വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകം ലുസ്‌നിക്കിയിലേക്ക്... റഷ്യന്‍ വിപ്ലവത്തിന് മണിക്കൂറുകള്‍ മാത്രം

ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി എട്ടിനാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക

ലോകം റഷ്യയിലേക്ക്, കാൽപ്പന്ത് മാമാങ്കത്തിന് ഇന്ന് കിക്കോഫ് | Oneindia Malayalam

മോസ്‌കോ: മോസ്‌കോ: റഷ്യന്‍ വിസ്മയത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.കാല്‍പന്തുകളിയുടെ മഹാമാമാങ്കത്തെ വരവേല്‍ക്കാന്‍ റഷ്യയൊരുങ്ങി. നാലു വര്‍ഷം നീണ്ട ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.3ന് റഷ്യയില്‍ പന്തുരുളും. കിക്കോഫിന് അര മണിക്കൂര്‍ മുമ്പ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്. ഇനിയുള്ള ഒരു മാസത്തോളം ലോകം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ ഒരു പന്തിന്റെ പിറകെ പായും.

റഷ്യയില്‍ പുല്‍മൈതാനങ്ങളെ പുളകം കൊള്ളിക്കാന്‍ 32 ടീമുകളാണ് എത്തിയിട്ടുള്ളത്.ഈ ലോകകപ്പിലെ മാറ്റുരയ്ക്കുന്ന 32 ടീമുകളില്‍ 20 പേരും കഴിഞ്ഞ ചാംപ്യന്‍ഷിപ്പിലും പന്ത് തട്ടിയിട്ടുണ്ട്. മറ്റുള്ള 12 ടീമുകളും യോഗ്യതാ റൗണ്ട് കടമ്പ അതിജീവിച്ച് എത്തിയവരാണ്. 11 നഗരങ്ങളിലെ 12 വേദികളിലായി 64 മല്‍സരങ്ങളാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കു മുന്നില്‍ വിരുന്നായെത്തുക. ജൂലൈ 15ന് വിശ്വവിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പില്‍ ആര് മുത്തമിടുമെന്നാണ് ഇനി അറിയാനുള്ളത്.

വര്‍ണാഭമായ ഉദ്ഘാടച്ചടങ്ങ്‌

വര്‍ണാഭമായ ഉദ്ഘാടച്ചടങ്ങ്‌

മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു സാക്ഷിയാവാന്‍ 80,000ത്തോളം ആരാധകര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.2017ല്‍ മികച്ച ഫുട്‌ബോള്‍ വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഡിയമാണ് ലുസ്‌നിക്കി. 1956ലാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്. അന്നു ലെനിന്‍ സെന്‍ട്രല്‍ സ്റ്റേഡിയമെന്നായിരുന്നു ഇതിന്റെ പേര്. 2013ലാണ് ലോകകപ്പിന്റെ ഭാഗമായി ഈ സ്റ്റേഡിയം പൊളിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കാണികളെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ്സംഘാടകര്‍ ഈ സ്റ്റേഡത്തില്‍ ഒരുക്കിയിരിക്കുന്നത്. 500ഓളം കലാകാരന്‍മാര്‍ കാണികളെ കൈയിലെടുക്കാന്‍ അമ്പരപ്പിക്കുന്ന കലാപ്രകടനങ്ങളുമായി വേദിയിലെത്തും.

പാടി വീഴ്ത്താന്‍ റോബി വില്ല്യംസ്‌

പാടി വീഴ്ത്താന്‍ റോബി വില്ല്യംസ്‌

ലോകത്തിലെ ഏറ്റവും പ്രശസ്തനായ പോപ് ഗായകന്‍ റോബി വില്ല്യംസും സംഘവും ഒരുക്കുന്ന സംഗീതനിശയാണ് ഉദ്ഘാടനച്ചടങ്ങിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഉദ്ഘാടനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് വില്ല്യംസ്. റഷ്യയിലെത്തി ഇത്രയും വലിയൊരു ചടങ്ങിന്റെ ഭാഗമാവാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

വില്ല്യംസിന് കൂട്ടായി റഷ്യയിലെ പ്രമുഖ ഗായികയായ എയ്ഡ ഗാരിഫ്യുള്ളിന കൂടിയെത്തുന്നതോടെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു അതു മറ്റൊരു വിരുന്നാവും.

ഇതു കൂടാതെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാ ലിവ് ഇറ്റ് അപ്പ് ഹോളിവുഡ് സൂപ്പര്‍ താരവും ഗായകനുമായ വില്‍ സ്മിത്തും നിക്കി ജാമും ചേര്‍ന്ന് അവതരിപ്പിക്കും.വെടിക്കെട്ടുള്‍പ്പെടെ അര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍.

വീണ്ടും കാണാം റോണോയെ കപ്പുമായി

വീണ്ടും കാണാം റോണോയെ കപ്പുമായി

ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയാണ് ഉദ്ഘാടമച്ചടങ്ങിലെ മറ്റൊരു പ്രധാന ആകര്‍ഷണം. വിശ്വകിരീടം ചടങ്ങില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക റൊണാള്‍ഡോയായിരിക്കും.
മറ്റു ലോകകപ്പുകളില്‍ നിന്നും വ്യത്യസ്തമായി ്ഇത്തവണത്തെ ഉദ്ഘാടനച്ചടങ്ങിന് സംഗീതത്തിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഉദ്ഘാടനമല്‍സരത്തിന്റെ കിക്കോഫിന് അരമണിക്കൂര്‍ മുമ്പായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക.

കന്നിയംഗം റഷ്യയും സൗദിയും തമ്മില്‍

കന്നിയംഗം റഷ്യയും സൗദിയും തമ്മില്‍

ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷം ഇതേ വേദിയില്‍ തന്നെയാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം അരങ്ങേറുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് കന്നിയംഗം.ജയത്തോടെ തന്നെ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് റഷ്യ. കളിയില്‍ റഷ്യ ജയിക്കുമെന്നാണ് അക്കില്ലെസ് എന്ന പൂച്ചയുടെ പ്രചവനം.

ഉറുഗ്വേ, ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ആദ്യദിനം ഒരു മല്‍സരം മാത്രമേയുള്ളൂ. പിന്നീടുള്ള ദിനങ്ങളില്‍ മൂന്നു മല്‍സരങ്ങള്‍ വീതമുണ്ടാവും.

ഒന്നാം റാങ്കുകാരെ വിറപ്പിക്കാന്‍ അഫ്ഗാന്‍... രഹാനെയും സംഘവും ഉറച്ചുതന്നെ, കളി കാര്യമാവും ഒന്നാം റാങ്കുകാരെ വിറപ്പിക്കാന്‍ അഫ്ഗാന്‍... രഹാനെയും സംഘവും ഉറച്ചുതന്നെ, കളി കാര്യമാവും

Story first published: Thursday, June 14, 2018, 12:05 [IST]
Other articles published on Jun 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X