വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അര്‍ജന്റീനയെ നൈജീരിയ രക്ഷിച്ചു, ജയം 2-0ന്, ഹീറോയായി മൂസ

ആദ്യ ജയമാണ് ഇരുടീമിന്റെയും ലക്ഷ്യം

അര്‍ജന്റീനയെ നൈജീരിയ രക്ഷിച്ചു, ജയം 2-0ന്, ഹീറോയായി മൂസ

1
958043

1

വോള്‍ഗോഗ്രാഡ്: ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്റീനയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ക്കു ചിറകു മുളപ്പിച്ച് നൈജീരിയക്കു ജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഐസ്‌ലാന്‍ഡിനെ നൈജീരിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുരത്തുകയായിരുന്നു. അഹമ്മദ് മൂസയാണ് നൈജീരിയയുടെ രണ്ടു ഗോളുകള്‍ക്കും അവകാശിയായത്. 49, 75 മിനിറ്റുകളിലാണ് ഐസ്‌ലാന്‍ഡിന്റെ കഥ കഴിച്ച് മൂസ നിറയൊഴിച്ചത്.

ഈ വിജയത്തോടെ നൈജീരിയയുടെ മാത്രമല്ല അര്‍ജന്റീനയുടെയും നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ സജീവമായി. ആദ്യ കളിയില്‍ ക്രൊയേഷ്യയോട് തോറ്റതിനാല്‍ ഐസ്‌ലാന്‍ഡിനെതിരേ നൈജീരിയക്കു ജയം അനിവാര്യമായിരരുന്നു. അവസാന മല്‍സരത്തില്‍ അര്‍ജന്റീനയും നൈജീരിയയും ഏറ്റുമുട്ടും. ഈ മല്‍സരത്തില്‍ നൈജീരിയ തോല്‍ക്കുകയും മറ്റൊരു കളിയില്‍ ഐസ്‌ലാന്‍ഡ് ക്രൊയേഷ്യയോടു സമനിലയോ തോല്‍വിയോ വഴങ്ങുകയും ചെയ്താല്‍ അര്‍ജന്റീന ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട്‌റൗണ്ടിലെത്തും.

Jun 22, 2018, 11:06 pm IST

മൂന്ന് ടീമുകള്‍ക്കും നോക്കൗട്ട്‌റൗണ്ട് സാധ്യത

Jun 22, 2018, 10:26 pm IST

ഫൈനല്‍ വിസില്‍. ഐസ്‌ലാന്‍ഡിനെ 2-0ന് തകര്‍ത്ത് നൈജീരിയ നോക്കൗട്ട്‌റൗണ്ട് സാധ്യത നിലനിര്‍ത്തി

Jun 22, 2018, 10:20 pm IST

കളി ഇഞ്ചുറിടൈമില്‍. അധികസമയമായി ലഭിച്ചത് ആറ് മിനിറ്റ്

Jun 22, 2018, 10:19 pm IST

83ം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഐസ് ലാന്‍ഡിന് ഗോള്‍ മടക്കാന്‍ സുവര്‍ണാവസരം. എന്നാല്‍ ഗില്‍ഫി സിഗ്യുര്‍സണിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു

Jun 22, 2018, 10:13 pm IST

ഇടതു വിങിലൂടെ പറന്നെത്തിയ മൂസ വേഗം കൊണ്ട് ഡിഫന്‍ഡറെയും ഗോളിയെയും വെട്ടിച്ച ശേഷം ഒഴിഞ്ഞ വലയിലേക്ക് ഷോട്ടുതിര്‍ക്കുകയായിരുന്നു

Jun 22, 2018, 10:09 pm IST

ആദ്യ ഗോള്‍ നേടിയ അഹമ്മദ് മൂസയുടെ വകയായിരുന്നു രണ്ടാം ഗോളും. 75ാം മിനിറ്റിലാണ് ആഫ്രിക്കന്‍ ടീം ലീഡുയര്‍ത്തിയത്

Jun 22, 2018, 10:08 pm IST

ഗോള്‍.... നൈജീരിയ വീണ്ടും വലകുലുക്കി

Jun 22, 2018, 9:40 pm IST

49ാം മിനിറ്റില്‍ അഹമ്മദ് മൂസയാണ് നൈജീരിയക്കു വേണ്ടി വല കുലുക്കിയത്. വലതു മൂലയില്‍ നിന്നും വിക്ടര്‍ മോസസ് നല്‍കിയ ക്രോസ് തടുത്തിട്ട ശേഷം ബോകിനുള്ളില്‍ വച്ച് മൂസ തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയില്‍ തറച്ചു കയറുകയായിരുന്നു

Jun 22, 2018, 9:38 pm IST

ഗോള്‍... നൈജീരിയ മല്‍സത്തില്‍ 1-0ന് മുന്നില്‍

Jun 22, 2018, 9:35 pm IST

രണ്ടാംപകുതിക്ക് തുടക്കം. നൈജീരിയ മികച്ച രീതിയിലാണ് രണ്ടാംപകുതി ആരംഭിച്ചത്‌

Jun 22, 2018, 9:21 pm IST

റഫറിയുടെ വിസില്‍ മുഴങ്ങി. ഒന്നാംപകുതി ഗോള്‍രഹിതമായി തന്നെ അവസാനിച്ചു

Jun 22, 2018, 9:21 pm IST

ഒന്നാംപകുതിയുടെ അവസാന മിനിറ്റില്‍ ഐസ്‌ലാന്‍ഡിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ എന്നാല്‍ രണ്ടും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല

Jun 22, 2018, 9:12 pm IST

ഒന്നാംപകുതി അവസാനിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം. ആര് നേടും ആദ്യ ഗോള്‍

Jun 22, 2018, 9:04 pm IST

കളി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു

Jun 22, 2018, 8:57 pm IST

ബോള്‍ പൊസെഷനില്‍ നൈജീരിയക്കാണ് മുന്‍തൂക്കമെങ്കിലും ഗോള്‍ നേടുമെന്ന പ്രതീതി നല്‍കുന്നത് ഐസ്‌ലാന്‍ഡാണ്‌

Jun 22, 2018, 8:47 pm IST

ഐസ്‌ലാന്‍ഡ് ആരാധകര്‍ ആവേശത്തില്‍

Jun 22, 2018, 8:39 pm IST

ഐസ്‌ലാന്‍ഡിന്റെ മുന്നേറ്റത്തോടെയാണ് മല്‍സരം തുടങ്ങി. ആദ്യ 10 മിനിറ്റില്‍ മികച്ച ചില നീക്കങ്ങള്‍ അരങ്ങേറ്റക്കാര്‍ കാഴ്ചവച്ചു

Jun 22, 2018, 8:38 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Jun 22, 2018, 8:38 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Jun 22, 2018, 8:36 pm IST

ഐസ്‌ലാന്‍ഡ്- നൈജീരിയ മല്‍സരത്തിന് തുടക്കം

Story first published: Friday, June 22, 2018, 23:07 [IST]
Other articles published on Jun 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X