

കാലിനിന്‍ഗാര്‍ഡ്: ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ജിയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. യൂറോപ്യന്‍ ഫുട്‌ബോളിലെ പുതു ശക്തിളായ ബെല്‍ജിയമാണ് എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. 51ാം മിനിറ്റില്‍ അദ്‌നാന്‍ ജനുസായ് ആണ് തകര്‍പ്പന്‍ ഷോട്ടിലൂടെ ബെല്‍ജിയത്തിന്റെ വിജയഗോളിന് അവകാശിയായത്.
ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് നേരത്തേ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചിരുന്നതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഇംഗ്ലണ്ടും ബെല്‍ജിയവും ഇറക്കിയത്. സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി റിസര്‍വ് ടീമിലെ കളിക്കാര്‍ക്ക് ഇരുടീമും അവസരം നല്‍കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നു ജയങ്ങളോടെ ബെല്‍ജിയം ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റുമായി ഇംഗ്ലണ്ട് റണ്ണറപ്പുകളായി.
ഇതോടെ ലോകകപ്പിലെ ഗ്രൂപ്പുഘട്ടം പൂര്‍ത്തിയായി. ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ്. വെള്ളിയാഴ്ച മല്‍സരമില്ല. ശനിയാഴ്ച ആദ്യ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഫ്രാന്‍സുമായും രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വേ പോര്‍ച്ചുഗലുമായും കൊമ്പുകോര്‍ക്കും.
ഗ്രൂപ്പ് ജി പോയിന്റ് നില
Confirmation, in case it's needed.
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
The 2018 #WorldCup group phase.......is complete. pic.twitter.com/DFOGEQknnM
ഫൈനല്‍ വിസില്‍... ബെല്‍ജിയം 1-0ന് ഇംഗ്ലണ്ടിനെ കൊമ്പുകുത്തിച്ചു. ബെല്‍ജിയം ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ഇംഗ്ലണ്ട് റണ്ണറപ്പായി
Lots of changes. Fewer chances.#BEL finish top & face #JPN on Monday.#COL await #ENG on Tuesday.#ENGBEL pic.twitter.com/773rbZVpGa
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
80ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോള്‍ മടക്കാനുള്ള മികച്ചൊരു അവസരം. ബോക്‌സിന് തൊട്ടരികില്‍ വച്ച് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. റഷ്‌ഫോര്‍ഡിന്റെ തകര്‍പ്പന്‍ കിക്ക് ഗോളാവുമെന്ന് കരുതിയെങ്കിലും ക്രോസ് ബാറിനു തൊട്ടു മുകളിലൂടെ പുറത്തേക്കു പറന്നു
66ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. അതിവേഗ മുന്നേറ്റത്തിനൊടുവില്‍ പന്തുമായി കുതിച്ച മാര്‍കസ് റഷ്‌ഫോര്‍ഡിനു മുന്നില്‍ ഗോളി മാത്രം. റഷ്‌ഫോര്‍ഡിന്റെ ഗോളെന്നുറച്ച വലംകാല്‍ ഷോട്ട് ഗോളി കോട്വായുടെ ഇടതു കൈവിരയില്‍ തട്ടി ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി
ജനുസായ് നേടിയ ഗോളിന്റെ വീഡിയോ കാണാം
#Rusia2018 - ¡Golazo de @adnanjanuzaj! 50' PT #Bel 1 - 0 #Eng. pic.twitter.com/nIbDkWmii5
— DEPORTV (@canaldeportv) June 28, 2018
ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ഡാനി റോസിനെ വെട്ടിയൊഴിഞ്ഞ് ബോക്‌സിനകത്ത് വച്ച് ജനുസായ് തൊടുത്ത ഇടംകാല്‍ ബുള്ളറ്റ് ഷോട്ട് വലയില്‍ തുളഞ്ഞു കയറിപ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത ഗോളി പിക്‌ഫോര്‍ഡിന് തൊടാന്‍ പോലുമായില്ല
