For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ഫ്രാന്‍സിനെ വെല്ലുവിളിക്കാന്‍ ഗ്രൂപ്പ് സിയില്‍ ആരുണ്ട്? അറിയാനുള്ളത് രണ്ടാമനെ മാത്രം...

ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, പെറു എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍

മോസ്‌കോ: ഫിഫ ലോകകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ കിരീട ഫേവറിറ്റുകളിലൊന്നും മുന്‍ ജേതാക്കളുമായ ഫ്രാന്‍സിന് കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ നോക്കൗട്ട്‌റൗണ്ടിലേക്ക് മുന്നേറാമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ പ്രവചനം. മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദിദിയര്‍ ദെഷാംപ്‌സിനു കീഴില്‍ വളരെ സന്തുലിതമായ ടീമാണ് ഫ്രാന്‍സിന്റേത്. കഴിഞ്ഞ യൂറോ കപ്പിലെ റണ്ണറപ്പുകള്‍ കൂടിയായ ഫ്രഞ്ച് പടയ്ക്കു റഷ്യയില്‍ വിശ്വകിരീടം ഉയര്‍ത്താനാവുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.

യൂറോപ്പിലെ തന്നെ ഡെന്‍മാര്‍ക്ക്, ലാറ്റിനമേരിക്കയില്‍ നിന്നുള്ള പെറു, ഏഷ്യന്‍ ടീം ഓസ്‌ട്രേലിയ എന്നിവരാണ് ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിനൊപ്പമുള്ള മറ്റു ടീമുകള്‍. ഗ്രൂപ്പ് സിയില്‍ ഓരോ ടീമിന്റെയും സാധ്യതകളും പ്രതീക്ഷകളും പരിശോധിക്കാം.

ഫ്രാന്‍സ്

ഫ്രാന്‍സ്

ദെഷാംപ്‌സിന്റെ പരിശീലന മികവില്‍ ഫ്രാന്‍സ് പഴയ പ്രതാപത്തിലേക്കു തിരിച്ചുവരികയാണ്. ഇതിന്റെ ഏറ്റവും വലിയ സൂചനയാണ് 2016ലെ യൂറോ കപ്പിന്റെ ഫൈനല്‍ വരെയെത്തി അവര്‍ തെളിയിച്ചത്. അന്നു റണ്ണറപ്പായിരുന്നെങ്കില്‍ ഇത്തവണ കിരീടം തന്നെ എത്തിപ്പിടിക്കാനാവുമെന്ന ആത്മവിശ്വാസം ഫ്രാന്‍സിനുണ്ട്.
ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഹോളണ്ട്, സ്വീഡന്‍, ബള്‍ഗേറിയ എന്നിവരുള്‍പ്പെട്ട ശക്തമായ ഗ്രൂപ്പില്‍ നിന്നും ഒന്നാംസ്ഥാനക്കാരായാണ് ഫ്രാന്‍സ് റഷ്യയിലേക്കു ടിക്കറ്റെടുത്തത്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം പോള്‍ പോഗ്ബയും അത്‌ലറ്റികോ മാഡ്രിഡിന്റെ ഗോളടിവീരന്‍ അന്റോണിയോ ഗ്രീസ്മാനുമാണ് ഫ്രാന്‍സിന്റെ തുറുപ്പുചീട്ടുകള്‍. കഴിഞ്ഞ സീസണില്‍ യുനൈറ്റഡിനു വേണ്ടി ചില മല്‍സരങ്ങളില്‍ തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച പോഗ്ബ ചില കളികൡ നിരാശപ്പെടുത്തുകയും ചെയ്തു. ലോകകപ്പില്‍ തന്റെ യഥാര്‍ഥ മികവ് ലോകത്തിനു കാണിച്ചുകൊടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
ഗ്രീസ്മാനാട്ടെ അത്‌ലറ്റികോയ്ക്കു വേണ്ടി മികച്ച പ്രകടനം തന്നെ നടത്തി. ടീമിനെ യൂറോപ്പ ലീഗില്‍ ജേതാക്കളാക്കാനും താരത്തിനായിരുന്നു.
മാഴ്‌സെയുടെ ഫ്‌ളോറിയന്‍ തൗവിന്‍, ലിയോണിന്റെ നബീല്‍ ഫെക്കീര്‍, മൊണാക്കോയുടെ തോമസ് ലെമര്‍ എന്നിവരാണ് പ്രതീക്ഷ നല്‍കുന്ന ഫ്രാന്‍സിന്റെ യുവ താരങ്ങള്‍.


