Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നത് ടോര്‍പ്പിഡോ ടൂര്‍ണമെന്റിന്, രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

1

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ കായിക ലോകം കേട്ടത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയിലേക്ക് കുതിക്കവെയാണ് അപ്രതീക്ഷിതമായി ഫിഫയുടെ വിലക്ക് എത്തിയത്. ഇതോടെ ഒരു മത്സരത്തിലും ഇന്ത്യക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായി. അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആതിഥേയത്വവും ഇന്ത്യക്ക് നഷ്ടമായി.

കാലാവധി കഴിഞ്ഞിട്ടും പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫ് തലവനായി തുടര്‍ന്നതും ബാഹ്യമായ ഇടപെടലുകള്‍ എഐഎഫ്എഫില്‍ ഉണ്ടായതുമാണ് ഫിഫയുടെ വിലക്കിന് കാരണമായത്. വിലക്ക് നീക്കാന്‍ ഇന്ത്യന്‍ കായിക വിഭാഗവും സുപ്രീം കോടതിയുമെല്ലാം ഇതിനോടകം ഇടപെട്ട് കഴിഞ്ഞിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് എഐഎഫ്എഫ് താല്‍ക്കാലിക ഭരണസമിതിയെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്. ദൈംനദിന കാര്യങ്ങളുടെ ചുമതല അക്ടിങ് സെക്രട്ടറി ജനറലിനായിരിക്കും. സുനന്ദോ ധറാണ് ആക്ടിങ് സെക്രട്ടറി.

1

എഐഎഫ്എഫിലെ പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പ് നേരത്തെ ഓഗസ്റ്റ് 28ലേക്കാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. എഐഎഫ്എഫ് തലവനായി കാലാവധി കഴിഞ്ഞിട്ടും തുടര്‍ന്ന പ്രഫുല്‍ പട്ടേലിനെ രൂക്ഷ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. രണ്ട് ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ചാണ് എഐഎഫ്എഫുമായി ബന്ധപ്പെട്ട വാദം കേട്ടത്. പ്രഫുല്‍ പട്ടേല്‍ ടോര്‍പ്പിഡോ ടൂര്‍ണമെന്റിനാണ് ശ്രമിച്ചതെന്നും അതിപ്പോഴും ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

എഐഎഫ്എഫ് പ്രസിഡന്റായി 2020 ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2017ല്‍ പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ കേസ് നീണ്ടുപോയതോടെ പ്രഫുല്‍ അനധികൃതമായി പദവിയില്‍ തുടരുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. എന്നാല്‍ ദീര്‍ഘകാലമായി തുടരുന്ന അനിശ്ചിതത്വത്തില്‍ തീരുമാനമായത് നന്നായെന്നാണ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചത്.

1

നിലവില്‍ താത്കാലിക ഭരണസമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ വിലക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇന്ന് തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നീട്ടിയതോടെ അണ്ടര്‍ 17 ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാവാനാണ് സാധ്യത കൂടുതല്‍. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും പ്രതിനിധീകരിക്കുന്ന 36 അംഗങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ് വോട്ടര്‍മാരുടെ പട്ടികയില്‍ ഉണ്ടാവുകയെന്ന് കോടതി പറഞ്ഞു.

1

ഫിഫയുടെ വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരം റദ്ദാക്കേണ്ടി വന്നു. ഗോകുലം കേരള എഫ്‌സി ഉള്‍പ്പെടെയുള്ള ക്ലബ്ബുകളുടെ മത്സരത്തെയും വിലക്ക് ബാധിച്ചു. എത്രയും വേഗം വിലക്ക് നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യന്‍ കായിക വിഭാഗമെന്ന് പറയാം.

Story first published: Tuesday, August 23, 2022, 8:00 [IST]
Other articles published on Aug 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+