Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ലോകകപ്പ് 2014; കണ്ടിരിക്കേണ്ട കളികള്‍

ലോകകപ്പ് ഫുട്‌ബോളിന് വ്യാഴാഴ്ച പന്തുരുണ്ട് തുടങ്ങുന്നു. ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ആതിഥേയരായ ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍ ഇത്രകാലം ആരാധകര്‍ മനസില്‍ കൊണ്ടുനടന്ന ബ്രസൂക്ക മൈതാനത്തെത്തും. എണ്ണം പറഞ്ഞ കളികള്‍ കൊണ്ട് ഈ ലോകകപ്പും ആരാധകരെ ആവേശത്തിലാഴ്ത്തും എന്നതില്‍ സംശയം വേണ്ട.

എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് 32 ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഏതൊക്കെ കളികള്‍ കാണണം എന്ന ആശങ്കയിലാണ് ആരാധകര്‍. ഫുട്‌ബോള്‍ ജീവശ്വാസമായി കൊണ്ടുനടക്കുന്ന ചിലരുണ്ട്. ഇന്ത്യന്‍ സമയം 9.30 തുടങ്ങുന്ന കളികള്‍ പിറ്റേന്ന് രാവിലെ വരെ കണ്ടിരുന്നാലും അവര്‍ക്ക് മടുക്കില്ല. എന്നാല്‍ എല്ലാവരും അങ്ങനെയല്ല.

എല്ലാ കളികളും കണ്ടില്ലെങ്കിലും ക്ലാസിക് പോരാട്ടങ്ങള്‍ മിസ് ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരാണ് ഏറെയും. അങ്ങനെയുള്ളവര്‍ക്കായി ഇതാ ബ്രസീല്‍ ലോകകപ്പ് 2014 ലെ മസ്റ്റ് വാച്ച് മത്സരങ്ങള്‍.

ബ്രസീല്‍ - കോസ്റ്റാറിക്ക (ജൂണ്‍ 13, 1:30 am)

ബ്രസീല്‍ - കോസ്റ്റാറിക്ക (ജൂണ്‍ 13, 1:30 am)

ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. അതില്‍ കൂടുതല്‍ എന്ത് വിശേഷണമാണ് ബ്രസീല്‍ - ക്രോയേഷ്യ മത്സരത്തിന് വേണ്ടത്. ഏത് ഫുട്‌ബോള്‍ ആരാധകര്‍ ആഗ്രഹിക്കും ലോകകപ്പിന്റെ തുടക്കം കാണാതിരിക്കാന്‍? ആറാം ലോകകപ്പ് കിരീടത്തിലേക്ക് വിജയത്തിലൂടെ തുടക്കമിടാന്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നെയ്മറും കൂട്ടരും റെഡി.

സ്‌പെയിന്‍ - നെതര്‍ലെന്‍ഡ്‌സ് (ജൂണ്‍ 14, 00:30 am)

സ്‌പെയിന്‍ - നെതര്‍ലെന്‍ഡ്‌സ് (ജൂണ്‍ 14, 00:30 am)

കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ നേര്‍ക്കുനേര്‍ വരുന്നു. അതും ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍. സ്‌പെയിന്‍ ഒന്നാം റാങ്കിലാണ്. നെതര്‍ലന്‍ഡ്‌സാകട്ടെ പതിനഞ്ചാം റാങ്കിലും. റാങ്കിലെ വ്യത്യാസം കണ്ട് എഴുതിത്തള്ളണ്ട, കളിയില്‍ തീ പാറും അതുറപ്പ്.

ഇംഗ്ലണ്ട് - ഇറ്റലി (ജൂണ്‍ 15, 030:30 am)

ഇംഗ്ലണ്ട് - ഇറ്റലി (ജൂണ്‍ 15, 030:30 am)

മരണഗ്രൂപ്പില്‍ ഇംഗ്ലണ്ടിനും ഇറ്റലിക്കും ഒരുപോലെ പ്രധാനപ്പെട്ട കളി. ഉറുഗ്വായും കോസ്റ്റാറിക്കയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഒരു ചാന്‍സ് എടുക്കാന്‍ ഇറ്റലിക്കും ഇംഗ്ലണ്ടിനും മനസില്ല.

അര്‍ജന്റീന - ബോസ്‌നിയ (ജൂണ്‍ 16, 03:30 am)

അര്‍ജന്റീന - ബോസ്‌നിയ (ജൂണ്‍ 16, 03:30 am)

ലയണല്‍ മെസി കളിക്കാനിറങ്ങുമ്പോള്‍ കളി കാണാതെ വിടുകയോ. ബോസ്‌നിയയ്‌ക്കെതിരെ ഒരു മികച്ച വിജയത്തോടെ യാത്ര സുഗമമാക്കാനാണ് മിശിഹായും കൂട്ടരും കച്ചകെട്ടുന്നത്. എന്നാല്‍ മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഒരു വാക്ക് ഓവര്‍ കൊടുത്ത് വിടാന്‍ ബോസ്‌നിയയും റെഡിയല്ല. ബാക്കി കളത്തില്‍

ജര്‍മനി - പോര്‍ച്ചുഗല്‍ (ജൂണ്‍ 16, 09:30 pm)

ജര്‍മനി - പോര്‍ച്ചുഗല്‍ (ജൂണ്‍ 16, 09:30 pm)

ഈ ലോകകപ്പിലെ രണ്ട് സൂപ്പര്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടം. ഒരു കളിപ്രേമിയും കാണാതെ വിടാന്‍ ഇഷ്ടപ്പെടാത്ത കളി. ഒരുവശത്ത് ലോകകപ്പ് റെക്കോര്‍ഡിനായി ക്ലോസെ. മറുവശത്ത് ബാലന്‍ ദ്യോര്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തീ എപ്പ പാറി എന്ന് ചോദിച്ചാല്‍ മതി.

ഉറുഗ്വേ - ഇംഗ്ലണ്ട് (ജൂണ്‍ 20, 00:30 am)

ഉറുഗ്വേ - ഇംഗ്ലണ്ട് (ജൂണ്‍ 20, 00:30 am)

ഇറ്റലിക്കെതിരായ ആദ്യത്തെ കളി പോലിരിക്കും ഉറുഗ്വായ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ഈ മത്സരം.

ബെല്‍ജിയം - റഷ്യ (ജൂണ്‍ 22, 09:30 pm)

ബെല്‍ജിയം - റഷ്യ (ജൂണ്‍ 22, 09:30 pm)

ലോകകപ്പിലെ മറ്റൊരു ഷുവര്‍ ബെറ്റ്. വലിയ കളിക്കാരെക്കൊണ്ടല്ല. ലോകകപ്പിലെ കറുത്ത കുതിരകള്‍ എന്ന പേരുമായെത്തുന്ന ബെല്‍ജിയം ടീമാണ് ഈ കളിയെ ആകര്‍ഷകമാക്കുന്നത്.

ഇത് വെറും തുടക്കം

ഇത് വെറും തുടക്കം

കളി ഇവിടം കൊണ്ട് തീരുന്നില്ല. പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും സെമിയും ഫൈനലും ബാക്കിയുണ്ട്. പക്ഷേ അവിടൊക്കെ ആരൊക്കെ ഏതൊക്കെ വേഷങ്ങളില്‍. ജൂലൈ പന്ത്രണ്ട് രാത്രി വരെ കാത്തിരിക്കയേ തരമുള്ളൂ.

Story first published: Thursday, June 12, 2014, 10:01 [IST]
Other articles published on Jun 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+