ടീം: ഹ്യൂഗോ ലോറിസ്, സ്റ്റീവ മന്‍ഡാന, അല്‍ഫോന്‍സ് അറെലോവ.
ജിബ്രില്‍ സിദിബെ, ബെഞ്ചമിന്‍ പവാഡ്, റാഫേല്‍ വരാനെ, പ്രെസ്‌നല്‍ കിംപെംബെ, ആദില്‍ റെമി, സാമുവല്‍ ഉംറ്റിറ്റി, ലൂക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ മെന്‍ഡി.
പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ, കോറെന്റിന്‍ ടൊലീസ്സോ, ബ്ലാസി മറ്റിയുഡി, സ്റ്റീവന്‍ എന്‍ സോന്‍സി, തോമസ് ലെമര്‍.
കിലിയന്‍ എംബപ്പെ, ഒലിവര്‍ ജിറൂഡ്, അന്റോണിയോ ഗ്രീസ്മാന്‍, ഉസ്മാന്‍ ഡെംബെലെ, നബീല്‍ ഫെക്കീര്‍, ഫ്‌ളോറിയന്‍ തൗവിന്‍

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരെക്കൂടാതെ ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായ സോക്കറൂസ് ഇത്തവണ കൂടുതല്‍ മികച്ച തയ്യാറെടുപ്പുലായാണ് എത്തിയിരിക്കുന്നത്.
റഷ്യന്‍ ലോകകപ്പിലേക്ക് ഓസീസിന്റെ വരവ് അത്ര എളുപ്പമായിരുന്നില്ല. പുറത്താവലിന്റെ വക്കില്‍ നിന്നും സിറിയയെ മറികടന്ന സോക്കറൂസ് ഒടുവില്‍ പ്ലേഓഫ് കടമ്പയും കടന്നാണ് ലോകകപ്പിന് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഓസീസിന്റെ തുടര്‍ച്ചയായ നാലാമത്തെ ലോകകപ്പാണിത്. കഴിഞ്ഞ മൂന്നു തവണയും ഗ്രൂപ്പുഘട്ടത്തില്‍ തന്നെ സോക്കറൂസ് പുറത്തായിരുന്നു. ഇത്തവണ ഗ്രൂപ്പ് സിയില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്താന്‍ അദ്ഭുതങ്ങള്‍ തന്നെ ഓസീസിന് കാഴ്ചചവയ്‌ക്കേണ്ടിവരും.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ലോകോത്തര താരങ്ങളൊന്നും ഓസീസ് നിരയില്‍ ഇല്ല. വെറ്ററന്‍ സ്‌ട്രൈക്കര്‍ ടിം കാഹില്‍, ഗോള്‍കീപ്പര്‍ മിച്ച് ലാംഗെറെക്ക്, മാത്യു ലെക്കി എന്നിവരാണ് ലേസോക്കറൂസ് ടീമിലം നിര്‍ണായക താരങ്ങള്‍.

