി പോരാടുന്നു. കരുത്തരായ ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയവര്‍ ഇറങ്ങുമ്പോള്‍ ക്ലാസിക് പോരാട്ടങ്ങളാണ് യൂറോ ആരാധകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. ജൂണ്‍ 26വരെയാണ് കോപ്പ അമേരിക്ക കൂടി നടക്കുന്നതിനാല്‍ കായികലോകം ഫുട്‌ബോളിലേക്ക് ഒതുങ്ങുന്നു എന്ന് പറഞ്ഞാലും തെറ്റാകില്ല.

Story first published: Saturday, June 11, 2016, 6:28 [IST]
Other articles published on Jun 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+