Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടു തവണ പിഴച്ചു, പക്ഷെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് തന്നെ കപ്പടിക്കും... വെറുതെയല്ല, 5 കാരണങ്ങളുണ്ട്

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിനു നവംബര്‍ 17ന് തുടക്കമാവാനിരിക്കെ കന്നിക്കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മൂന്നു എഡിഷനുകളില്‍ രണ്ടിലും ഫൈനലിലെത്തിയ ടീം കൂടിയാണ് മഞ്ഞപ്പട. എന്നാല്‍ രണ്ടു വട്ടവും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് തലകുനിക്കുകയായിരുന്നു.

കൈപ്പിടിയില്‍ നിന്നും രണ്ടു വട്ടം വഴുതിപ്പോയ ട്രോഫി ഇത്തവണ ചേര്‍ത്തുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ കിരീടം ബ്ലാസ്റ്റേഴ്‌സിനു തന്നെ ലഭിക്കാന്‍ അഞ്ചു കാരണങ്ങള്‍ കൂടിയുണ്ട്.

തകര്‍പ്പന്‍ മുന്നേറ്റനിര

തകര്‍പ്പന്‍ മുന്നേറ്റനിര

ഇത്തവണത്തെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ആക്രമണനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. യൂറോപ്യന്‍ ഫുട്‌ബോളിലെ ഗോളടിവീരനായിരുന്ന മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവിന്റെ വരവ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകള്‍ക്കായി 280 ഗോളുകളും ദേശീയ ടീമീനായി 48 ഗോളും ബെര്‍ബ നേടിയിട്ടുണ്ട്.

ആദ്യ സീസണിനു ശേഷം ടീം വിട്ട സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെയും ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തിരിച്ചുകൊണ്ടുവന്നിരുന്നു. ഈ രണ്ടു നക്ഷത്രങ്ങള്‍ക്കുമൊപ്പം ദേശീയ താരവും മലയാളി സ്‌ട്രൈക്കറുമായ സി കെ വിനീത് കൂടി ചേരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിനെ തടുക്കുക എതിരാളികള്‍ക്ക് അസാധ്യമാവും.

ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം

ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം

മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവം കഴിഞ്ഞ മൂന്നു സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിന് അല്‍പ്പം തിരിച്ചടിയായിരുന്നു. ഇത്തവണ ഈ കുറവ് നികത്താന്‍ മഞ്ഞപ്പടയ്ക്കായിട്ടുണ്ട്. സന്ദേഷ് ജിങ്കന്‍, വിനീത്, മെഹ്താബ് ഹുസൈന്‍, മുഹമ്മദ് റാഫി എന്നിവരാണ് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തിളങ്ങിയ ദേശീയ താരങ്ങള്‍. വിനീതിനെയും ജിങ്കനെയും ടീമില്‍ നിലനിര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് ചില മികച്ച യുവ ഇന്ത്യന്‍ താരങ്ങളെക്കൂടി സ്വന്തമാക്കിയിട്ടുണ്ട്.
ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരി, മലയാളി താരം റിനോ ആന്റോ, ഐ ലീഗ് ജേതാവായ ലാല്‍റുത്താര, മിലന്‍ സിങ്, ജാക്കിച്ചാന്ത് സിങ്, അരാത്ത ഇസൂമി എന്നീ മുന്‍നിര താരങ്ങള്‍ പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവും.

തകരാത്ത പ്രതിരോധം

തകരാത്ത പ്രതിരോധം

ഇന്ത്യയുടെ ഏറ്റവും മികച്ച ഡിഫന്റര്‍മാരിലൊരാളായ സന്ദേഷ് ജിങ്കനെ നിലനിര്‍ത്താന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്‌സിനു ഇത്തവണയും ഗുണമാവും. ജിങ്കനോടൊപ്പം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ പ്രതിരോധഭടന്‍ വെസ് ബ്രൗണ്‍ കൂടി ചേരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തകരില്ലെന്ന് ഉറപ്പിക്കാം.
ഇരുവരെയും കൂടാതെ മലയാളി ഡിഫന്റര്‍ റിനോ ആന്റോയും പ്രതിരോധത്തില്‍ അണിനിരക്കുന്നത് ബ്ലാസ്‌റ്റേഴ്‌സിന് ഇരട്ടി ഊര്‍ജമാവും. സെര്‍ബിയയുടെ നെമഞ്ജ ലാക്കിച്ച് പെസിച്ച്, ലാല്‍റുത്താര എന്നിവരാണ് മറ്റു പ്രധാന ഡിഫന്‍ഡര്‍മാര്‍.

ഫെര്‍ഗൂസന്റെ വലംകൈ

ഫെര്‍ഗൂസന്റെ വലംകൈ

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഇതിഹാസ കോച്ച് അലെക്‌സ് ഫെര്‍ഗൂസനെക്കുറിച്ച് കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ല. മാഞ്ചസ്റ്ററിനെ ഫെര്‍ഗൂസന്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരാക്കുമ്പോള്‍ വലംകൈയായി ഒപ്പമുണ്ടായിരുന്ന റെനെ മ്യുളെന്‍സ്റ്റീനാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെയ്ന്‍ റൂണി എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും മ്യൂളെന്‍സ്റ്റീനിനുണ്ട്.

ഡെന്‍മാര്‍ക്ക് ടീം ബ്രോന്‍ഡ്ബി, റഷ്യന്‍ ക്ലബ്ബ് അന്‍സി മകാച്‌ല, ഇംഗ്ലീഷ് ടീം ഫുള്‍ഹാം, മക്കാബി ഹെയ്ഫ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മ്യൂളെന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാനെത്തുന്നത്. ബെര്‍ബറ്റോവ്, ബ്രൗണ്‍ എന്നിവരെ ബ്ലാസ്റ്റേഴ്‌സിലെത്താന്‍ മുന്‍കൈയെടുത്തത് അദ്ദേഹമായിരുന്നു.

ആരാധകര്‍- ബ്ലാസ്റ്റേഴ്‌സിന്റെ 12ാമന്‍

ആരാധകര്‍- ബ്ലാസ്റ്റേഴ്‌സിന്റെ 12ാമന്‍

ഈ നാലു കാര്യങ്ങള്‍ക്കൊപ്പം ടീമിനായി ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ കൂടി ചേരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് കുതിച്ചുപായും. ബ്ലാസ്റ്റേഴ്‌സിനു ലഭിക്കുന്ന ആരാധക പിന്തുണ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ മറ്റിടങ്ങളിലും ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. കൊച്ചിയില്‍ മാത്രമല്ല രാജ്യത്തെവിടെയും ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരങ്ങള്‍ കാണാന്‍ നിരവധി ആരാധകരാണെത്തുന്നത്.

Story first published: Tuesday, November 7, 2017, 15:30 [IST]
Other articles published on Nov 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+