വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മര്‍, ഫിര്‍മിനോ... മെക്‌സിക്കന്‍ തിരയടങ്ങി, കാനറികള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പറന്നിറങ്ങി (2-0)

നെയ്മറും ഫിര്‍മിനോയും മഞ്ഞപ്പടയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു

ബ്രസീൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ | Oneindia Malayalam

1

സമാറ: അട്ടിമറികളൊന്നും സംഭവിച്ചില്ല. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ തകര്‍പ്പന്‍ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. കരുത്തരായ മെക്‌സിക്കോയെ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തുരത്തിയത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം നെയ്മറും (51ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ടോ ഫിര്‍മിനോയും (88) നേടിയ ഗോളുകള്‍ക്കാണ് കാനറികള്‍ മെക്‌സിക്കോയുടെ കഥ കഴിച്ചത്.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. മെക്‌സിക്കന്‍ ഗോളി ഗ്വിലെര്‍മോ ഒക്കോവയുടെ തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിന്റെ വിജയമാര്‍ജിന്‍ രണ്ടിലൊതുക്കിയത്. മെക്‌സിക്കോയും ഉജ്ജ്വലമായി തന്നെ പൊരുതി. ആദ്യ 10 മിനിറ്റില്‍ മെക്‌സിക്കന്‍ തിരമാലയാണ് കണ്ടത്. പിന്നീട് കളിയിലേക്കു തിരിച്ചുവന്ന ബ്രസീല്‍ നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. നിരവധി തവണ മെക്‌സിക്കോ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ശക്തമായ പ്രതിരോധത്തെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല.

Jul 02, 2018, 9:51 pm IST

മാച്ച് സ്റ്റാറ്റസ്‌

Jul 02, 2018, 9:46 pm IST

നെയ്മറാണ് മാന്‍ ഓഫ് ദി മാച്ച്‌

Jul 02, 2018, 9:44 pm IST

ഫിര്‍മിനോയുടെ ഗോള്‍... ചിത്രങ്ങള്‍ കാണാം

Jul 02, 2018, 9:23 pm IST

ഫൈനല്‍ വിസില്‍... അട്ടിമറികളൊന്നും നടന്നില്ല, 2-0ന്റെ അനായാസ ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പറന്നിറങ്ങി

Jul 02, 2018, 9:21 pm IST

നെയ്മറാണ് ഈ ഗോളിനും വഴിയൊരുക്കിയത്. ഇടതു വിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ തൊടുത്ത ഷോട്ട് ഗോളി ഒക്കോവ തടുത്തിടുന്നു. എന്നാല്‍ റീബൗണ്ട് ചെയ്ത പന്ത് ഫിര്‍മിനോ അനായാസം വലയിലേക്കു തട്ടിയിട്ടു

Jul 02, 2018, 9:17 pm IST
Mykhel

ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് മഞ്ഞപ്പയുടെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടിയത്‌

Jul 02, 2018, 9:16 pm IST

ഗോള്‍... ബ്രസീല്‍ രണ്ടാം ഗോള്‍ നേടി (2-0)

Jul 02, 2018, 9:11 pm IST

മല്‍സരം അവസാന അഞ്ച് മിനിറ്റിലേക്ക്..

Jul 02, 2018, 9:03 pm IST

നെയ്മറുടെ ഗോള്‍. ചിത്രങ്ങള്‍

Jul 02, 2018, 9:01 pm IST

മല്‍സരം 75 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. നെയ്മറുടെ ഗോളില്‍ ബ്രസീല്‍ 1-0ന് ലീഡ് ചെയ്യുന്നു

Jul 02, 2018, 8:52 pm IST

63ാം മിനിറ്റില്‍ ബ്രസീലിന് ലീഡുര്‍ത്താന്‍ സുവര്‍ണാവസരം. എന്നാല്‍ ഒക്കോവ വീണ്ടും മെക്‌സിക്കോയുടെ രക്ഷകനായി. വലതു വിങിലൂടെ ഡ്രിബിള്‍ ചെയ്ത് കുതിച്ചെത്തി വില്ല്യന്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള വലം കാല്‍ ഷോട്ട് ഒക്കോവ വലതു മൂലയിലേക്ക് മുഴുനീളെ ഡൈവ് ചെയ്ത് കുത്തിയകറ്റി

Jul 02, 2018, 8:46 pm IST

നെയ്മറുടെ ഗോള്‍ കാണാം

Jul 02, 2018, 8:42 pm IST

പന്തുമായി ഇടതു വിങിലൂടെ ഓടിക്കയറിയ നെയ്മറിന്റെ ബാക്ക് ഹീല്‍ പാസ് വില്ല്യന്. ഇടതുവിങിലൂടെ ബോക്‌സിലേക്ക് ചാട്ടുളി കണക്കെ കുതിച്ചെത്തിയ വില്ല്യന്‍ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് നെയ്മര്‍ വലയിലേക്ക് തട്ടിയിടുകയായിരുന്നു

