
സമാറ: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഇയില്‍ യൂറോപ്പില്‍ നിന്നുള്ള സെര്‍ബിയക്കു വിജയത്തുടക്കം. കഴിഞ്ഞ തവണത്തെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ കോസ്റ്ററിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സെര്‍ബിയ മറികടന്നത്. ആവേശവും കൊമ്പുകോര്‍ക്കലുമെല്ലാം കണ്ട വാശിയേറിയ മല്‍സരത്തില്‍ ക്യാപ്റ്റന്‍ അലെക്‌സാണ്ടര്‍ കൊലാറോവിന്റെ ഗോളാണ് സെര്‍ബിയക്കു ജയം സമ്മാനിച്ചത്. കളിയുടെ 56ാം മിനിറ്റിലായിരുന്നു കൊലാറോവിന്റെ വിജയഗോള്‍. തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നാണ് ടീമിന്റെ നായകന്‍ കൂടിയായ താരം കോസ്റ്ററിക്കന്‍ വല കുലുക്കിയത്.

മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സെര്‍ബിയ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഫിനിഷിങിലെ വീഴ്ചകളും കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസിന്റെ ചില തകര്‍പ്പന്‍ സേവുകളും സെര്‍ബിയയെ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു. കോസ്റ്ററിക്കയും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. സെര്‍ബിയയെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില മികച്ച നീക്കങ്ങള്‍ അവര്‍ നടത്തിയിരുന്നു.
ഫൈനല്‍ വിസില്‍. സെര്‍ബിയ 1-0ന് കോസ്റ്ററിക്കയെ പരാജയപ്പെടുത്തി.
86ാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള ശ്രമത്തില്‍ സെര്‍ബിയന്‍ താരം മിലിന്‍കോവിച്ച് സാവിച്ച് ബോക്‌സിനുള്ളില്‍ അടിതെറ്റി വീണെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.
കളി അവസാന 10 മിനിറ്റിലേക്ക്. കോസ്റ്ററിക്ക സമനില പിടിച്ചുവാങ്ങുമോ? ആകാംക്ഷയുടെ നിമിഷങ്ങള്‍
സമനില ഗോളിനായി കോസ്റ്ററിക്കയുടെ ചില നീക്കങ്ങള്‍. പക്ഷെ ഫലം കാണുന്നില്ല.
കൊലാറോവിന്റെ സൂപ്പര്‍ ഗോളും ആഹ്ലാദപ്രകടനവും
Perfection from the Serbia captain 🎯🇷🇸 #WorldCup pic.twitter.com/kdUQDjKFXr
— ESPN FC (@ESPNFC) June 17, 2018
സെര്‍ബിയയുടെ ഗോള്‍ ആഘോഷം
Squad goals: Serbia edition 😎#CRCSRB pic.twitter.com/eq1vj5Wal7
— Goal (@goal) June 17, 2018
ഈ ലോകകപ്പില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ് കൊലാറോവ്. 2014ലെ ടൂര്‍ണമെന്റില്‍ ആകെ മൂന്നു ഫ്രീകിക്ക് ഗോളുകള്‍ മാത്രമാണുണ്ടായിരുന്നത്
3 - Aleksandar Kolarov's goal was the third scored from a direct free-kick in the 2018 World Cup, already as many as the entirety of the 2014 tournament. Whip. #WorldCup #CRCSRB #SRB pic.twitter.com/dXn5bLJjVd
— OptaJoe (@OptaJoe) June 17, 2018
ബോക്‌സിന് തൊട്ടരികില്‍ നിന്നും ക്യാപ്റ്റന്‍ അലെക്‌സാണ്ടര്‍ കൊലാറോവിന്റെ തകര്‍പ്പന്‍ ഇടം കാല്‍ ഫ്രീകിക്ക് കോസ്റ്ററിക്കന്‍ ഗോളി നവാസിന് തൊടാന്‍ പോലും അവസരം നല്‍കാതെ വലയില്‍ തറയ്ക്കുകയായിരുന്നു.
The captain delivers! #SRB take the lead through a stunning free-kick from Aleksandar Kolorov! #CRCSRB 0-1 pic.twitter.com/uh6H6DIMlh
— FIFA World Cup 🏆 (@FIFAWorldCup) June 17, 2018
ഗോള്‍...ഗോള്‍... സെര്‍ബിയ 1-0ന് മുന്നില്‍
50ാം മിനിറ്റില്‍ സെര്‍ബിയക്ക് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണവസരം. എന്നാല്‍ മിട്രോവിച്ചിന്റ ക്ലോസ്‌റേഞ്ച് ഷോട്ട് കോസ്റ്ററിക്കന്‍ ഗോളി നവാസ് തട്ടിയകറ്റി.
