Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ കറുത്ത കുതിരകള്‍ ഇവര്‍തന്നെ; കപ്പുയര്‍ത്തിയാലും ഞെട്ടേണ്ട

കറുത്ത കുതിരകളാകുവാൻ ബെൽജിയം |Oneindia Malayalam

മോസ്‌കോ: ഓരോ ലോകകപ്പ് അടുക്കുമ്പോഴും കപ്പ് നേടാന്‍ സാധ്യതയുള്ളവരെയും മികച്ച കളിക്കാരെയും ഗോളടിക്കാരെയുമെല്ലാം പ്രവചിക്കുക പതിവാണ്. ഇക്കൂട്ടത്തില്‍ പെടുന്നവരാണ് കറുത്ത കുതിരകള്‍. അപ്രതീക്ഷിതമായി വമ്പന്മാരെ ഞെട്ടിച്ച് അവസാന കുതിപ്പുവരെയെത്തിയേക്കാവുന്ന ടീമുകളാണ് കറുത്ത കുതിരകളാണ് പറയപ്പെടുന്നത്.

റഷ്യയില്‍ ലോകകപ്പെത്തുമ്പോള്‍ ബെല്‍ജിയമാണ് കറുത്ത കുതിരകളാകുകയെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. കപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ബെല്‍ജിയത്തെ ആരും ഉള്‍പ്പെടുത്തുന്നില്ല. എന്നാല്‍, ലോകത്തെ വമ്പന്‍ കളിക്കാര്‍ അണിനിരക്കുന്ന ടീമിന് ആരെ വേണമെങ്കിലും തോല്‍പ്പിക്കാനുള്ള കരുത്തുണ്ട്.

belgium

ചെല്‍സി സൂപ്പര്‍ താരങ്ങളായ ഈദന്‍ ഹസാര്‍ഡ്, തിബോട്ട് കുര്‍ട്ടോയിസ്, സിറ്റി ടീമിന്റെ മധ്യനിരക്കാരന്‍ കെവിന്‍ ഡി ഒബ്രെയിന്‍, വിക്ടര്‍ കൊമ്പനി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റനിര താരം റൊമേലു ലൂക്കാക്കു, മൗറേനി ഫെല്ലൈനി തുടങ്ങിയ പ്രമുഖര്‍ ബെല്‍ജിയം നിരയില്‍ ലോകകപ്പിനിറങ്ങുന്നുണ്ട്. ജര്‍മനിയിലം അവര്‍ കറുത്തു കുതിരകളാകുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അര്‍ജന്റീനയ്ക്കു മുന്നില്‍ തോല്‍വി പിണഞ്ഞു പുറത്താവുകയായിരുന്നു.

കളിമെനയുന്നതില്‍ മിടുക്കന്മാരായ ഹസാര്‍ഡും, ഒബ്രെയിനുമാണ് ടീമിന്റെ നെടുംതൂണുകള്‍. മികച്ച പ്രതിരോധവും ലോകോത്തര ഗോള്‍ കീപ്പറും എണ്ണം പറഞ്ഞ മുന്നേറ്റ നിരയും ടീമിന്റെ പ്രത്യേകതയാണ്. യൂറോപ്പില്‍നിന്നും ആദ്യം റഷ്യന്‍ ലോകകപ്പിലേക്ക് ടിക്കറ്റെടുത്ത ബെല്‍ജിയം ലോകകപ്പില്‍ മുത്തമിട്ടാലും അത്ഭുതപ്പെടാനില്ല.

ഇവരില്‍ നിന്നാകും ബെല്‍ജിയം അന്തിമ ടീമിനെ പ്രഖ്യാപിക്കുക. ബെല്‍ജിയം സ്‌ക്വാഡ്: ഗോള്‍കീപ്പര്‍മാര്‍: കുര്‍ട്ടോയിസ്, മിഗ്‌നോലറ്റ്, കസ്റ്റീലസ്, സെല്‍സ്. പ്രതിരോധനിര താരങ്ങള്‍: ടോബി, കബ്സിലി, ജോര്‍ദന്‍ ലുക്കാക്കു, മെന്യുയര്‍, വെര്‍മലീന്‍, വെര്‍ട്ടോഗന്‍, സിമാന്‍, ബൊയാട്ട, വിന്‍സന്റ് കൊമ്പനി. മധ്യനിര താരങ്ങള്‍: ഫെല്ലിയേനി, വിറ്റ്സല്‍, ഡി ബ്രുയിന്‍, ഹസാര്‍ഡ്, ചാന്ദ്ലി, ഡെന്‍ഡോന്‍ക്കര്‍, ടോര്‍ഗന്‍ ഹസാര്‍ഡ്, ജനുസജ്, ടെലിമനാസ്. മുന്നേറ്റനിര താരങ്ങള്‍: ഡെംബാലെ, മിച്ചി ബാത്ഷുമായി, ബെന്റേക്ക്, കരാസ്‌കോ, ലുക്കാക്കു, മാര്‍നെസ്.

Story first published: Tuesday, June 5, 2018, 18:51 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+