വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാന്‍സിനെ കുരുക്കി ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍... ഓസ്‌ട്രേലിയയെ തകര്‍ത്തു പെറു മടങ്ങി

ഫ്രാന്‍സ് ഗ്രൂപ്പ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍

1
958038

മോസ്‌കോ/ സോച്ചി: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഡെന്‍മാര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഓസ്‌ട്രേലിയയെ പെറു എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ആദ്യ രണ്ടു കളികളിലും ജയിച്ച ഫ്രാന്‍സ് നേരത്തേ തന്നെ നോക്കൗട്ട് റൗണ്ടിലെത്തിയിരുന്നു.

1

ഡെന്‍മാര്‍ക്കുമായുള്ള സമനിലയോടെ ഏഴു പോയിന്റോടെ ഫ്രാന്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി. രണ്ടു സമനിലയും ഒരു ജയവുമടക്കം അഞ്ചു പോയിന്റ് നേടിയ ഡെന്‍മാര്‍ക്ക് ഗ്രൂപ്പില്‍ റണ്ണറപ്പായി നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറി. ഡെന്‍മാര്‍ക്കിനെതിരേ ഫ്രാന്‍സിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലഭിച്ച ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഫ്രാന്‍സിനായില്ല.

FIFA WORLD CUP 2018 | പെറുവിന് ആദ്യ വിജയം | OneIndia Malayalam

മറുഭാഗത്ത് ഗ്രൂപ്പിലെ അപ്രസക്തമായ മറ്റൊരു കളിയില്‍ ആന്ദ്ര കറീല്ലോ (18ാം മിനിറ്റ്), പൗലോ ഗ്വരേരോ (50) എന്നിവരാണ് പെറുവിന്റെ സ്‌കോറര്‍മാര്‍. ആദ്യ രണ്ടു മല്‍സരങ്ങളിലുമേറ്റ തോല്‍വിയുടെ ക്ഷീണം സോക്കറൂസിനെതിരേ പെറു തീര്‍ക്കുകയായിരുന്നു.

Jun 26, 2018, 9:58 pm IST

ഗ്രൂപ്പ് സി പോയിന്റ് നില

Jun 26, 2018, 9:27 pm IST

ഓസ്‌ട്രേലിയ- പെറു മല്‍സരത്തിനും ഫൈനല്‍ വിസില്‍. 2-0ന്റെ മികച്ച ജയമാണ് പെറു നേടിയത്. ലോകകപ്പില്‍ ഇരുടീമിന്റെയും അവസാന മല്‍സരമായിരുന്നു ഇത്.

Jun 26, 2018, 9:26 pm IST

ഫൈനല്‍ വിസില്‍... ഫ്രാന്‍സിനെ ഡെന്‍മാര്‍ക്ക് ഗോള്‍രഹിതമായി കുരുക്കി. ഫ്രാന്‍സിനൊപ്പം ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടന്നു

Jun 26, 2018, 9:17 pm IST

ഡെന്‍മാര്‍ക്കിനെതിരേ ഫ്രഞ്ച് താരം നബീല്‍ ഫെക്കീറിന്റെ മുന്നേറ്റം

Jun 26, 2018, 8:52 pm IST

മല്‍സരം അവസാന അര മണിക്കൂറിലേക്ക്... ഫ്രാന്‍സ് 0- ഡെന്‍മാര്‍ക്ക് 0, പെറു 2- ഓസ്‌ട്രേലിയ 0, ഇതേ സ്‌കോറില്‍ തന്നെ മല്‍സരങ്ങള്‍ അവസാനിച്ചാല്‍ ഫ്രാന്‍സിനു പിറകില്‍ രണ്ടാംസ്ഥാനക്കാരായി ഡെന്‍മാര്‍ക്ക് നോക്കൗട്ട് റൗണ്ടിലെത്തും