ടീം
ബ്രാഡ് ജോണ്‍സ്, മിച്ച് ലാംഗെറക്ക്, മാറ്റ് റയാന്‍, ഡാനി വുക്കോവിച്ച്.
അസീസ് ബെഹിച്ച്, മിലോസ് ഡെഗനെക്ക്, അലെക്‌സ് ഗെര്‍സ്ബാക്ക്, മാത്യു ജുര്‍മാന്‍, ഫ്രാന്‍സ് കറാസിച്ച്, ജെയിംസ് മെറെഡിത്ത്, ജോഷ് റിസ്ഡണ്‍, ട്രെന്റ് സെയ്ന്‍സ്ബറി, അലെക്‌സാണ്ടര്‍ സുസ്‌നേര്‍, ബെയ്‌ലി റൈറ്റ്.
ജോഷ് ബ്രില്ലാന്റെ, ജാക്‌സണ്‍ എര്‍വിന്‍, മിലെ ജെഡിനാക്ക്, റോബി ക്രൂസ്, മാസ്സിമോ ലുവോംഗോ, മാര്‍ക്ക് മില്ലിഗന്‍, ആരോണ്‍ മൂയ്, ടോം റോജിക്ക്, ജെയിംസ് ട്രോയിസി.
ഡാനിയേല്‍ അര്‍സാനി, ടിം കാഹില്‍, അപോസ്‌റ്റൊലോസ് ജിയാനു, ടോമി ജ്യുറിച്ച്, മാത്യു ലെക്കി, ജാമി മക്ലാരന്‍, ആന്‍ഡ്രു നബോട്ട്, ദിമിത്രി പെട്രാറ്റോസ്, നികിത റുക്കാത്സ്യ.

പെറു

പെറു

1982നു ശേഷം ഇതാദ്യമായാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള പെറു ലോകകപ്പില്‍ പന്ത് തട്ടുന്നത്. ഇതിനു മുമ്പ് നാലു തവണ പെറു ലോകകപ്പില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1970ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് പെറുവിന്റെ അഭിമാനാര്‍ഹമായ നേട്ടം. ഇത്തവണ ഇതിനൊപ്പമെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. ട
യോഗ്യതാ റൗണ്ടില്‍ ലാറ്റിമനേരിക്കയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത പെറു പ്ലേഓഫില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ലോകകപ്പിനെത്തുന്നത്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ഉത്തേജക പരിശോധനയില്‍ കുടുങ്ങി 14 മാസത്തെ വിലക്ക് നേരിട്ട ശേഷം തിരിച്ചെത്തിയ സ്‌ട്രൈക്കര്‍ പൗലോ ഗ്വരേരോയാണ് പെറുവിന്റെ തുറുപ്പുചീട്ട്. ഗ്വരേരോയെ കൂടാതെ ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍, റൗള്‍ റുയിഡസാണ് എന്നിവരാണ് പെറു ടീമിലെ മറ്റു മിന്നും താരങ്ങള്‍.

ടീം: പെഡ്രോ ഗല്ലെസ്സെ, ജോസ് കര്‍വാലോ, കാര്‍ലോസ് കാസെഡ.
ലൂയിസ് അബ്രം, ലൂയിസ് അഡ്വിന്‍ക്യുല, മിഗ്വല്‍ അറായു, ആല്‍ഡോ കോര്‍സോ, നില്‍സണ്‍ ലൊയോല, ക്രിസ്റ്റിയന്‍ റാമോസ്, ആല്‍ബര്‍ട്ടോ റോഡ്രിഗസ്, ആന്‍ഡേഴ്‌സന്‍ സാന്റാമറിയ, മിഗ്വെല്‍ ട്രോക്കോ.
പെഡ്രോ അക്വിനോ, വില്‍മര്‍ കര്‍ട്ടെഗെന, ക്രിസ്റ്റ്യന്‍ ക്യുയേവ, എഡിസണ്‍ ഫ്‌ളോറസ് പൗലോ, പൗലോ ഹര്‍ട്ടാഡോ, സെര്‍ജിയോ പെന, ആന്‍ഡി പോളോ, റെനറ്റോ ടാപ്പിയ, യോഷിമര്‍ യോട്ടുന്‍.
പൗലോ ഗ്വരേരോ, ആന്‍ഡ്രെ കറില്ലോ, റൗള്‍ റുയിഡയസ്, ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍.

ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്

2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനു ശേഷം ഡെന്‍മാര്‍ക്കിന്റെ തിരിച്ചുവരവ് കൂടിയാണ് റഷ്യന്‍ ലോകകപ്പ്. യോഗ്യതാറൗണ്ടില്‍ പോളണ്ടിനു പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഡെന്‍മാര്‍ക്ക് തങ്ങളുടെ അഞ്ചാം ലോകകപ്പിന് ടിക്കറ്റെടുത്തത്. 1992ല്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയ ഡെന്‍മാര്‍ക്ക് സമാനമായൊരു അദ്ഭുതമാണ് റഷ്യയിലും ലക്ഷ്യമിടുന്നത്. 1998ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ഡെന്‍മാക്കിന്റെ മികച്ച പ്രകടനം.
ഗ്രൂപ്പില്‍ നിന്നും ഫ്രാന്‍സിനു പിറകില്‍ രണ്ടാംസ്ഥാനക്കാരായി നോക്കൗട്ട്‌റൗണ്ടിലെത്താന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഡെന്‍മാര്‍ക്ക്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ടോട്ടനം ഹോട്‌സ്പറിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ഡെന്‍മാര്‍ക്കിന്റെ സൂപ്പര്‍ താരം. ക്ലബ്ബിനു വേണ്ടി മാത്രമല്ല ദേശീയ ടീമിനായും മിന്നുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ടോട്ടനത്തിനു വേണ്ടി 10 ഗോളുകള്‍ നേടിയ എറിക്‌സണ്‍ 11 ഗോളുകള്‍ക്കും വഴിയൊരുക്കി. കൂടാതെ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ദേശീയ ടീമിനായി എട്ടു ഗോളുകളും താരം നേടി.
ലെസ്റ്റര്‍ സിറ്റി ഗോളി കാസ്പര്‍ ഷ്‌മൈക്കല്‍, സെവിയ്യ ഡിഫന്‍ഡര്‍ സൈമണ്‍ കേര്‍ എന്നിവരാണ് ഡെന്‍മാര്‍ക്ക് നിരയിലെ മറ്റു പ്രമുഖ താരങ്ങള്‍.


ടീം
കാസ്പര്‍ ഷ്‌മൈക്കല്‍, ഫെഡറിക്ക് റോണോവ്, ജൊനാസ് ലോസല്‍, ജാസ്പര്‍ ഹാന്‍സണ്‍.
സൈമണ്‍ കേര്‍, ആന്‍ഡ്രെസ് ബ്യെലാന്‍ഡ്, മത്യാസ് ജോര്‍ജെന്‍സണ്‍, ആന്‍ഡ്രെസ് ക്രിസ്റ്റിയന്‍സണ്‍, ഹെന്റിക്ക് ഡാല്‍സ്ഗാര്‍ഡ്, യാനിക് വെസ്റ്റര്‍ഗാര്‍ഡ്, യെന്‍സ് ലാര്‍സന്‍, ജൊനാസ് നഡ്‌സന്‍, നിക്കോളെയ് ബൊയ്ല്‍സണ്‍, പീറ്റര്‍ ആങ്കേഴ്‌സന്‍, റിസ ഡര്‍മിസി.
ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, ഡാനിയേല്‍ വാസ്, ലാസ് സ്‌കോനെ, ലൂക്കാസ് ലെറാഗര്‍, മത്യാസ് ജെന്‍സണ്‍, മൈക്കല്‍ ക്രോന്‍ഡെലി, ക്കൈ് ജെന്‍സണ്‍, പിയറെ എമിലെ ഹോബേര്‍ഗ്, തോമസ് ഡെലാനി, വില്ല്യം ക്വിസ്റ്റ്.
ആന്‍ഡ്രെസ് കോര്‍നെലിയുസ്, കാസ്പര്‍ ഡോല്‍ബേര്‍ഗ്, കെന്നത്ത് സൊഹോര്‍, മാര്‍ട്ടിന്‍ ബ്രെയ്ത്‌വെയ്റ്റ്, നിക്കോളെയ് ജോര്‍സന്‍സണ്‍, പിയോനെ സിസ്‌റ്റോ, റോബര്‍ട്ട് സ്‌കോവ്, വിക്ടര്‍ ഫിഷര്‍, യൂസുഫ് പോള്‍സന്‍.

Story first published: Monday, June 4, 2018, 16:27 [IST]
Other articles published on Jun 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+