വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രൂസ് ഗോളില്‍ ചാംപ്യന്‍മാര്‍ക്ക് പുതുജീവന്‍... സ്വീഡനെ വീഴ്ത്തിയത് 2-1ന്

ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റിലാണ് ജര്‍മനിയുടെ വിജയഗോള്‍ പിറന്നത്‌

1
958055

സോച്ചി: ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്താവേണ്ടി വന്ന ചാംപ്യന്‍മാരെന്ന നാണക്കേടില്‍ നിന്നും ജര്‍മനി രക്ഷപ്പെട്ടു. ഗ്രൂപ്പ് എഫിലെ ത്രില്ലറില്‍ സ്വീഡനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജര്‍മനി മറികടക്കുകയായിരുന്നു. മല്‍സരം 1-1ന്റെ സമനിലയുറപ്പിച്ചു നില്‍ക്കവെയാണ് ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ജര്‍മനിയുടെ വിജയമുഹൂര്‍ത്തം പിറന്നത്. ബോക്‌സിന് തൊട്ടരികില്‍ വച്ച് ടോണി ക്രൂസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് വലയില്‍ പറന്നിറങ്ങിയപ്പോള്‍ സ്്‌റ്റേഡിയത്തിലെ ജര്‍മന്‍ ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ പോലും ജര്‍മനിയുടെ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുമായിരുന്നു.

1

ജര്‍മനിയെ സ്തബ്ധരാക്കി 35ാം മിനിറ്റില്‍ ഒലാ ടൊയ്‌വാനെനിലൂടെ സ്വീഡനാണ് ആദ്യം മുന്നിലെത്തിയത്. ഈ ലീഡ് ഒന്നാംപകുതിയില്‍ നിലനിര്‍ത്താനും സ്വീഡന് സാധിച്ചു. എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയ ജര്‍മനി 48ാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസിലൂടെ സമനില പിടിച്ചുവാങ്ങി. വിജയഗോളിനായി നിരവധി അവസരങ്ങളാണ് ജര്‍മനിക്കു ലഭിച്ചത്. എന്നാല്‍ ഗോളിയുടെ മിടുക്കും സ്വീഡിഷ് പ്രതിരോധനിരയുടെ പ്രകടനവും ഫിനിഷിങിലെ പിഴവുകളുമെല്ലാം ജര്‍മനിക്കു തിരിച്ചടിയാവുകയായിരുന്നു.

Jun 24, 2018, 1:51 am IST

ജര്‍മനി- സ്വീഡന്‍ മാച്ച് സ്റ്റാറ്റസ്‌

Jun 24, 2018, 1:50 am IST

ഗ്രൂപ്പിലെ പോയിന്റ് നില

Jun 24, 2018, 1:46 am IST

ജര്‍മന്‍ വിജയമുഹൂര്‍ത്തം

Jun 24, 2018, 1:30 am IST

റഫറിയുടെ ഫൈനല്‍ വിസില്‍... ജര്‍മനി അത് സാധിച്ചു. 2-1ന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ ജര്‍മനി നോക്കൗട്ട്‌റൗണ്ട് സാധ്യതകള്‍ നിലനിര്‍ത്തി

Jun 24, 2018, 1:24 am IST

ബോക്‌സിന്റെ വലതു മൂലയില്‍ നിന്നുള്ള ടോണി ക്രൂസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു

Jun 24, 2018, 1:23 am IST

ഗോള്‍.... ജര്‍മനി വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടി

Jun 24, 2018, 1:16 am IST

മല്‍സരം അവസാന അഞ്ച് മിനിറ്റിലേക്ക്... ജര്‍മനിക്കു പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍

Jun 24, 2018, 1:12 am IST

സ്വീഡിഷ് താരം ഫോര്‍സ്‌ബെര്‍ഗിനെ പിറകില്‍ നിന്നും ഗുരുതരമായി ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്‌

Jun 24, 2018, 1:11 am IST

82ാം മിനിറ്റില്‍ ജര്‍മനിക്കു തിരിച്ചടിയേകി ഡിഫന്‍ഡര്‍ ജെറോം ബോട്ടെങിന് ചുവപ്പ് കാര്‍ഡ്‌

