For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: വിജയത്തിന്റെ അക്കൗണ്ട് തുറന്ന് സ്വിസ്... 2-1ന് സെര്‍ബിയയെ വീഴ്ത്തി

ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് തിരിച്ചുവന്നത്‌

FIFA WORLD CUP 2018 | സ്വിസ്... 2-1ന് സെര്‍ബിയയെ വീഴ്ത്തി | OneIndia Malayalam

1
958048

കാലിനിന്‍ഗാര്‍ഡ്: ലോകകപ്പിന്റെ ഗ്രൂപ്പ് ഇയിലെ ആവേശകരമായ യൂറോപ്യന്‍ പോരില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് ജയം. സെര്‍ബിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് സ്വിസ് ടീം മറികടന്നത്. ഒന്നാംപകുതിയില്‍ ഒരു ഗോളിന് പിറകിലായിരുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി വിലപ്പെട്ട ജയം സ്വന്തമാക്കുകയായിരുന്നു. ഗ്രാനിത് സാക്കയും സെര്‍ദാന്‍ ഷാക്വിരിയുമാണ് സ്വിസ് ടീമിന്റെ സ്‌കോറര്‍മാര്‍. 1-1ന് സമനിലയിലേക്കു നീങ്ങിയ കളിയില്‍ ഇഞ്ചുറിടൈമിലായിരുന്നു ഷാക്വിരിയുടെ വിജയഗോള്‍. മല്‍സസരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ അലെക്‌സാണ്ടര്‍ മിട്രോവിച്ച് സെര്‍ബിയയുടെ അക്കൗണ്ട് തുറന്നിരുന്നു.

1

സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ജയത്തോടെ ഗ്രൂപ്പിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ കൂടുതല്‍ നിര്‍ണായകമായി മാറി. നാലു പോയിന്റ് വീതം നേടി ബ്രസീലും സ്വിറ്റ്‌സര്‍ലാന്‍ഡുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. മൂന്നു പോയിന്റോടെ മൂന്നാംസ്ഥാനത്താണ് സെര്‍ബിയ.

Jun 23, 2018, 1:25 am IST

റഫറിയുടെ ലോങ് വിസില്‍ മുഴങ്ങി. സ്വിറ്റ്‌സര്‍ലാന്‍ഡിന് 2-1ന്റെ ജയം.

Jun 23, 2018, 1:25 am IST

കൗണ്ടര്‍അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. സ്യുബര്‍ നല്‍കിയ ലോങ് ബോളുമായി ഓടിക്കയറിയ ഷാക്വിരി ഡിഫന്‍ഡറെയും ഗോളിയെയും ഒരുപോലെ നിസ്സഹായനാക്കി വല കുലുക്കുകയായിരുന്നു

Jun 23, 2018, 1:22 am IST

ഇഞ്ചുറിടൈമില്‍ സെര്‍ദാന്‍ ഷാക്വിരിയാണ് സ്വിസ് ടീമിന്റെ രണ്ടാം ഗോളിന് അവകാശിയായത്‌

Jun 23, 2018, 1:21 am IST

ഗോള്‍... സ്വിറ്റ്‌സര്‍ലാന്‍ഡ് കളിയില്‍ 2-1ന് മുന്നിലെത്തി

Jun 23, 2018, 1:10 am IST

മല്‍സരം അവസാന 10 മിനിറ്റിലേക്ക്. ഇരുടീമും 1-1ന് ഒപ്പം

Jun 23, 2018, 12:43 am IST

ഷാക്ക്വിരിയുടെ ഷോട്ട് സെര്‍ബിയന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചെങ്കിലും ബോക്‌സിനു പുറത്തു വച്ച് പന്ത് ലഭിച്ച സാക്ക 30 വാര അകലെ നിന്നും തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് സെര്‍ബിയന്‍ വലയില്‍ തുളഞ്ഞു കയറുകയായിരുന്നു

Jun 23, 2018, 12:42 am IST

52ാം മിനിറ്റില്‍ ആഴ്‌സനല്‍ താരം കൂടിയായ ഗ്രാനിത് സാക്കയുടെ വകയായിരുന്നു സ്വിസ് ടീമിന്റെ സമനിലഗോള്‍

Jun 23, 2018, 12:41 am IST

ഗോള്‍... സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ തിരിടിച്ചു (1-1)

Jun 23, 2018, 12:34 am IST

രണ്ടാംപകുതിക്ക് തുടക്കം

Jun 23, 2018, 12:18 am IST

റഫറിയുടെ വിസില്‍... ആദ്യ പകുതി അവസാനിച്ചു. സെര്‍ബിയ 1 സ്വിസ് 0

Jun 23, 2018, 12:15 am IST

ഒന്നാം പകുതിയുടെ അവസാന മിനിറ്റുകള്‍. മിട്രോവിച്ച് അഞ്ചാം മിനിറ്റില്‍ നേടിയ ഗോളില്‍ സെര്‍ബിയ 1-0ന് ലീഡ് ചെയ്യുന്നു

Jun 23, 2018, 12:14 am IST

ഇരുടീമും ചില അതിവേഗ നീക്കങ്ങള്‍ നടത്തിയതോടെ മല്‍സരം കൂടുതല്‍ ആവേശകരമായി മാറി

Jun 23, 2018, 12:13 am IST

31ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് സമനില ഗോള്‍ നേടാന്‍ സുവര്‍ണാവസരം. സ്യുബെര്‍ നല്‍കിയ ത്രൂബോളുമായി ഇടതുവിങിലൂടെ കുതിച്ചുകയറിയ സമെയ്‌ലിയുടെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളി തട്ടികയറ്റി

Jun 22, 2018, 11:51 pm IST

മല്‍സരം 20ാം മിനിറ്റിലേക്ക്. ലീഡുയര്‍ത്താന്‍ സെര്‍ബിയക്ക് രണ്ടു അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല

Jun 22, 2018, 11:42 pm IST

മാറ്റിച്ചിന്റെ പാസ് സ്വീകരിച്ച ടാഡിച്ച് വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ മനോഹരമായ ക്രോസ് ഹെഡ്ഡറിലൂടെ മിട്രോവിച്ച് വലയിലേക്ക് വഴി കാണിക്കുകയായിരുന്നു

Jun 22, 2018, 11:42 pm IST

അലെക്‌സാണ്ടര്‍ മിട്രോവിച്ചാണ് സെര്‍ബിയക്കു വേണ്ടി ലക്ഷ്യം കണ്ടത്

Jun 22, 2018, 11:42 pm IST

ഗോള്‍... അഞ്ചാം മിനിറ്റില്‍ തന്നെ സെര്‍ബിയയുടെ ചെമ്പട വലകുലുക്കി

Jun 22, 2018, 11:33 pm IST

വിസില്‍ മുഴങ്ങി. സെര്‍ബിയ- സ്വിസ് മല്‍സരത്തിന് തുടക്കം

Jun 22, 2018, 11:32 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Jun 22, 2018, 11:30 pm IST

ജയിച്ചാല്‍ സെര്‍ബിയ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കും

{document1}

Story first published: Saturday, June 23, 2018, 1:46 [IST]
Other articles published on Jun 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+