Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ ലോകകപ്പിന്റെ ഒദ്യോഗിക ഗാനം പുറത്തിറക്കി; സൂപ്പര്‍താരം വില്‍സ്മിത്തും ഗായകനായി

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി ഫിഫ പുറത്തിറക്കാറുളള ഒദ്യോഗിക ഗാനം പലപ്പോഴും ലോകം ഏറ്റെടുക്കാറുണ്ട്. 2018 ലോകകപ്പ് ഫുട്‌ബോളിന് റഷ്യയില്‍ കിക്കോഫിനൊരുങ്ങുമ്പോള്‍ 'ലിവ് ഇറ്റ് അപ്' എന്ന ഗാനവുമായി എത്തിയിരിക്കുകയാണ് ഫിഫ. ഹോളിവുഡ് സൂപ്പര്‍ താരവും റാപ്പറുമായ വില്‍ സ്മിത്തും അമേരിക്കന്‍ ഗായകനായ നിക്കി ജാമും കൊസോവന്‍ ഗായികയായ ഏറെ ഇസ്ട്രോഫിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൊളംബിയയില്‍ വെച്ച് ചിത്രീകരിച്ച ഗാനം വിലിയൊരുവിഭാഗം സ്വീകരിച്ചപ്പോള്‍ ഗാനത്തിനെ വിരമര്‍ശിക്കാനും ചിലര്‍ മടിച്ചില്ല. ബ്രസീല്‍ ലോകകപ്പിലെ പിറ്റ്ബുള്‍, ജെന്നിഫര്‍ ലോപസ്, ക്ലോഡിയോ ലെയിട്ടേ എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'വീ ആര്‍ വണ്‍' എന്ന ഗാനത്തിന്റെ അവസ്ഥയാകും പുതിയ ഗാനത്തിനുമെന്നും പ്രചവിക്കുന്നവരുണ്ട്.

live

1998ല്‍ ഫ്രാന്‍സ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ റിക്കി മാര്‍ട്ടിന്റെ 'ദി കപ്പ് ഓഫ് ലൈഫും', 2010ല്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ഷക്കീറയുടെ 'വക്കാ വക്കാ'യുമാണ് ഫുട്ബോള്‍ ആരാധകര്‍ ഏറ്റെടുത്തവ. ഇത്രത്തോളം ഹിറ്റ് മറ്റൊരു ഗാനത്തിനും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. റഷ്യന്‍ ലോകകപ്പിന്റെ ഗാനം ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുക്കുമോയെന്ന് കാത്തിരുന്നുകാണാം.

Story first published: Saturday, May 26, 2018, 15:51 [IST]
Other articles published on May 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+