Jul 02, 2018, 8:38 pm IST

സൂപ്പര്‍ താരം നെയ്മറാണ് 51ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ അക്കൗണ്ട് തുറന്നത്‌

Jul 02, 2018, 8:37 pm IST

ഗോള്‍.... ബ്രസീല്‍ അക്കൗണ്ട് തുറന്നു (1-0)

Jul 02, 2018, 8:31 pm IST

രണ്ടാംപകുതിക്ക് തുടക്കം

Jul 02, 2018, 8:29 pm IST

ഈ ലോകകപ്പില്‍ ഏറ്റവുമധികം തവണ ഫൗള്‍ ചെയ്യപ്പെട്ട താരമായി നെയ്മര്‍. ഇതിനകം 20 തവണയാണ് സൂപ്പര്‍ താരം ഫൗളിന് ഇരയായത്‌

Jul 02, 2018, 8:23 pm IST

ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്‌

Jul 02, 2018, 8:15 pm IST

വിസില്‍ മുഴങ്ങി.. ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞു

Jul 02, 2018, 8:14 pm IST

ഒന്നാംപകുതിയുടെ അവസാന മിനിറ്റുകള്‍.. മല്‍സരം ഗോള്‍രഹിതമായി തന്നെ തുടരുന്നു

Jul 02, 2018, 8:10 pm IST

കളിയില്‍ നിന്ന്‌

Jul 02, 2018, 8:09 pm IST

കളിയുടെ ആദ്യ 20 മിനിറ്റില്‍ പതറിയ ബ്രസീല്‍ കളിയിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം ബ്രസീലിന്റെ ആധിപത്യമാണ് കാണുന്നത്‌

Jul 02, 2018, 8:07 pm IST

32ാം മിനിറ്റില്‍ ബ്രസീലിന് ലീഡ് നേടാന്‍ സുവര്‍ണാവസരം. കുട്ടീഞ്ഞോ നല്‍കിയ പാസുമായി ഇടതുമൂലയിലൂടെ ബോക്‌സിലേക്ക് ഓടിക്കയറിയ ജീസസ് തകര്‍പ്പന്‍ ഷോട്ടുതിര്‍ത്തെങ്കിലും ഗോളി ഒക്കോവ ബ്ലോക്ക് ചെയ്തു

Jul 02, 2018, 8:00 pm IST

25ാം മിനിറ്റില്‍ ബ്രസീലിന്റെ തുടരെയുള്ള ആക്രമണങ്ങളില്‍ മെക്‌സിക്കന്‍ ഗോള്‍മുഖം വിറ കൊണ്ടു. തുടരെ മൂന്നോളം തവണ ബ്രസീല്‍ ഗോളിലേക്കായി ഷോട്ടുകള്‍ തൊടുത്തെങ്കിലും എല്ലാം മെക്‌സിക്കോ ബ്ലോക്ക് ചെയ്തു

Jul 02, 2018, 7:54 pm IST

മല്‍സരം 25ാം മിനിറ്റിലേക്ക്. ഗോളിലേക്കായി കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയത് മെക്‌സിക്കോയാണെങ്കിലും എല്ലാം ബ്രസീലിന്റെ ശക്തമായ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു

Jul 02, 2018, 7:45 pm IST

കളി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സിക്കോ കാഴ്ചവയ്ക്കുന്നത്. തുടരെയുള്ള ആക്രമണങ്ങളിലൂടെ അവര്‍ മഞ്ഞപ്പടയെ മുള്‍മുനയില്‍ നിര്‍ത്തി

Jul 02, 2018, 7:38 pm IST

അഞ്ചാം മിനിറ്റില്‍ ബ്രസീലിന്റെ ആദ്യ ഗോള്‍ ശ്രമം. 20 വാര അകലെ നിന്നും നെയ്മര്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി ഒക്കോവ ഒരു വിധത്തില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു

Jul 02, 2018, 7:35 pm IST

ഇടതു മൂലയില്‍ നിന്നുള്ള ഗ്വര്‍ഡാഡോയുടെ അപകടകരമായ ക്രോസ് അലിസണ്‍ ചാടിയുയര്‍ന്ന് കുത്തിയകറ്റി. തുടര്‍ന്ന് മെക്‌സിക്കോയ്ക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും ബ്രസീലിന് ഭീഷണിയായില്ല

Jul 02, 2018, 7:33 pm IST

മെക്‌സിക്കോയുടെ ആക്രമണത്തോടെയാണ് മല്‍സരം തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ തന്നെ മെക്‌സിക്കോ ഗോള്‍കീപ്പര്‍ അലിസണിനെ പരീക്ഷിച്ചു

Jul 02, 2018, 7:30 pm IST

പീീീീപ്.... വിസില്‍ മുഴങ്ങി, ബ്രസീല്‍- മെക്‌സിക്കോ പോരാട്ടത്തിന് തുടക്കം

Jul 02, 2018, 7:21 pm IST

ഇവര്‍ തുറുപ്പുചീട്ടുകള്‍

Jul 02, 2018, 7:19 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Monday, July 2, 2018, 21:54 [IST]
Other articles published on Jul 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X