വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വീണ്ടും ഷോക്ക്!! സ്‌പെയിനും പുറത്ത്!! പെനല്‍റ്റി ഷൂട്ടൗട്ടില്‍ റഷ്യന്‍ വിപ്ലവം...

ഒരു മല്‍‍സരം പോലും തോല്‍ക്കാതെയാണ് സ്പെയിനിന്‍റെ വരവ്

സ്പെയിനിനെ പുറത്താക്കി റഷ്യൻ വിപ്ലവം | Oneindia Malayalam

1
958072

1

മോസ്‌കോ: ലോക ഫുട്‌ബോളിലെ വമ്പന്‍മാരുടെ ശവപ്പറമ്പായി മാറുകയാണ് റഷ്യന്‍ ലോകകപ്പ്. ജര്‍മനി, അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കു പിന്നാലെ കിരീട ഫേവറിറ്റുകളിലൊന്നായ സ്‌പെയിനും റഷ്യയോട് ഗുഡ്‌ബൈ പറഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയാണ് സ്‌പെയിനിനെ അട്ടിമറിച്ചത്. എക്‌സ്ട്രാടൈമിലേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട കളിയില്‍ 4-3നാണ് റഷ്യ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യമായി തുടര്‍ന്നതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.

2

ഷൂട്ടൗട്ടില്‍ റഷ്യ തങ്ങളുടെ നാലു കിക്കുകളും ഗോളാക്കിയപ്പോള്‍ സ്‌പെയിനിന്റെ അഞ്ചു കിക്കുകളില്‍ മൂന്നെണ്ണമാണ് ഗോളായത്. രണ്ടു കിക്കുകള്‍ റഷ്യന്‍ ഗോളി ഐഗര്‍ അകിന്‍ഫീവ് വിഫലമാക്കുകയായിരുന്നു. കോക്കെയുടെയും അവസാന കിക്കെടുത്ത ഇയാഗോ അസ്പാസിന്റെയും ഷോട്ടുകളാണ് അകിന്‍ഫീവ് ബ്ലോക്ക് ചെയ്തത്.

Jul 01, 2018, 11:00 pm IST

ചിരിയും കണ്ണീരും... ഈ ചിത്രം പറയും എല്ലാം

Jul 01, 2018, 10:59 pm IST

സ്പാനിഷ് ക്യാപ്റ്റന്‍ റാമോസിനെ ആശ്വസിപ്പിക്കുന്ന കോച്ച് ഹിയേറോ

Jul 01, 2018, 10:58 pm IST

ഞെട്ടല്‍ മാറാതെ സ്പാനിഷ് ടീം

Jul 01, 2018, 10:33 pm IST

റഷ്യന്‍ വീരനായകനായി അകിന്‍ഫീവ്‌

Jul 01, 2018, 10:30 pm IST

സ്‌പെയിനിന്റെ അഞ്ചാമത്തെയും അവസാനത്തെയും കിക്ക്... അസ്പാസിന്റെ കിക്ക് ഡൈവ് ചെയ്ത റഷ്യന്‍ ഗോളി അകിന്‍ഫീവിന്റെ കാലില്‍ തട്ടി പുറത്തുപോയതോടെ സ്പാനിഷ് ദുരന്തം പൂര്‍ത്തിയായി... 4-3ന്റെ ജയത്തോടെ റഷ്യ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. സ്‌പെയിനിന് മടക്ക ടിക്കറ്റ്‌

Jul 01, 2018, 10:28 pm IST

റഷ്യ വീണ്ടും മുന്നില്‍... നാലാം കിക്ക് ഡെനിസ് ചെറിഷേവ് ഗോളാക്കിയതോടെ റഷ്യ 4-3ന് മുന്നില്‍

Jul 01, 2018, 10:27 pm IST

സ്‌പെയിന്‍ പ്രതീക്ഷ കാത്തു. നാലാം കിക്കെടുത്ത ജെറാര്‍ഡ് പിക്വെ ലക്ഷ്യം കണ്ടു (3-3)

Jul 01, 2018, 10:26 pm IST

റഷ്യക്കു ലീഡ്.. റഷ്യയുടെ മൂന്നാമത്തെ കിക്ക് ഗൊലോവിന്‍ ഗോളാക്കി മാറ്റി (3-2)

Jul 01, 2018, 10:26 pm IST

കോക്കെയ്ക്ക് പിഴച്ചു.. സ്‌പെയിനിന്റെ മൂന്നാം കിക്കെടുത്ത കോക്കെയ്ക്ക് പിഴച്ചു, ഗോളി അകിന്‍ഫീവ് കോക്കെയുടെ ഷോട്ട് ബ്ലോക്ക് ചെയ്തു (2-2)

Jul 01, 2018, 10:25 pm IST

റഷ്യയുടെ ഊഴം... കളിയില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ഇനാഷെവിച്ച് അതിനു പ്രായശ്ചിത്തം ചെയ്തു (2-2)

Jul 01, 2018, 10:23 pm IST

സ്‌പെയിന്‍ വീണ്ടും... ജെറാര്‍ഡ് പിക്വെ... ഗോള്‍ (2-1)

