വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി, ദാ ഇപ്പോള്‍ റൊണാള്‍ഡോ!! ഇതിഹാസങ്ങള്‍ വെറുംകൈയോടെ മടങ്ങി... ഉറുഗ്വേ ക്വാര്‍ട്ടറില്‍

എഡിന്‍സണ്‍ കവാനി ഉറുഗ്വേയ്ക്കായി ഇരട്ടഗോള്‍ നേടി

1
958071
1

സോച്ചി: റഷ്യന്‍ ലോകകപ്പിന്റെ ഗ്ലാമറിനു മങ്ങലേല്‍പ്പിച്ച് ആധുനിക ഫുട്‌ബോളിലെ രണ്ടാമത്തെ ഇതിഹാസ താരവും മടങ്ങുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി നാട്ടിലേക്ക് മടങ്ങി മണിക്കൂറുകള്‍ക്കകമാണ് ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തല കുനിച്ച് റഷ്യയോട് ഗുഡ്‌ബൈ പറഞ്ഞത്. ആവേശകരമായ രണ്ടാം പ്രീക്വാര്‍ട്ടറില്‍ പ്രഥമ ലോക ചാംപ്യന്‍മാരും ലാറ്റിനമേരിക്കയിലെ വമ്പന്‍ ടീമുകളിലൊന്നുമായ ഉറുഗ്വേ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു നിലവിലെ യൂറോപ്യന്‍ ചാംപ്യന്‍മാര്‍ കൂടിയായ പോര്‍ച്ചുഗലിനു മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു.

2

സൂപ്പര്‍ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയുടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ് ഉറുഗ്വേയ്ക്കു ജയവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്. ഏഴ്, 62 മിനിറ്റുകളിലാണ് കവാനി വലകുലുക്കിയത്. 55ാം മിനിറ്റില്‍ പെപ്പെയുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ ഗോള്‍. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഉറുഗ്വേയുടെ എതിരാളികള്‍.

Jul 01, 2018, 1:42 am IST

കവാനിയാണ് മാന്‍ ഓഫ് ദി മാച്ച്‌

Jul 01, 2018, 1:41 am IST

കളിയില്‍ നിന്നുള്ള ചിത്രങ്ങള്‍

Jul 01, 2018, 1:29 am IST

ഫൈനല്‍ വിസില്‍... മെസ്സിക്കു പിന്നാലെ റൊണാള്‍ഡോയും ലോകകപ്പില്‍ നിന്നു മടങ്ങുന്നു. 2-1ന്റെ ജയത്തോടെ ഉറുഗ്വേ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

Jul 01, 2018, 1:29 am IST

ഗോള്‍ മടക്കാന്‍ അവസാന മിനിറ്റുകളില്‍ പോര്‍ച്ചുഗല്‍ കൈയ്‌മെയ് മറന്ന് പോരാടിയെങ്കിലും ഉറുഗ്വേ പ്രതിരോധത്തെയും ഗോളി മസ്ലേരയെയും മറികടക്കാനായില്ല

Jul 01, 2018, 1:11 am IST

മല്‍സരം അവസാന 10 മിനിറ്റിലേക്ക്.. ഉറുഗ്വേ 2-1ന് ലീഡ് ചെയ്യുന്നു

Jul 01, 2018, 1:08 am IST

പരിക്കേറ്റ ഉറുഗ്വേ സ്‌ട്രൈക്കര്‍ കവാനിയെ ഗ്രൗണ്ടിനു പുറത്തേക്കു പോവാന്‍ സഹായിക്കുന്ന പോര്‍ച്ചുഗീസ് സ്റ്റാര്‍ റൊണാള്‍ഡോ

Jul 01, 2018, 1:01 am IST

കവാനിയുടെ സൂപ്പര്‍ ഗോള്‍.. വീഡിയോ കാണാം

Jul 01, 2018, 12:58 am IST

കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. വലതു വിങിലൂടെ മുന്നേറ്റത്തിനൊടുവില്‍ പോര്‍ച്ചുഗീസ് പ്രതിരോധം ഭേദിച്ച് നാന്‍ഡസ് ഇടതു വിങിലേക്ക് നീട്ടി നല്‍കിയ പാസ് റണ്ണിങ് ഷോട്ടിലൂടെ കവാനി വലയിലേക്ക് ചെത്തിയിട്ടപ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത ഗോള്‍കീപ്പര്‍ പാട്രീഷിയോക്ക് തൊടാന്‍ പോലുമായില്ല

Jul 01, 2018, 12:53 am IST

62ാം മിനിറ്റില്‍ കവാനിയുടെ തകര്‍പ്പന്‍ ഗോളാണ് ഉറുഗ്വേയെ ഒരിക്കല്‍ക്കൂടി കളിയില്‍ മുന്നിലെത്തിച്ചത്‌

Jul 01, 2018, 12:52 am IST

ഗോള്‍... ഉറുഗ്വേ ലീഡ് തിരിച്ചുപിടിച്ചു... കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍ (2-1)

Jul 01, 2018, 12:50 am IST

പെപ്പെയുടെ ഗോള്‍ കാണാം

Jul 01, 2018, 12:49 am IST

ഇടതുമൂലയില്‍ നിന്നുള്ള ഗ്വരേരോയുടെ മനോഹരമായ കോര്‍ണര്‍ കിക്കിനൊപ്പം ഉയര്‍ന്നു ചാടിയ പെപ്പെ കരുത്തുറ്റ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പെപ്പെ അനായാസമാണ് ഉറുഗ്വേയുടെ വലയില്‍ പന്തെത്തിച്ചത്.

