
സറന്‍സ്‌ക്: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സിയിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനു ജയം. 36 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലോകകപ്പില്‍ തിരിച്ചെത്തിയ ലാറ്റിനമേരിക്കന്‍ ടീം പെറുവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഡാനിഷ് പട മറികടന്നത്. 59ാം മിനിറ്റില്‍ യൂസുഫ് പോള്‍സന്റെ ഗോളാണ് ഡെന്‍മാര്‍ക്കിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു മല്‍സര വിധി നിര്‍ണയിച്ച പോള്‍സന്റെ വിജയഗോള്‍.
ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്ത പെറു മല്‍സരത്തില്‍ സമനിലയെങ്കിലും അര്‍ഹിച്ചിരുന്നു. എന്നാല്‍ ഡെന്‍മാര്‍ക്ക് ഗോളി കാസ്പര്‍ ഷ്‌മൈക്കലിന്റെ ഉജ്ജ്വല സേവുകള്‍ അവര്‍ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു. മല്‍സരത്തില്‍ ആറു സേവുകളാണ് ഷ്‌മൈക്കല്‍ നടത്തിയത്. ഈ ലോകകപ്പില്‍ ഒരു കളിയില്‍ ഇത്രയുമധികം സേവുകള്‍ ഒരു ഗോള്‍കീപ്പര്‍ നടത്തുന്നതും ഇതാദ്യമാണ്. പെനല്‍റ്റിയുടെ രൂപത്തില്‍ ഒന്നാംപകുതിയില്‍ പെറുവിന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ ക്രിസ്റ്റ്യന്‍ ക്യുയേവയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോവുകയായിരുന്നു.
അവസാന മിനിറ്റുകളില്‍ ഗോളിനായി ഇരുടീമിന്റെയും പൊരിഞ്ഞ പോരാട്ടം 84ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വച്ച് പെറു താരം ഫര്‍ഫാന്റെ ഗോളെന്നവുറച്ച ഷോട്ട് ഡെന്‍മാര്‍ക്ക് ഗോളി ഷ്‌മൈക്കല്‍ കാല്‍ കൊണ്ട് തട്ടിയകറ്റി. രണ്ടു മിനിറ്റിനകം സമാനമായ സേവ് നടത്തി പെറു ഗോള്‍കീപ്പര്‍ ഗല്ലാസിയും ഹീറോയായി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ എറിക്‌സന്റെ കരുത്തുറ്റ ഷോട്ട് ഗല്ലാസെയുടെ തോളില്‍ തട്ടിത്തൈറിക്കുകയായിരുന്നു. അവസാന മിനിറ്റുകളില്‍ ഇരു ഗോള്‍മുഖത്തും നാടകീയ നിമിഷങ്ങള്‍ പെറുവിന്റെ സമനില മോഹങ്ങള്‍ക്ക് വിരാമമിട്ട് റഫറിയുടെ ഫൈനല്‍ വിസില്‍. കളിയില്‍ ഡെന്‍മാര്‍ക്കിന് 1-0ന്റെ ത്രസിപ്പിക്കുന്ന ജയം
80ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടാണ് പെറുവിന് ഗോള്‍ നേടാനാവാതെ പോയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ വച്ച് പകരക്കാരനായി ഇറങ്ങിയ പൗലോ ഗ്വരേരേ പിറകിലേക്ക് പന്ത് ഫ്‌ളിക്ക് ചെയ്ത് ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും വലതു പോസ്റ്റിനെ തൊട്ടുരുമ്മി പന്ത് പുറത്തുപോയി.
ഡെന്‍മാര്‍ക്കിനായി ഗോള്‍ നേടിയ പോള്‍സന്റെ ആഹ്ലാദപ്രകടനം
Denmark are up and running! 🇩🇰
— Goal (@goal) June 16, 2018
[0-1] #PERDEN #WorldCup pic.twitter.com/Blmu6E3558
പോള്‍സന്റെ ഗോള്‍
GOAL ⚽️ @ChrisEriksen8 slips it through to Poulsen who tucks it away nicely!
— beIN SPORTS (@beINSPORTS) June 16, 2018
🇵🇪 0 - 1 🇩🇰#beINRussia #beINFWC #PERDEN pic.twitter.com/z1W4XaeWrd
രണ്ടു മിനിറ്റിനകം ഡെന്‍മാര്‍ക്ക് ഗോളി ഷ്‌മൈക്കലിന്റെ തകര്‍പ്പന്‍ സേവ് പെറുവിന് സമനില നിഷേധിച്ചു. ബോക്‌സിന്റെ വലതുമൂലയില്‍ നിന്നും ഫ്‌ളോറസിന്റെ ഷോട്ട് ഷ്‌മൈക്കല്‍ ഇടതുമൂലയിലേക്ക് ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.
59ാം മിനിറ്റില്‍ യൂസുഫ് പോള്‍സനാണ് ഡെന്‍മാര്‍ക്കിനു വേണ്ടി വലകുലുക്കിയത്. പെറു പ്രതിരോധത്തിലെ പിഴവാണ് ഗോളില്‍ കലാശിച്ചത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ക്രിസ്റ്റിയന്‍ എറിക്‌സന്‍ നല്‍കിയ ലോങ് പാസുമായി ഇടതുവിങിലൂടെ കുതിച്ചുകയറിയ പോള്‍സന്‍ മുന്നോട്ട് കയറി വന്ന ഗോളിയെ നിസ്സഹായനാക്കി വലകുലുക്കുകയായിരുന്നു.
