വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: തോല്‍ക്കാന്‍ മനസ്സില്ലാതെ ജപ്പാനും സെനഗലും... ഒപ്പത്തിനൊപ്പം (2-2)

ഓരോ തവണയും പിന്നിട്ടുനിന്ന ശേഷമാണ് ജപ്പാന്‍ തിരിച്ചടിച്ചത്

ഏകതറീന്‍ബെര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലെ ആവേശകരമായ പോരാട്ടത്തില്‍ ഏഷ്യയില്‍ നിന്നുള്ള ജപ്പാനും ആഫ്രിക്കന്‍ ടീമായ സെനഗലും സമനില സമ്മതിച്ചു പിരിഞ്ഞു. നാലു ഗോളുകള്‍ കണ്ട ത്രില്ലറില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു. ഓരോ തവണയും പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറിയാണ് ജപ്പാന്‍ സമനില കൈക്കലാക്കിയത്. സാദിയോ മാനെ (11ാം മിനിറ്റ്), മൂസ്സ വോഗ് (71) എന്നിവരാണ് സെനഗലിന്റെ സ്‌കോറര്‍മാര്‍. തക്കാഷി ഇനൂയി (34), കെയ്‌സുക്കെ ഹോണ്ട (78) എന്നിവരിലൂടെ ജപ്പാന്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

1

ഇതോടെ നോക്കൗട്ട് റൗണ്ടിലെത്താന്‍ ജപ്പാനും സെനഗലിനും അവസാന മല്‍സരം വരെ കാത്തിരിക്കണം. നാലു പോയിന്റ് വീതമാണ് ഇരുടീമിന്റെയും സമ്പാദ്യം. ആദ്യ റൗണ്ടില്‍ ജപ്പാനും സെനഗലും ജയം കൊയ്തിരുന്നു.

Jun 24, 2018, 10:58 pm IST

മാച്ച് സ്റ്റാറ്റസ്‌

Jun 24, 2018, 10:23 pm IST

ഫൈനല്‍ വിസില്‍... ആവേശകരമായ ജപ്പാന്‍- സെനഗല്‍ മല്‍സരം 2-2ന് സമനിലയില്‍ കലാശിച്ചു. പ്ലേഓഫിലെത്താന്‍ ഇരുടീമിനും അടുത്ത മല്‍സരം വരെ കാത്തിരിക്കണം

Jun 24, 2018, 10:16 pm IST

മല്‍സരം അവസാന മിനിറ്റുകളിലേക്ക്. ഇരുടീമും വിജയഗോളിനായുള്ള പോരാട്ടത്തില്‍

Jun 24, 2018, 10:08 pm IST

ബോക്‌സിനുള്ളില്‍ വച്ചുള്ള ജപ്പാന്റെ അപകടകരമായ നീക്കത്തിനൊടുവില്‍ ഇടതു മൂലയില്‍ നിന്നും ഇനൂയി നല്‍കിയ ക്രോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഹോണ്ട വലയ്ക്കുള്ളിലാക്കുകയായിരുന്നു

Jun 24, 2018, 10:07 pm IST

ഗോള്‍... സെനഗലിന്റെ ലീഡിന് ഏഴു മിനിറ്റിന്റെ ആയുസ്സ് മാത്രം. ജപ്പാന്‍ ഒപ്പമെത്തി (2-2)

Jun 24, 2018, 10:06 pm IST

ഇടതു വിങിലൂടെ ബോക്‌സിലേക്കു കയറിയ സബാലി ഡിഫന്‍ഡര്‍ക്കിടയിലൂടെ നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോൡക്കു പിഴച്ചപ്പോള്‍ വലതുവിങിലൂടെ ഓടിക്കയറിയ മൂസ വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു

Jun 24, 2018, 10:03 pm IST

രണ്ടാം ഗോളിനായി ജപ്പാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് കളിയുടെ ഗതിക്കു വിപരീതമായി സെനഗല്‍ ലക്ഷ്യം കണ്ടത്‌