രണ്ടാംപകുതിക്ക് തുടക്കം
ഒന്നാംപകുതി അവസാനിച്ചു. മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഇരുടീമിനും ഗോള്‍ നേടാനായില്ല.
Both teams have had their chances, but have no goals to show for their efforts. pic.twitter.com/88kWa3XgV7
— FOX Soccer (@FOXSoccer) June 17, 2018
ഒന്നാംപകുതി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സെര്‍ബിയന്‍ താരം മിലിന്‍കോവിച്ച് സാവിച്ച് മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ ശ്രമിച്ചെങ്കിലും ഗോളി നവാസിസ് തടുത്തിട്ടു. എന്നാല്‍ റഫറി അത് ഓഫ്‌സൈഡ് വിളിച്ചു.
പന്തിനായുള്ള പോരാട്ടം
Felt that... 🤕#beINRussia #beINFWC #CRCSRB #WorldCup pic.twitter.com/AJnZc6IKSS
— beIN SPORTS (@beINSPORTS) June 17, 2018
കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസിന്റെ തകര്‍പ്പന്‍ സേവ് സെര്‍ബിയക്ക് ഗോള്‍ നിഷേധിച്ചു. വലതുമൂലയില്‍ നിന്നുള്ള അപകടകരമാര്‍ കോര്‍ണര്‍ കിക്ക് വായുവില്‍ പറന്നുയര്‍ന്ന് നവാസ് കുത്തിയകറ്റി.
ഈ മല്‍സരത്തില്‍ ഇറങ്ങിയതോടെ സെര്‍ബിയക്കു വേണ്ടി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമായി ബ്രാനിസ്ലാവ് ഇവാനോവിച്ച് മാറി
🇷🇸 Branislav Ivanović has become Serbia's most capped player, making his 104th appearance against Costa Rica to move clear of Dejan Stanković. 👏👏👏 pic.twitter.com/Io6tDvsJ8J
— UEFA Nations League (@UEFAEURO) June 17, 2018
പന്ത് ഇരുഗോള്‍മുഖത്തും മാറി മാറി കയറി ഇറങ്ങുന്നുണ്ടെങ്കിലും ഗോള്‍ മാത്രം പിറക്കുന്നില്ല.
സെര്‍ബിയക്ക് നല്ലൊരു ഗോളവസരം
So close...#beINRussia #beINFWC #CRCSRB #WorldCup pic.twitter.com/mOrzp9Hw3r
— beIN SPORTS (@beINSPORTS) June 17, 2018
കോസ്‌ററ്ററിക്കയ്ക്ക് അനുകുലമായി തുടരെ രണ്ടു കോര്‍ണര്‍ കിക്കുകള്‍. രണ്ടാമത്തെ കോര്‍ണറില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോണ്‍സാലസിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി
കളി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇരുടീമിനും ഗോളൊന്നും നേടാനായില്ല.
സെര്‍ബിയയുടെ മുന്നേറ്റത്തോടെ മല്‍സരം തുടങ്ങി. ആദ്യ മിനിറ്റില്‍ തന്നെ സെര്‍ബിയക്ക് കോര്‍ണര്‍. പക്ഷെ കോര്‍ണര്‍ കോസ്റ്ററിക്ക ക്ലിയര്‍ ചെയ്തു
മല്‍സരത്തിന്റെ ലൈനപ്പ് ഇങ്ങനെ
Who's ready for the first match of the day?
— FIFA World Cup 🏆 (@FIFAWorldCup) June 17, 2018
Here are the teams for #CRCSRB 👀#WorldCup pic.twitter.com/np2DCvEQ78
കോസ്റ്ററിക്കയൊരുങ്ങി
#VamosTicos pic.twitter.com/k1NDaaDazO
— FIFA World Cup 🏆 (@FIFAWorldCup) June 17, 2018
സെര്‍ബിയ തയ്യാര്‍
#Orlovi pic.twitter.com/LM9UrF7P8K
— FIFA World Cup 🏆 (@FIFAWorldCup) June 17, 2018
ഗ്രൂപ്പ് ഇയിലെ ആദ്യത്തെ മല്‍സരമാണിത്