Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ ലോകകപ്പ്: പൊളണ്ടിനെ നിഷ്പ്രഭമാക്കി സെനഗല്‍, മികച്ച വിജയം

പോളണ്ടിനെ തോൽപ്പിച്ച് സെനഗലിന്റെ മിന്നും ജയം | Oneindia Malayalam
1
958068

മോസ്‌കോ: ഫിഫ ലോകകപ്പില്‍ യൂറോപ്യന്‍ ടീമായ പോളണ്ട് ആഫ്രിക്കയില്‍ നിന്നുള്ള സെനഗലിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റു. ആദ്യമായാണ് ഇരുടീമുകളും മുഖാമുഖമെത്തിയത്.

poland-senagal

ആദ്യം പിറന്നത് ഒരു സെല്‍ഫ് ഗോളായിരുന്നു. തിയോഗോ ക്ലോനെക്കിന്റെ ഡിഫ്‌ളക്ഷനില്‍ 37ാം മിനിറ്റില്‍ തന്നെ സെനഗല്‍ ഒരു ഗോളിന് മുന്നിലെത്തി.

61ാം മിനിറ്റില്‍ എംബായെ നിയാങിലൂടെ ലീഡ് സെനഗല്‍ രണ്ടായി ഉയര്‍ത്തി.പോളണ്ട് പ്രതിരോധത്തില്‍ വന്ന പിഴവുകളില്‍ നിന്നു തന്നെയായിരുന്നു രണ്ടു ഗോളുകളും പിറന്നത്. കാമില്‍ ഗ്രോസിക്കിയുടെ ഫ്രീകിക്കില്‍ ക്രെയ്‌ച്ചോവിയാക്കിന്റെ ഹെഡ്ഡറില്‍ നിന്നായിരുന്നു പോളണ്ടിന്റെ ആശ്വാസഗോള്‍.

നാളെ നടക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ മൊറോക്കയുമായും ഉറുഗ്വേ സൗദി അറേബ്യയുമായും ഇറാന്‍ സ്‌പെയിനുമായും ഏറ്റുമുട്ടി. അര്‍ജന്റീനയുടെ അടുത്ത കളി വ്യാഴാഴ്ചയാണ്. ബ്രസീല്‍ വെള്ളിയാഴ്ച കോസ്റ്റാറിക്കയ്‌ക്കെതിരേ ഇറങ്ങും.

Story first published: Tuesday, June 19, 2018, 22:36 [IST]
Other articles published on Jun 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+