വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്വിസ് അക്കൗണ്ട് സ്വീഡന്‍ പൂട്ടി... ഒരു ഗോള്‍ ജയം, ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത്

ഫോര്‍സ്‌ബെര്‍ഗിന്റെ ഗോളാണ് സ്വീഡന് ജയം സമ്മാനിച്ചത്

സ്വീഡനു ഒരു ഗോള്‍ ജയം | Oneindia Malayalam

1

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെ ഏറ്റവും വിരസമായ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ വീഴ്ത്തി സ്വീഡന്‍ ഫൈനലില്‍. കാണികളുടെ ക്ഷമ പരീക്ഷിച്ച മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് സ്വീഡന്‍ മല്‍സര വിധി നിര്‍ണയിച്ച ഗോള്‍ കണ്ടെത്തിയത്. 66ാം മിനിറ്റില്‍ എമിര്‍ ഫോര്‍സ്‌ബെര്‍ഗിന്റെ വകയായിരുന്നു സ്വീഡന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച വിജയഗോള്‍.

തോറ്റെങ്കിലും അവസാനം വരുതിയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് കീഴടങ്ങിയത്. ഗോളിലേക്കായി അവര്‍ ഇരുവിങുകളിലൂടെയും നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്വീഡിഷ് പ്രതിരോധം പാറ പോലെ ഉറച്ചു നില്‍ക്കുകയായിരുന്നു.

Jul 03, 2018, 9:32 pm IST

സ്വീഡന്റെ ഗോളും ഗോള്‍ ആഘോഷവും

Jul 03, 2018, 9:31 pm IST

മാച്ച് സ്റ്റാറ്റസ്‌

Jul 03, 2018, 9:25 pm IST

ഫൈനല്‍ വിസില്‍... ഒരു ഗോള്‍ ജയവുമായി സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Jul 03, 2018, 9:10 pm IST

ഗോള്‍ മടക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍. പക്ഷെ എല്ലാം സ്വീഡിഷ് പ്രതിരോധത്തില്‍ തട്ടിത്തകരുന്നു. മല്‍സരം അവസാന 10 മിനിറ്റിലേക്ക്‌

Jul 03, 2018, 8:58 pm IST

ഒലെ ടൊയ്‌വൊനെന്‍ നല്‍കിയ പാസുമായി ഇടതുവിങിലൂടെ ഓടിക്കയറിയ ഫോര്‍സ്‌ബെര്‍ഗ് ബോക്‌സിന് തൊട്ടരികില്‍ വച്ച് തൊടുത്ത ഷോട്ട് സ്വിസ് താരം അകാന്‍ജിയുടെ കാലില്‍ തട്ടി ദിശ മാറിയ വലയില്‍ പതിച്ചപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു

Jul 03, 2018, 8:55 pm IST

66ാം മിനിറ്റില്‍ എമില്‍ ഫോര്‍സ്‌ബെര്‍ഗാണ് സ്വീഡന്റെ അക്കൗണ്ട് തുറന്നത്‌

Jul 03, 2018, 8:54 pm IST

ഗോള്‍... കാണികളുടെ ക്ഷമ പരീക്ഷിച്ച കളിയില്‍ സ്വീഡന്‍ മുന്നില്‍ (1-0)

Jul 03, 2018, 8:53 pm IST

ആദ്യപകുതിക്കു സമാനമായി തന്നെയാണ് രണ്ടാം പകുതിയും പുരോഗമിക്കുന്നത്. വളരെ കുറച്ച് ഗോളവസരങ്ങള്‍ മാത്രമാണ് കളി 60 മിനിറ്റ് പിന്നിടുമ്പോള്‍ കണ്ടത്

Jul 03, 2018, 8:32 pm IST

രണ്ടാം പകുതിക്ക് തുടക്കം

Jul 03, 2018, 8:31 pm IST

കളിയില്‍ നിന്നുള്ള ചിത്രങ്ങള്‍

Jul 03, 2018, 8:22 pm IST

മാച്ച് സ്റ്റാറ്റസ്‌

Jul 03, 2018, 8:17 pm IST

ആദ്യപകുതി അവസാനിച്ചു. പ്രീക്വാര്‍ട്ടറിന്റെ ആവേശത്തിലേക്കുയരാന്‍ സാധിക്കാതിരുന്ന മല്‍സരത്തില്‍ ഇരുടീമിനും ഗോള്‍ നേടാനായിട്ടില്ല

Jul 03, 2018, 8:14 pm IST

ആദ്യപകുതിയുടെ അവസാന മിനിറ്റുകള്‍... സ്‌കോര്‍ ഗോള്‍രഹിതമായി തന്നെ തുടരുന്നു. രണ്ടു ടീമിനും ഇതിനകം തന്നെ ലീഡ് നേടാന്‍ ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു

Jul 03, 2018, 8:03 pm IST

29ാം മിനിറ്റില്‍ സ്വീഡന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. ബോക്‌സിനുള്ളില്‍ വച്ച് ടൊയ്‌വൊനെന്‍ മനോഹരമായ ഇടംകാല്‍ വോളി ഗോള്‍കീപ്പര്‍ സോമര്‍ വലതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.

Jul 03, 2018, 7:47 pm IST

മല്‍സരം 15 മിനിറ്റ് പിന്നിട്ടപ്പോള്‍ സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു. ഇരുടീമിനും ചില അര്‍ധ ഗോളാവസരങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്‌

Jul 03, 2018, 7:39 pm IST

ഇരുടീമും വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ആദ്യ അഞ്ച് മിനിറ്റില്‍ കാര്യമായ ഗോള്‍ശ്രമങ്ങളൊന്നും നടന്നിട്ടില്ല

Jul 03, 2018, 7:34 pm IST

പീീീപ്... വിസില്‍ മുഴങ്ങി, സ്വീഡന്‍-സ്വിറ്റ്‌സര്‍ലാന്‍ഡ് മല്‍സരത്തിനു തുടക്കം

Jul 03, 2018, 7:21 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Tuesday, July 3, 2018, 21:40 [IST]
Other articles published on Jul 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X