ഗോള്‍.... ഡെന്‍മാര്‍ക്ക് കളിയില്‍ അക്കൗണ്ട് തുറന്നു
ഗോള്‍ നേടാനുള്ള ഇരുടീമിന്റെയും ശ്രമം തുടരുന്നു. രണ്ടു പെനല്‍റ്റി ബോക്‌സിലും മിനിറ്റുകള്‍ കൊണ്ടാണ് പന്ത് കയറിയിറങ്ങിയത്.
രണ്ടാംപകുതിക്ക് തുടക്കം.
ഒന്നാംപകുതി അവസാനിച്ചു. ഇരുടീമിനും ഗോളൊന്നും നേടാനായില്ല.
45ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ക്യുയേവ പെറുവിന്റെ പെനല്‍റ്റി പാഴാക്കി. ക്യുയേവയുടെ പെനല്‍റ്റി ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.
44ാം മിനിറ്റില്‍ പെറുവിന് പെനല്‍റ്റി. വിഎആര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റഫറി പെറുവിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്.
39ാം മിനിറ്റില്‍ ഗോളിലേക്ക് ഡെന്‍മാര്‍ക്കിന്റെ തുടരെ രണ്ടു ശ്രമങ്ങള്‍. ബോക്‌സിന് തൊട്ടരികില്‍ നിന്നും ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഫ്രീകിക്ക് പെറു പ്രതിരോധത്തില്‍ തട്ടി മടങ്ങി. റീബൗണ്ട് ചെയ്ത പന്തില്‍ 30 വാര അകലെ നിന്നുള്ള ഷോനെയുടെ ബുള്ളറ്റ് ഷോട്ട് പെറു ഗോളി ഒരു വിധത്തില്‍ പിടിയിലൊതുക്കി.
36ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് കളിയിലെ ആദ്യ സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തി. പരിക്കേറ്റ ക്വിസ്റ്റിനെ പിന്‍വലിച്ച് പകരം ഷോനെയെ ഇറക്കി
29ാം മിനിറ്റില്‍ പെറുവിന്റെ ആക്രമണം. ഫര്‍ഫാന്റെ നീക്കം ഡെന്‍മാര്‍ക്ക് താരം കേര്‍ ബ്ലോക്ക് ചെയ്യുന്നു.
ഇരുടീമും വീറോടെ പൊരുതിയിട്ടും കാര്യമായ ഗോളവസരങ്ങളൊന്നും പിറക്കുന്നില്ല
ആവേശമായി ആരാധകക്കൂട്ടം
The fans are ready. 🇵🇪🇩🇰#PERDEN #WorldCup pic.twitter.com/hIWTTPeS20
— Goal (@goal) June 16, 2018
18ാം മിനിറ്റില്‍ ഡെന്‍മാര്‍ക്കിന് കളിയിലെ ആദ്യ കോര്‍ണര്‍ കിക്ക്. എന്നാല്‍ ഇത് പെറു ക്ലിയര്‍ ചെയ്തു.
36 വര്‍ഷത്തിനു ശേഷം ലോകകപ്പിലേക്ക് പെറുവിന്റെ തിരിച്ചുവരവാണിത്
Peruvians waited a LONG time for this day. Arriba! 🇵🇪 pic.twitter.com/Z2vw0tUE68
— FOX Soccer (@FOXSoccer) June 16, 2018
13 മിനിറ്റില്‍ ഗോളി ഷ്‌മൈക്കല്‍ ഡെന്‍മാര്‍ക്കിനെ രക്ഷിച്ചു. ഇടതുവിങില്‍ നിന്നും ക്രിസ്റ്റ്യന്‍ ക്യുയേവയുടെ ബുള്ളറ്റ് ഷോട്ട് ഗോളി ഡൈവ് ചെയ്ത് കുത്തിയകറ്റി.
കളിയുടെ 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇരുടീമും ഗോളിക്ക് വെല്ലുവിളിയത്തുന്ന ഷോട്ടുകളൊന്നും പരീക്ഷിച്ചില്ല
ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍
See how Peru and Denmark line up for their FIFA World Cup opening match.
— FOX Soccer (@FOXSoccer) June 16, 2018
Tune in to FS1 now for coverage. pic.twitter.com/Fa0MdUwgbp
പെറുവിന് തുടരെ രണ്ടു ഫ്രീകിക്കുകള്‍. എന്നാല്‍ രണ്ടു കിക്കുകളും ഡെന്‍മാര്‍ക്കിന് വെല്ലുവിളിയുയത്തിയില്ല.
ഡെന്‍മാര്‍ക്കും ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശകരമായി മാറി
പെറുവിന്റെ മുന്നേറ്റത്തോടെ മല്‍സരം തുടങ്ങി. ഇരുവിങുകളിലൂടെയും പെറു ഡെന്‍മാര്‍ക്ക് ഗോള്‍മുഖത്ത് റെയ്ഡ് നടത്തുന്നു
ഡെന്‍മാര്‍ക്കും പെറുവും ഇതാദ്യമായാണ് അന്താരാഷ്ട്ര മല്‍സരത്തില്‍ മുഖാമുഖം വരുന്നത്
.