Jun 24, 2018, 1:00 am IST

ജര്‍മനിയുടെ തുടരെയുള്ള ആക്രമണങ്ങള്‍. പക്ഷെ എല്ലാം ഒരു വിധത്തില്‍ സ്വീഡന്‍ വിഫലമാക്കുന്നു. മല്‍സരം അവസാന 20 മിനിറ്റിലേക്ക്

Jun 24, 2018, 12:51 am IST

60ാം മിനിറ്റില്‍ ജര്‍മനി ലീഡ് കളിയില്‍ 2-1ന് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ വലതു മൂലയില്‍ നിന്നും കിമ്മിച്ച് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ റ്യൂസിനും പകരക്കാരനായി ഇറങ്ങിയ മരിയോ ഗോമസിനും ലക്ഷ്യത്തിലെത്തിക്കാനായില്ല

Jun 24, 2018, 12:43 am IST

വെര്‍ണര്‍ വലവുവിങിലൂടെ തുടങ്ങി വച്ച മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ വച്ച് മുള്ളറുടെ ഗോള്‍ ശ്രമം വിഫലമായപ്പോള്‍ തക്കം പാര്‍ത്തു നിന്ന റ്യൂസ് പന്ത് വലയിലേക്കു പായിക്കുകയായിരുന്നു

Jun 24, 2018, 12:41 am IST

48ാം മിനിറ്റില്‍ മാര്‍കോ റ്യൂസാണ് ജര്‍മനിയുടെ സമനില ഗോളിന് അവകാശിയായത്

Jun 24, 2018, 12:36 am IST

ഗോള്‍.... ജര്‍മനി തിരിച്ചടിച്ചു (1-1)

Jun 24, 2018, 12:34 am IST

രണ്ടാംപകുതിക്ക് തുടക്കം... തിരിച്ചുവരുമോ ജര്‍മനി? ശേഷിക്കുന്നത് 45 മിനിറ്റ് മാത്രം

Jun 24, 2018, 12:27 am IST

ആദ്യപകുതി മാച്ച് സ്റ്റാറ്റസ്‌

Jun 24, 2018, 12:21 am IST

ഈ നീക്കത്തിനു പിന്നാലെ റഫറിയുടെ വിസില്‍. ഒന്നാപകുതി അവസാനിച്ചു. സ്വീഡന്‍ 1-0ന് മുന്നില്‍

Jun 24, 2018, 12:20 am IST

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ സ്വീഡന് ലീഡുയര്‍ത്താന്‍ മികച്ച അവസരം. എന്നാല്‍ ലാര്‍സന്റെ ഫ്രീകിക്കില്‍ നിന്നും ബെര്‍ഗിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ ഗോളി നുയര്‍ വലതുമൂലയിലേക്ക് പറന്നുയര്‍ന്ന് കുത്തിയകറ്റുകയായിരുന്നു

Jun 24, 2018, 12:16 am IST

സ്വീഡന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ ജര്‍മനിയെ ശരിക്കും ഭീതിയിലാഴ്ത്തുന്നു. 43ാം മിനിറ്റില്‍ സ്വീഡന്‍ രണ്ടാം ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തിയെങ്കിലും ലോക ചാംപ്യന്‍മാര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു

Jun 24, 2018, 12:13 am IST

ഗോള്‍ മുഹൂര്‍ത്തം

Jun 24, 2018, 12:11 am IST

ജര്‍മന്‍ പ്രതിരോധനിരയ്ക്ക് മുകളിലൂടെ ക്ലാസെന്‍ ലോബ് ചെയ്ത് നല്‍കിയ പന്ത് ബോക്‌സിനുള്ളില്‍ നെഞ്ച് കൊണ്ട് തടുത്തിട്ട ടൊയ്‌വാനെന്‍ ഡിഫന്‍ഡറെയും മുന്നോട്ട് കയറി വന്ന ഗോളി മാന്വല്‍ നുയറെയും അമ്പരപ്പിച്ച് പന്ത് വലയിലേക്ക് ലോബ് ചെയ്തി ടുകയായിരുന്നു.