Jun 26, 2018, 8:46 pm IST

50ാം മിനിറ്റില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ പൗലോ ഗ്വരേരോയാണ് പെറുവിന്റെ ലീഡുയര്‍ത്തിയത്‌

Jun 26, 2018, 8:45 pm IST

ഗോള്‍... ഓസ്‌ട്രേലിയക്കെതിരേ പെറു രണ്ടാം ഗോളും നേടിയ (2-0)

Jun 26, 2018, 8:36 pm IST

രണ്ടാപകുതിക്ക് തുടക്കം

Jun 26, 2018, 8:24 pm IST

കറീല്ലോയുടെ ഗോളാണ് പെറുവിന് ആദ്യപകുതിയില്‍ ലീഡ് സമ്മാനിച്ചത്‌

Jun 26, 2018, 8:22 pm IST

വിസില്‍ മുഴങ്ങി... ഒന്നാംപകുതി അവസാനിച്ചു. ഫ്രാന്‍സ്- ഡെന്‍മാര്‍ക്ക് മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ ഓസീസിനെതിരേ പെറു 1-0ന് മുന്നിട്ടുനില്‍ക്കുന്നു

Jun 26, 2018, 8:13 pm IST

ഫ്രാന്‍സ്- ഡെന്‍മാര്‍ക്ക് മല്‍സരത്തില്‍ നിന്ന്. കളി 42 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. സ്‌കോര്‍ 0-0

Jun 26, 2018, 8:11 pm IST

ഓസീസിനെതിരേ കറീല്ലോ ഗോള്‍ നേടുന്നതിന്റെ വീഡിയോ കാണാം

Jun 26, 2018, 8:10 pm IST

ക്യാപ്റ്റന്‍ ഗ്വരേരോ നല്‍കിയ പാസ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെയാണ് കറീല്ലോ വലയിലേക്ക് പായിച്ചത്‌

Jun 26, 2018, 8:01 pm IST

18ാം മിനിറ്റില്‍ ആന്ദ്രെ കറീല്ലോയാണ് പെറുവിന് വേണ്ടി സ്‌കോര്‍ ചെയ്തത്‌

Jun 26, 2018, 8:00 pm IST

ഗോള്‍.... ഫ്രാന്‍സും ഡെന്‍മാര്‍ക്കും ഗോള്‍രഹിതമായി തുടരുമ്പോള്‍ മറ്റൊരു കളിയില്‍ ഓസ്‌ട്രേലിയക്കെതിരേ പെറു മുന്നില്‍ (1-0)

Jun 26, 2018, 7:47 pm IST

മല്‍സരം 15 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. സ്‌കോര്‍ 0-0 തന്നെ

Jun 26, 2018, 7:47 pm IST

ഫ്രാന്‍സും ഡെന്‍മാര്‍ക്കും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മല്‍സരത്തില്‍ കാഴ്ചവയ്ക്കുന്നത്‌

Jun 26, 2018, 7:32 pm IST

ഫ്രാന്‍സ്- ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ- പെറു മല്‍സരങ്ങള്‍ക്കു തുടക്കം

Jun 26, 2018, 7:30 pm IST

ഓസ്‌ട്രേലിയ- പെറു പ്ലെയിങ് ഇലവന്‍

Jun 26, 2018, 7:29 pm IST

ഫ്രാന്‍സ്- ഡെന്‍മാര്‍ക്ക് പ്ലെയിങ് ഇലവന്‍

Jun 26, 2018, 7:28 pm IST

ഗ്രൂപ്പ് സി പോയിന്റ് നില

Jun 26, 2018, 7:28 pm IST

ഫ്രാന്‍സ് ടീമിനെ പ്രോല്‍സാഹിപ്പിക്കാനെത്തിയ ആരാധകര്‍

Jun 26, 2018, 7:22 pm IST

തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്‌

Story first published: Tuesday, June 26, 2018, 22:07 [IST]
Other articles published on Jun 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X