വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എംബാപ്പെ ഗോളില്‍ ഫ്രാന്‍സ്, തുടരെ രണ്ടാ ജയം... പ്രീക്വാര്‍ട്ടര്‍ യോഗ്യത

രണ്ടാമത്തെ തോല്‍വിയോടെ പെറു ലോകകപ്പില്‍ നിന്നും പുറത്ത്

എംബാപ്പയുടെ ഗോളിൽ ഫ്രാൻസിന്റെ രണ്ടാം ജയം | Oneindia Malayalam

1
958036

ഏകതറീന്‍ബെര്‍ഗ്: മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഗ്രൂപ്പ് സിയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമായ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാന്‍സ് മറികടക്കുകയായിരുന്നു. 34ാം മിനിറ്റില്‍ യുവതാരം കിലിയന്‍ എംബാപ്പെയുടെ ഗോളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്.

1

പരാജയപ്പെട്ടെങ്കിലും വീറുറ്റ പോരാട്ടം നടത്തിയാണ് പെറു കീഴടങ്ങിയത്. നിരവധി തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താന്‍ പെറുവിനായിരുന്നു. രണ്ടാംപകുതിയില്‍ പെറുവിന്റെ ആക്രമണാത്മക ഫുട്‌ബോളിനു മുന്നില്‍ ഫ്രാന്‍സ് വിറയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാമത്തെ കൡയിലാണ് പെറുവിന് പരാജയം നേരിട്ടത്. ഇതോടെ ഒരു മല്‍സരം ബാക്കി നില്‍ക്കെ പെറുവിന്റെ നോക്കൗട്ട് റൗണ്ട് മോഹം പൊലിയുകയും ചെയ്തു.

Jun 21, 2018, 10:25 pm IST

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. എന്നാല്‍ പെറു തുടരെ രണ്ടാം മല്‍സരത്തിലും തോറ്റതോടെ ലോകകപ്പില്‍ നിന്നും പുറത്തായി

Jun 21, 2018, 10:24 pm IST

ഫൈനല്‍ വിസില്‍.... ഫ്രാന്‍സിന് 1-0ന്റെ ജയം

Jun 21, 2018, 10:17 pm IST

87ാം മിനിറ്റില്‍ മികച്ച പൊസിഷനില്‍ വച്ച് പെറുവിന് അനുകൂലമായി ഫ്രീകിക്ക്. ബോക്‌സിന് തൊട്ടരികില്‍ വച്ച് പെറു സൂപ്പര്‍ താരം പൗലോ ഗ്വരേരോയുടെ ഫ്രീകിക്ക് നേരെ ഗോള്‍കീപ്പറുടെ കൈകൡ അവസാനിക്കുകയായിരുന്നു

Jun 21, 2018, 10:15 pm IST

ഗ്രീസ്മാന് പകരം നബീല്‍ ഫെക്കീറിനെ ഇറക്കി ഫ്രാന്‍സ്‌

Jun 21, 2018, 10:13 pm IST

കളി അവസാന 10 മിനിറ്റിലേക്ക്. ഗോള്‍ മടക്കി പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനുള്ള കഠിനാധ്വാനത്തിലാണ് പെറു

Jun 21, 2018, 10:12 pm IST

പെറുവിന്റെ തുടരെയുള്ള ആക്രമണങ്ങള്‍ക്കു മുന്നില്‍ ഫ്രാന്‍സ് പതറുന്നതാണ് കാണുന്നത്‌

Jun 21, 2018, 9:54 pm IST

ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്റെ കരിയറിലെ 100ാം മല്‍സരമാണിത്‌

Jun 21, 2018, 9:52 pm IST

61ാം മിനിറ്റില്‍ ഫ്രഞ്ച് ഗോള്‍മുഖത്ത് ഭീതിയുടെ നിമിഷങ്ങള്‍. ബോക്‌സിന് തൊട്ടരികില്‍ വച്ച് കറീല്ലോ തൊടുത്ത വെടിച്ചില്ല് കണക്കെയുള്ള ഷോട്ട് ക്രോസ് ബാറിനു തൊട്ടു മുകളിലൂടെ പറന്നു.