Jul 01, 2018, 12:46 am IST

ഗോള്‍ദാഹത്തോടെ രണ്ടാംപകുതിയുടെ തുടക്കം മുതല്‍ ആക്രമണമഴിച്ചു വിട്ട പറങ്കിപ്പട 55ാം മിനിറ്റിലാണ് പെപ്പെയിലൂടെ അര്‍ഹിച്ച സമനില പിടിച്ചുവാങ്ങിയത്

Jul 01, 2018, 12:45 am IST

ഗോള്‍.... പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. സ്‌കോര്‍ 1-1

Jul 01, 2018, 12:35 am IST

രണ്ടാംപകുതിക്ക് തുടക്കം... തിരിച്ചടിക്കുമോ പറങ്കിപ്പട?

Jul 01, 2018, 12:26 am IST

ഒന്നാം പകുതി മാച്ച് സ്റ്റാറ്റസ്‌

Jul 01, 2018, 12:26 am IST

സൂപ്പര്‍ ജോടി. ലോകകപ്പില്‍ ഇതു നാലാം തവണയാണ് സുവാരസ്-കവാനി കോമ്പിനേഷന്‍ ഗോള്‍ നേടുന്നത്‌

Jul 01, 2018, 12:18 am IST

ആദ്യപകുതി അവസാനിച്ചു. ഉറുഗ്വേ 1-0ന് മുന്നിട്ടുനില്‍ക്കുന്നു

Jul 01, 2018, 12:11 am IST

മല്‍സരം 40 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. കവാനിയുടെ ഗോളില്‍ ഉറുഗ്വേ ഇപ്പോഴും ലീഡ് ചെയ്യുന്നു

Jul 01, 2018, 12:08 am IST

റൊണാള്‍ഡോയെ പൂട്ടി. ആദ്യ 25 മിനിറ്റിനുള്ളില്‍ 14 തവണ മാത്രമാണ് സൂപ്പര്‍ താരത്തിന് പന്ത് തൊടാനായത്‌

Jul 01, 2018, 12:04 am IST

32ാം മിനിറ്റില്‍ മികച്ച പൊസിഷനില്‍ വച്ച് പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ ബോക്‌സിന് തൊട്ടരികില്‍ നിന്നുള്ള റൊണാള്‍ഡോയുടെ ഫ്രീകിക്ക് ഉറുഗ്വേ പ്രതിരോധത്തില്‍ തട്ടി വിഫലമായി

Jun 30, 2018, 11:57 pm IST

കവാനിയുടെ ഗോള്‍ ചിത്രങ്ങള്‍ കാണാം

Jun 30, 2018, 11:54 pm IST

ബോക്‌സിന് തൊട്ടരികില്‍ വച്ച് ഉറുഗ്വേയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. സുവാരസിന്റെ താഴ്ന്ന കിക്ക് വലതു വലത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് പാട്രീഷിയോ തട്ടിയകറ്റുകയായിരുന്നു

Jun 30, 2018, 11:53 pm IST

21ാം മിനിറ്റില്‍ ഉറുഗ്വേ ലീഡുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഗോളി റൂയി പാട്രീഷിയോ പറങ്കിപ്പടയെ രക്ഷിച്ചു

Jun 30, 2018, 11:51 pm IST

ഗോള്‍ മടക്കാന്‍ പോര്‍ച്ചുഗലിന്റെ തുടരെയുള്ള മുന്നേറ്റങ്ങള്‍. പക്ഷെ ഉറുഗ്വേ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്കാവുന്നില്ല. കളി 20 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു

Jun 30, 2018, 11:44 pm IST

കവാനിയുടെ ഗോള്‍ കാണാം

Jun 30, 2018, 11:43 pm IST

മൈതാന മധ്യത്തില്‍ നിന്നും കവാനി നല്‍കിയ പാസുമായി ഇടതു വിങിലൂടെ സുവാരസ് ഇരമ്പിക്കയറി. പോര്‍ച്ചുഗീസ് പ്രതിരോധം ഭേദിച്ച് സുവാരസ് ബോക്‌സിനു കുറുകെ ക്രോസ് നല്‍കിയപ്പോള്‍ കവാനി തകര്‍പ്പനൊരു ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വല കുലുക്കുകയായിരുന്നു

Jun 30, 2018, 11:40 pm IST

സൂപ്പര്‍ ഗോള്‍... എഡിന്‍സണ്‍ കവാനിയാണ് ഏഴാം മിനിറ്റില്‍ ഉറുഗ്വേയെ മുന്നിലെത്തിച്ചത്. സുവാരസ്‌-കവാനി കോമ്പിനേഷന്റെ മികച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്‌

Jun 30, 2018, 11:38 pm IST

ഗോള്‍.... ഉറുഗ്വേ അക്കൗണ്ട് തുറന്നു (1-0)

Jun 30, 2018, 11:35 pm IST

പോര്‍ച്ചുഗലിന്റെ മുന്നേറ്റമാണ് ആദ്യ മിനിറ്റുകളില്‍ കാണുന്നത്. മൂന്നാം മിനിറ്റില്‍ തന്നെ ഉറുഗ്വേ ഗോള്‍മുഖത്ത് പറങ്കികള്‍ റെയ്ഡ് നടത്തി. ഇടതു മൂലയില്‍ നിന്നും ജാവോ മരിയോ നല്‍കിയ ക്രോസില്‍ ബെര്‍നാര്‍ഡോ സില്‍വയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പറന്നു

Jun 30, 2018, 11:31 pm IST

പീീീപ്... റഫറിയുടെ വിസില്‍ മുഴങ്ങി. പോര്‍ച്ചുഗല്‍-ഉറുഗ്വേ പോരിന് തുടക്കം

Jun 30, 2018, 11:22 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Sunday, July 1, 2018, 1:45 [IST]
Other articles published on Jul 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X