Jul 01, 2018, 10:23 pm IST

റഷ്യ ഒപ്പമെത്തി... സ്‌മൊലോവിന്റെ ഷോട്ട് വലയില്‍ തുളഞ്ഞു കയറി (1-1)

Jul 01, 2018, 10:09 pm IST

ആദ്യ കിക്കെടുത്തത് സ്‌പെയിന്‍... ആന്ദ്രെസ് ഇനിയേസ്റ്റയുടെ പെനല്‍റ്റി. ഗോള്‍... സ്‌പെയിന്‍ 1 - റഷ്യ 0

Jul 01, 2018, 10:09 pm IST

പെനല്‍റ്റി ഷൂട്ടൗട്ടിന് തുടക്കം

Jul 01, 2018, 10:03 pm IST

മാച്ച് സ്റ്റാറ്റസ്‌

Jul 01, 2018, 10:01 pm IST

അധികസമയവും അവസാനിച്ചു. വിജയികളെ തീരുമാനിക്കാന്‍ ഇനി പെനല്‍റ്റി ഷൂട്ടൗട്ട്‌

Jul 01, 2018, 9:53 pm IST

109ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയ്ക്ക് സ്‌പെയിനിന്റെ വിജയഗോള്‍ നേടാനുള്ള അവസരം. വലതു വിങിലൂടെ റഷ്യന്‍ പ്രതിരോധത്തെ ഡ്രിബ്ള്‍ ചെയ്ത് ഓടിക്കയറിയ റോഡ്രിഗോ തൊടുത്ത ഷോട്ട് ഗോളി അകിന്‍ഫീവ് വലത്തോട്ട് ഡൈവ് ചെയ്ത് തട്ടിയകറ്റി

Jul 01, 2018, 9:45 pm IST

അധികസമയത്തിന്റെ രണ്ടാം പകുതിക്ക് തുടക്കം

Jul 01, 2018, 9:44 pm IST

അധികസമയത്ത് 15 മിനിറ്റ് കഴിഞ്ഞു. സ്‌കോര്‍ 1-1 തന്നെ. ഇനിയുമൊരു 15 മിനിറ്റ് കൂടി

Jul 01, 2018, 9:42 pm IST

ലോകകപ്പില്‍ നാലു താരങ്ങളെ പകരക്കാരായി ഇറക്കിയ ആദ്യ ടീമായി റഷ്യ മാറി

Jul 01, 2018, 9:34 pm IST

90 മിനിറ്റിലെ മാച്ച് സ്റ്റാറ്റസ് ഇങ്ങനെ

Jul 01, 2018, 9:33 pm IST

റഷ്യയുടെ ഹാഫില്‍ തന്നെയാണ് ഇപ്പോള്‍ പന്തുള്ളത്. ഇരുവിങുകളിലൂടെയും സ്‌പെയിന്‍ ആക്രമിച്ചു കയറുന്നുണ്ടെങ്കിലും എല്ലാം റഷ്യന്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയാണ്‌

Jul 01, 2018, 9:29 pm IST

കളി വീണ്ടും തുടങ്ങി. 15 മിനിറ്റ് വീതമുള്ള 30 മിനിറ്റാണ് ഇനിയുള്ളത്. അതിലും സ്‌കോര്‍ തുല്യമായി തുടരുകയാണെങ്കില്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങും

Jul 01, 2018, 9:22 pm IST

നിശ്ചിതസമയം അവസാനിച്ചു. കളി ഇനി എക്‌സ്ട്രാടൈമിലേക്ക്... വിജയഗോളിനായി ഇരുടീമിനും അര മണിക്കൂര്‍ കൂടി.

Jul 01, 2018, 9:20 pm IST

കളി ഇഞ്ചുറിടൈമില്‍. നാലു മിനിറ്റാണ് അധികസമയമായി നല്‍കിയത്‌

Jul 01, 2018, 9:16 pm IST

ബോക്‌സിന് തൊട്ടരികില്‍ വച്ച് ഇനിയേസ്റ്റ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളി അകിന്‍ഫീവ് ഡൈവ് ചെയ്ത് തടുത്തിട്ടു. റീബൗണ്ട് ചെയ്ത പന്ത് അസ്പാസ് വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അകിന്‍ഫീവ് റഷ്യയുടെ രക്ഷകനായി

Jul 01, 2018, 9:14 pm IST

84ാം മിനിറ്റില്‍ സ്‌പെയിനിന് വിജയഗോള്‍ നേടാന്‍ സുവര്‍ണാവസരം. എന്നാല്‍ റഷ്യന്‍ ഗോളിയെ മറികടക്കാന്‍ സ്‌പെയിനിനായില്ല

Jul 01, 2018, 9:04 pm IST

മല്‍സരം 75 മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്‌കോര്‍ 1-1ല്‍ തന്നെ തുടരുന്നു. ഡേവിഡ് സില്‍വയെ പിന്‍വലിച്ച സ്‌പെയിന്‍ ആക്രമണത്തിനു മൂര്‍ച്ച കൂട്ടാന്‍ ആന്ദ്രെസ് ഇനിയേസ്റ്റയെ ഇറക്കി

