Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയല്ല ആന്‍സലോട്ടിയെ തെറിപ്പിച്ചത്... ഇതാണ് സത്യം, വെളിപ്പെടുത്തി ക്ലബ്ബ് പ്രസിഡന്‍റ്

ബെര്‍ലിന്‍: യൂറോപ്പില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയെ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് പുറത്താക്കിയത് അപ്രതീക്ഷിതമായിരുന്നു. യുവേഫ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ പിഎസ്ജിയോട് ബയേണ്‍ 0-3ന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെയാണ് ആന്‍സലോട്ടിയുടെ കസേര തെറിച്ചത്.

1

എന്നാല്‍ ഈ പരാജയം കൊണ്ടു മാത്രമല്ല ആന്‍സലോട്ടിയെ നീക്കിയതെന്നാണ് ബയേണ്‍ പ്രസിഡന്റ് യുലി ഹോയ്‌നസ് പറയുന്നത്. ബയേണിലെ തന്നെ ചില കളിക്കാര്‍ കോച്ചിനെതിരേ രംഗത്തുവന്നതാണ് യഥാര്‍ഥ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ആന്‍സലോട്ടിയെ വിമര്‍ശിച്ച താരങ്ങളെക്കുറിച്ച് ഹോയ്ന്‍സ് കൂടുതലൊന്നും പുറത്തുപറഞ്ഞില്ല.

2

ടീമിന്റെ ഡ്രസിങ് റൂമില്‍ കളിക്കാരുമായുള്ള ആന്‍സലോട്ടിയുടെ ബന്ധം അടുത്തിടെ വഷളായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടീമിലെ അഞ്ചു കളിക്കാരാണ് ആന്‍സലോട്ടിക്കെതിരേ രംഗത്തുവന്നത്. അതുകൊണ്ടു തന്നെ ഇതു കണ്ടില്ലെന്നു നടിക്കാന്‍ ടീം മാനേജ്‌മെന്റിനു സാധിച്ചില്ലെന്നും ഹോയ്ന്‍സ് വ്യക്തമാക്കി. സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, തോമസ് മുള്ളര്‍, ആര്യന്‍ റോബന്‍ എന്നിവരെല്ലാം വിവിധ ഘട്ടങ്ങൡ ആന്‍സലോട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

Story first published: Friday, September 29, 2017, 16:59 [IST]
Other articles published on Sep 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+