Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി, ഗാര്‍ഡിയോള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക്

ലണ്ടന്‍: ബാഴ്‌സ താരം ലയണല്‍ മെസിയും ബാഴ്‌സ മുന്‍ പരിശീലകനും ഇപ്പോള്‍ ബയേണ്‍ മ്യൂണിക് പരിശീലകനുമായ പെപ് ഗാര്‍ഡിയോളയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാനൊരുങ്ങുന്നു. ഫുട്‌ബോള്‍ ലോകത്തെ ചൂടുള്ള ചര്‍ച്ച ഇവരുടെ കൂടുമാറ്റത്തെക്കുറിച്ചാണ്. പ്രീമിയര്‍ ലീഗ് ക്ലബിനെ പരിശീലിപ്പിക്കാനുള്ള മോഹം ഗാര്‍ഡിയോള തുറന്നു പറഞ്ഞപ്പോള്‍ ഇംഗ്ലീഷ് ക്ലബിലേക്കു പോകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മെസി നിരസിച്ചിട്ടുമില്ല.

അടുത്ത ഒരു വര്‍ഷം കൂടി മെസിക്ക് ബാഴ്‌സയുമായി കരാറുണ്ട്. 1,792 കോടി വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യമേ രംഗത്തിറങ്ങിയിട്ടുണ്ട്‌. മുമ്പ് നെയ്മറിനും ബെയിലിനും തോമസ് മുള്ളറിനുമായി ശ്രമിച്ച് പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മെസിയെ ടീമിലെത്തിക്കാന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തുണ്ട്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത എതിരാളികളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും താരത്തിനായി രഹസ്യചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു.

messi

ഗാര്‍ഡിയോളയെ ടീമിലെത്തിക്കാന്‍ ആദ്യം മുതലേ രംഗത്തുള്ളത് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. എന്നാല്‍ യുണൈറ്റഡ്, വാന്‍ഗാലിന്റെ പിന്‍ഗാമിയെ ഗാഡിയോളയില്‍ കാണുന്നു. തോല്‍വികളില്‍ നട്ടം തിരിയുന്ന ചെല്‍സിക്ക് മൗറീന്യോയെ മാറ്റി ഗാര്‍ഡിയോളയെ നിയമിക്കാനുള്ള നീക്കവും ശക്തമാണ്.

സ്‌പെയിനില്‍ നിന്നും വേര്‍പെടണമെന്നുള്ള കാറ്റലോണിയന്‍ പ്രവശ്യയുടെ ആവശ്യപ്രകാരം നടന്ന ഹിതപരിശോധയില്‍ കാറ്റലോണിയയ്ക്ക് അനുകൂലമായി ഫലം വന്നു. ഇതോടുകൂടി സ്പാനിഷ് ലീഗില്‍ നിന്നും ബാഴ്‌സലോണ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഈ സ്ഥിതിയിലാണ് മെസി ഏറ്റവും ആരാധക പിന്തുണയുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

Story first published: Sunday, October 25, 2015, 14:49 [IST]
Other articles published on Oct 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+