Jun 24, 2018, 10:01 pm IST

71ാം മിനിറ്റില്‍ മൂസ്സ വോഗാണ് സെനഗലിന്റെ രണ്ടാം ഗോളിനുടമയായത്‌

Jun 24, 2018, 10:01 pm IST

ഗോള്‍... സെനഗല്‍ മല്‍സരത്തില്‍ 2-1ന് മുന്നിലെത്തി

Jun 24, 2018, 9:55 pm IST
Mykhel

65ാം മിനിറ്റില്‍ ജപ്പാന് രണ്ടാം ഗോള്‍ നേടാന്‍ സുവര്‍ണാവസരം. എന്നാല്‍ ഇടതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ഗക്കു ഷിബാസാക്കിയുടെ കരുത്തുറ്റ വലം കാല്‍ ഷോട്ട് ക്രോസ് ബാറിന് തട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു

Jun 24, 2018, 9:52 pm IST

61, 63 മിനിറ്റുകളില്‍ രണ്ടു തവണ ജപ്പാന്‍ രണ്ടാം ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തി

Jun 24, 2018, 9:52 pm IST
Mykhel

ഇരുടീമും ഗോളിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ലക്ഷ്യം കാണുന്നില്ല

Jun 24, 2018, 9:32 pm IST

രണ്ടാംപകുതിക്ക് തുടക്കം

Jun 24, 2018, 9:30 pm IST

ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്‌

Jun 24, 2018, 9:29 pm IST

ജപ്പാന്റെ സമനില ഗോളും ഗോള്‍ ആഘോഷവും

Jun 24, 2018, 9:17 pm IST

ഒന്നാംപകുതി അവസാനിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം

Jun 24, 2018, 9:08 pm IST

ബോക്‌സിനുള്ളില്‍ വച്ച് രണ്ടു സെനഗല്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നഗോമോട്ടോ നല്‍കിയ പാസ് തകര്‍പ്പനൊരു വലംകാല്‍ ഷോട്ടിലൂടെ ഇനൂയി വലയുടെ വലതുമൂലിയേക്കു പായിച്ചപ്പോള്‍ ഡൈവ് ചെയ്ത ഗോളി നിസ്സഹായനായിരുന്നു

Jun 24, 2018, 9:06 pm IST

34ാം മിനിറ്റില്‍ തക്കാഷി ഇനൂയിയാണ് ജപ്പാന്റെ ഗോള്‍ തിരിച്ചടിച്ചത്‌

Jun 24, 2018, 9:06 pm IST

ഗോള്‍..... ജപ്പാന്‍ തിരിച്ചടിച്ചു. സ്‌കോര്‍ 1-1

Jun 24, 2018, 8:55 pm IST

മല്‍സരം 25 മിനിറ്റ് പിന്നിട്ടപ്പോള്‍ സെനഗല്‍ 1-0ന് ലീഡ് ചെയ്യുന്നു

Jun 24, 2018, 8:54 pm IST

ഈ ഗോളിനു ശേഷവും സെനഗലിന്റെ ആധിപത്യമാണ് മല്‍സരത്തില്‍ കാണുന്നത്. ജപ്പാന്‍ ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും അവ ഗോളിയെ പരീക്ഷിക്കുന്നവയായിരുന്നില്ല

Jun 24, 2018, 8:52 pm IST

ബോക്‌സിനുള്ളില്‍ വച്ച സബാലിയുടെ ഷോട്ട് ജപ്പാനീസ് ഗോളി കവാഷിമ കുത്തിയകറ്റിയപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് മാനെ വലയിലേക്ക് തട്ടിയിടുകയായിരുന്നു

Jun 24, 2018, 8:51 pm IST

11ാം മിനിറ്റില്‍ ലിവര്‍പൂള്‍ സൂപ്പര്‍ താരമായ സാദിയോ മാനെയാണ് സെനഗലിന്റെ അക്കൗണ്ട തുറന്നത്‌

Jun 24, 2018, 8:50 pm IST

ഗോള്‍... സെനഗല്‍ 1-0ന് മുന്നില്‍

Jun 24, 2018, 8:49 pm IST

പ്രീക്വാര്‍ട്ടര്‍ തേടിയാണ് ഇരുടീമും ഇറങ്ങിയത്

Jun 24, 2018, 8:48 pm IST

പ്രീക്വാര്‍ട്ടര്‍ തേടിയാണ് ഇരുടീമും ഇറങ്ങിയത്‌

Story first published: Sunday, June 24, 2018, 23:00 [IST]
Other articles published on Jun 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X