Jun 24, 2018, 12:06 am IST

35ാം മിനിറ്റില്‍ ഒലാ ടൊയ്‌വാനെനാണ് സ്വീഡനു വേണ്ടി ലക്ഷ്യം കണ്ടത്

Jun 24, 2018, 12:06 am IST

ഗോള്‍... ജര്‍മനി ഞെട്ടി!!! സ്വീഡന്‍ 1-0ന് മുന്നില്‍

Jun 23, 2018, 11:55 pm IST

മല്‍സരം 25ാം മിനിറ്റിലേക്ക്. ലീഡ് നേടാന്‍ ജര്‍മനി കിണഞ്ഞു പരിശ്രമിക്കുകയാണെങ്കിലും സ്വീഡിഷ് പ്രതിരോധം പാറപോലെ ഉറച്ചുനില്‍ക്കുകയാണ്‌

Jun 23, 2018, 11:48 pm IST

ജര്‍മന്‍ ഡിഫന്‍ഡര്‍ ജെറോം ബോട്ടെങ് ബോക്‌സിനുള്ളില്‍ വച്ച് ബെര്‍ഗിനെ ഫൗള്‍ ചെയ്തതായി റീപ്ലേകള്‍ തുറന്നു കാട്ടിയെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല

Jun 23, 2018, 11:47 pm IST

കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പന്തുമായി ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ ബെര്‍ഗിനെ രണ്ടു ഭാഗത്തു നിന്നും ഡിഫന്‍ഡര്‍മാര്‍ വളഞ്ഞിട്ട് ബ്ലോക്ക് ചെയ്തതോടെ ജര്‍മനി രക്ഷപ്പെടുകയായിരുന്നു

Jun 23, 2018, 11:46 pm IST

12ാം മിനിറ്റില്‍ സ്വീഡന് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം

Jun 23, 2018, 11:43 pm IST

സ്വീഡിഷ് ഗോള്‍മുഖത്ത് ജര്‍മന്‍ താരങ്ങള്‍ വട്ടമിട്ടു പറക്കുന്നു. ഡ്രാക്‌സ് ലറും റ്യൂസും ബോക്‌സിന്റെ ഇരു ഭാഗങ്ങളില്‍ നിന്നും ഗോളിലേക്കായി ക്രോസുകള്‍ തൊടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല

Jun 23, 2018, 11:36 pm IST

ജര്‍മനിയുടെ തുടരെയുള്ള ആക്രമണങ്ങളില്‍ സ്വീഡന്‍ പകച്ചുനില്‍ക്കുന്നു. ഏതു നിമിഷവും ലീഡ് നേടുമെന്ന സൂചനയാണ് ജര്‍മനി നല്‍കുന്നത്

Jun 23, 2018, 11:35 pm IST

എന്നാല്‍ ബോക്‌സിനുള്ളില്‍ വച്ച് വെര്‍ണര്‍ ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ പാസില്‍ ഡ്രാക്‌സ് ലറുടെ ക്ലോസ്‌റേഞ്ച് ഷോട്ട് സ്വീഡിഷ് താരം ലാര്‍സന്റെ ശരീരത്തില്‍ തട്ടിത്തൈറിച്ചു

Jun 23, 2018, 11:33 pm IST

രണ്ടാം മിനിറ്റില്‍ത്തന്നെ ജര്‍മനിക്ക് ലിഡ് നേടാനുള്ള സുവര്‍ണാവസരം ലഭിച്ചു

Jun 23, 2018, 11:31 pm IST

റഫറിയുടെ വിസില്‍ മുഴങ്ങി... ജര്‍മനി- സ്വീഡന്‍ പോരാട്ടത്തിന് തുടക്കം

Jun 23, 2018, 11:15 pm IST

മല്‍സരത്തിലെ പ്ലെയിങ് ഇലവന്‍

Jun 23, 2018, 11:07 pm IST

ജര്‍മനിക്കു പിന്തുണയുമായി ആരാധകര്‍

Jun 23, 2018, 11:05 pm IST

നിലനില്‍പ്പ് തേടിയാണ് നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയുടെ പടയൊരുക്കം

Story first published: Sunday, June 24, 2018, 1:52 [IST]
Other articles published on Jun 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X