Jun 21, 2018, 9:45 pm IST

40 വാര അകലെ നിന്ന് അക്വിനോ തൊടുത്ത തീപാറുന്ന ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കിയെങ്കിലും പോസ്റ്റിന്റെ മൂലയില്‍ തട്ടി പുറത്തുപോയി

Jun 21, 2018, 9:43 pm IST

50ാം മിനിറ്റില്‍ പെറുവിനെ ഗോള്‍ പോസ്റ്റ് ചതിച്ചു

Jun 21, 2018, 9:34 pm IST

രണ്ടാംപകുതിക്ക് തുടക്കം

Jun 21, 2018, 9:28 pm IST

ആദ്യപകുതി സ്റ്റാറ്റിസ്റ്റിക്‌സ് ഇങ്ങനെ

Jun 21, 2018, 9:20 pm IST

ഒന്നാം പകുതി അവസാനിച്ചു. എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സ് 1-0ന് ലീഡ് ചെയ്യുന്നു

Jun 21, 2018, 9:16 pm IST

ഗോള്‍ നേട്ടം ആഘോഷിക്കുന്ന എംബാപ്പെയും ഫ്രഞ്ച് ടീമും

Jun 21, 2018, 9:15 pm IST

43ാം മിനിറ്റില്‍ ഫ്രാന്‍സിന് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. മനോഹരമായ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനകത്ത് വച്ച് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹെര്‍ണാണ്ടസിന്റെ ബുള്ളറ്റ് ഷോട്ട് പെറു ഗോളി കുത്തിയകറ്റി

Jun 21, 2018, 9:12 pm IST

ഫ്രാന്‍സിനു വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് എംബാപ്പെയ്ക്ക് സ്വന്തം. 19 വയസ്സും 183 ദിവസവുമാണ് താരത്തിന്റെ പ്രായം

Jun 21, 2018, 9:08 pm IST

ബോക്‌സിനുള്ളില്‍ വച്ച് ജിറൂഡ് തൊടുത്ത ഷോട്ട് പെറു ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഉയര്‍ന്നപ്പോള്‍ ഗോളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. പാഞ്ഞടുത്ത എംബാപ്പെ ഒഴിഞ്ഞ വലയിലേക്കു പന്ത് തട്ടിയിടുകയായിരുന്നു

Jun 21, 2018, 9:07 pm IST

35ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ വകയായിരുന്നു ഫ്രാന്‍സ് കാത്തിരുന്ന ഗോള്‍

Jun 21, 2018, 9:06 pm IST

ഗോള്‍... ഫ്രാന്‍സ് 1-0നു മുന്നില്‍

Jun 21, 2018, 8:54 pm IST

16ാം മിനിറ്റില്‍ ജിറൂഡ് ഫ്‌ളിക്ക് ചെയ്ത് നല്‍കിയ പാസ് ബോക്‌സിന് അരികില്‍ നിന്നും ഗ്രീസ്മാന്‍ വലയിലേക്ക് പായിച്ചെങ്കിലും പെറു ഗോളി ഗല്ലാസി ബ്ലോക്ക് ചെയ്തു

Jun 21, 2018, 8:46 pm IST

ആദ്യ 15 മിനിറ്റില്‍ ഇരുടീമിലെയും ഗോള്‍കീപ്പര്‍ക്കും ഭീഷണിയുയര്‍ത്തുന്ന ഷോട്ടുകളൊന്നും പിറന്നില്ല. എങ്കിലും ഫ്രാന്‍സാണ് ആദ്യ ഗോള്‍ നേടുമെന്ന സൂചനകള്‍ നല്‍കുന്നത്‌

Jun 21, 2018, 8:32 pm IST

പെറുവിന്റെ മുന്നേറ്റത്തോടെയാണ് മല്‍സരം തുടങ്ങിയത്‌

Jun 21, 2018, 8:30 pm IST

വിസില്‍ മുഴങ്ങി... ഫ്രാന്‍സ്- പെറു പോരാട്ടത്തിന് തുടക്കം

Jun 21, 2018, 8:08 pm IST

മല്‍സരത്തിനുള്ള ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Jun 21, 2018, 8:07 pm IST

അവസാനവട്ട ഒരുക്കത്തില്‍ ഫ്രഞ്ച് പട

Jun 21, 2018, 8:00 pm IST

ആദ്യ കളിയില്‍ ഫ്രാന്‍സ് 2-1ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു

Story first published: Thursday, June 21, 2018, 22:48 [IST]
Other articles published on Jun 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X