Jul 01, 2018, 8:46 pm IST

റഷ്യയില്‍ ഇതുവരെ നേരിട്ട ഏഴു ഷോട്ടുകളില്‍ ആറും ഡെഹെയ ഗോള്‍ വഴങ്ങി

Jul 01, 2018, 8:43 pm IST

സ്‌പെയിനിന്റെ ആധിപത്യമാണ് രണ്ടാം പകുതിയില്‍ കാണുന്നത്. പക്ഷെ റഷ്യന്‍ പ്രതിരോധത്തില്‍ തട്ടി എല്ലാം വിഫലമായി. മല്‍സരം 55 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു

Jul 01, 2018, 8:33 pm IST

രണ്ടാംപകുതിക്കു തുടക്കം

Jul 01, 2018, 8:26 pm IST

ആദ്യപകുതി മാച്ച് സ്റ്റാറ്റസ്‌

Jul 01, 2018, 8:24 pm IST

റഷ്യയുടെ പെനല്‍റ്റിക്കു വഴിവച്ച പിക്വെയുടെ ഹാന്റ്‌ബോള്‍

Jul 01, 2018, 8:19 pm IST

ഒന്നാംപകുതി അവസാനിച്ചു. സ്‌പെയിനും റഷ്യയും ഒപ്പത്തിനൊപ്പം (1-1)

Jul 01, 2018, 8:17 pm IST

വലതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെ ബോക്‌സിനുള്ളില്‍ വച്ച് കൈകൊണ്ട് തടുത്തതാണ് സ്‌പെയിനിന് തിരിച്ചടിയായത്. ആര്‍ത്തെം സ്യുബയുടെ പെനല്‍റ്റി ഗോളി ഡേവിഡ് ഡെഹെയയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു

Jul 01, 2018, 8:17 pm IST

ഗോള്‍... റഷ്യ കളിയില്‍ ഒപ്പമെത്തി (1-1)

Jul 01, 2018, 8:10 pm IST

പെനല്‍റ്റി!! 40ാം മിനിറ്റില്‍ റഷ്യക്ക് പെനല്‍റ്റി

Jul 01, 2018, 8:09 pm IST

37ാം മിനിറ്റില്‍ റഷ്യക്കു ഗോള്‍ മടക്കാനുള്ള മികച്ച അവസരം. ഇടതു വിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ വച്ച് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഗൊലോവിന്‍ തൊടുത്ത വലംകാല്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി

Jul 01, 2018, 8:03 pm IST

മല്‍സരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍

Jul 01, 2018, 7:59 pm IST

മല്‍സരം 30ാം മിനിറ്റിലേക്ക് കടന്നു. ഇനാഷെവിച്ചിന്റെ സെല്‍ഫ് ഗോളില്‍ സ്‌പെയിന്‍ 1-0ന് ലീഡ് ചെയ്യുകയാണ്‌

Jul 01, 2018, 7:51 pm IST

ലീഡ് നേടിയ ശേഷം റഷ്യ ശക്തമായ തിരിച്ചുവരവാണ് കളിയിലേക്ക് നടത്തിയത്. ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്ത റഷ്യ സ്‌പെയിനിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കളിയാണ് പുറത്തെടുത്തത്‌

Jul 01, 2018, 7:50 pm IST

നാച്ചോയെ ബോക്‌സിന്റെ വലതു മൂലയില്‍ വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് സ്‌പെയിനിന് അനുകൂലമായി ഫ്രീകിക്ക്. ബോക്‌സിനുള്ളിലേക്ക് താഴ്ന്നിറങ്ങിയ ഇസ്‌കോയുടെ ഫ്രീകിക്ക് ഇനാഷെവിച്ചിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു

Jul 01, 2018, 7:45 pm IST

12ാം മിനിറ്റില്‍ സെര്‍ജി ഇനാഷെവിച്ചിന്റെ സെല്‍ഫ് ഗോളാണ് സ്‌പെയിനെ മുന്നിലെത്തിച്ചത്

Jul 01, 2018, 7:44 pm IST

ഗോള്‍.... സ്‌പെയിന്‍ മുന്നിലെത്തി (1-0)

Jul 01, 2018, 7:33 pm IST

സ്‌പെയിനിന്റെ മുന്നേറ്റമാണ് ആദ്യ മിനിറ്റുകളില്‍ കാണുന്നത്‌. റഷ്യയുടെ പെനല്‍റ്റി ബോക്‌സില്‍ വട്ടമിട്ടു പറക്കുകയാണ് സ്‌പെയിനിന്റെ ചെമ്പട

Jul 01, 2018, 7:30 pm IST

പീീീപ്.... വിസില്‍ മുഴങ്ങി, സ്‌പെയിന്‍- റഷ്യ മല്‍സരത്തിന് തുടക്കം

Jul 01, 2018, 7:22 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Sunday, July 1, 2018, 23:04 [IST]
Other articles published on Jul 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X