#BEL have now scored nine goals at the #WorldCup:
— Squawka Football (@Squawka) June 28, 2018
vs. #PAN: ⚽️⚽️⚽️
vs. #TUN: ⚽️⚽️⚽️⚽️⚽️
vs. #ENG ⚽️
More goals than any other team at the tournament. pic.twitter.com/qOueJufNyW
51ാം മിനിറ്റില്‍ അദ്‌നാന്‍ ജനുസായ് ആണ് ബെല്‍ജിയത്തിനു വേണ്ടി ലക്ഷ്യം കണ്ടത്
🇧🇪 @adnanjanuzaj ouvre le score à la 51e minute !! 💪👏#CM2018#LaLigaWorldCup pic.twitter.com/gDAO3RBjHJ
— LaLiga (@LaLigaFRA) June 28, 2018
ഗോള്‍... ഇംഗ്ലണ്ടിനെ സ്തബ്ധരാക്കി ബെല്‍ജിയം മുന്നില്‍ (1-0)
രണ്ടാംപകുതിക്കു തുടക്കം
വിസില്‍ മുഴങ്ങി... ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞു
Yeah. #ENGBEL pic.twitter.com/Z4q9Ll7vaE
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
ഒന്നാംപകുതിയുടെ അവസാന മിനിറ്റുകള്‍... മല്‍സരം ഗോള്‍രഹിതമായി തുടരുന്നു
Will we see any goals in the second half between #ENG and #BEL
— SuperSport ⚽️🏆 (@SuperSportTV) June 28, 2018
Stream all the action LIVE here >> https://t.co/3wUsZ1pF9y#WorldCup #ENGBEL pic.twitter.com/OxIuP02u4V
മല്‍സരം അര മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു. സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു. ബെല്‍ജിയമാണ് ഒന്നിലേറെ തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തിയത്
Not too much to report about from #ENGBEL so far... #ENG 0-0 #BEL pic.twitter.com/wPplNT9PGy
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
10ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ഇടതു വിങില്‍ നിന്നുള്ള ജനുസായുടെ ക്രോസില്‍ ഫെല്ലയ്‌നിയുടെ ഹെഡ്ഡര്‍ ഗോളി പിക്‌ഫോര്‍ഡിന്റെ കൈകളില്‍ നിന്നും വഴുതി വലയിലേക്കു നീങ്ങിയെങ്കിലും ഗോള്‍ലൈന്‍ കടക്കും മുമ്പ് കാഹില്‍ ക്ലിയര്‍ ചെയ്തു
😬 #ENGBEL pic.twitter.com/APER7FWZeG
— Chelsea FC (@ChelseaFC) June 28, 2018
ഏഴാം മിനിറ്റില്‍ ബെല്‍ജിയം ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡിനെ പരീക്ഷിച്ചു. മികച്ചൊരു നീക്കത്തിനൊടുവില്‍ 30 വാര അകലെ നിന്നു ടിയെല്‍മെന്‍സ് തൊടുത്ത തീപാറും ഷോട്ട് പിക്‌ഫോര്‍ഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു
പീീീപ്... വിസില്‍ മുഴങ്ങി, ഇംഗ്ലണ്ട്- ബെല്‍ജിയം പോരാട്ടത്തിന് തുടക്കം
ഇരുടീമിനെയും പ്രോല്‍സാഹിപ്പിക്കാനെത്തിയ ആരാധകര്‍
Can you feel the #WorldCup love ahead of #ENGBEL? 😍😘 pic.twitter.com/iVyASteaPO
— Goal (@goal) June 28, 2018
ഇംഗ്ലണ്ട്- ബെല്‍ജിയം പ്ലെയിങ് ഇലവന്‍
The final two matches of the group stage are soon upon us...
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
Here are the teams for #ENGBEL!#ENG #BEL pic.twitter.com/rvom0sQ4Ru
ജയിക്കുന്ന ടീമിന് ഗ്രൂപ്പ് ചാംപ്യന്‍മാരാവാന്‍ കഴിയും