Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് തൊട്ടു മുന്‍പ് ഫിഫ റാങ്കിങ് പുറത്ത്; ജര്‍മനിയും ബ്രസീലും മുന്‍പില്‍, അര്‍ജന്റീനയോ?

സ്യൂറിച്ച്: ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫിഫയുടെ പുതിയ റാങ്കിങ് പുറത്തുവന്നു. ലോകകപ്പില്‍ ചാമ്പ്യന്മാരാകുമെന്ന് പ്രവചിക്കപ്പെടുന്ന ജര്‍മനിയും ബ്രസീലും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ സൂപ്പര്‍താരം മെസ്സിയുടെ അര്‍ജന്റീന അഞ്ചാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ നാലാം റാങ്കിലുണ്ട്.

ആദ്യ അഞ്ചു സ്ഥാനങ്ങളിലും മാറ്റമുണ്ടായില്ല. അതേസമയം, ശക്തരായ സ്‌പെയിന്‍ എട്ടാം സ്ഥാനത്തുനിന്നും പത്താമതായി. പത്തിലുണ്ടായിരുന്ന പോളണ്ട് രണ്ട് സ്ഥാനങ്ങള്‍ കയറി എട്ടാമതെത്തി. ഇന്ത്യ 97-ാം സ്ഥാനം നിലനിര്‍ത്തിയത് ആശ്വാസകരമായി. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.

world

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയാകട്ടെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിലാണ്. 65-ാം റാങ്കിലായിരുന്ന റഷ്യ ഇപ്പോള്‍ 70-ാം സ്ഥാനത്താണ്. തുടര്‍ച്ചയായ പരാജയങ്ങളാണ് ടീമിന് വിനയായത്. ഫിഫ റാങ്കിങ് ടീമുകളുടെ പ്രകടനത്തിന്റെ വിലയിരുത്തലാകില്ലെങ്കിലും റാങ്കിങ്ങില്‍ മുന്നിലെത്തുന്ന ടീമുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ജൂണ്‍ പതിനാലിന് റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കളിയോടെയാണ് ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാവുക. ഇതിനു മുന്‍പ് സന്നാഹ മത്സരങ്ങള്‍ കളിച്ചും കഠിനമായ പരിശീനത്തില്‍ ഏര്‍പ്പെട്ടും രാജ്യങ്ങള്‍ വിശ്വകപ്പിനായുള്ള ഒരുക്കത്തിലാണ്.

Story first published: Thursday, June 7, 2018, 19:20 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+