വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അമ്പമ്പോ... ക്രൊയേഷ്യ, വന്‍ അട്ടിമറി!! 3-0, അര്‍ജന്റീന പുറത്തേക്ക്

ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തു

3-0ന് ക്രോയേഷ്യ അർജന്റീനയെ പുറത്താക്കി | Oneindia Malayalam

1
958042

നിഷ്‌നി നൊവ്‌ഗൊറോഡ്: കിരീട ഫേവറിറ്റുകളായ അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍. ഗ്രൂപ്പ് ഡിയിലെ നിര്‍ണായകമായ രണ്ടാമത്തെ കളിയില്‍ ക്രൊയേഷ്യ 3-0ന് അര്‍ജന്റീനയെ നാണംകെടുത്തി. ക്രൊയേഷ്യയുടെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ആന്റെ റെബിച്ച് (53ാം മിനിറ്റ്്), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിറ്റിച്ച് (90) എന്നിവരുടെ ഗോളുകളാണ് അര്‍ജന്റീനയുടെ കഥ കഴിച്ചത്.

1

കളിയില്‍ കൂടുതല്‍ മികച്ചു നിന്ന ക്രൊയേഷ്യ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതില്‍ പരാജയപ്പെട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച് ക്രൊയേഷ്യ ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറി. അതേസമയം, നൈജീരിയക്കെതിരേ ഒരു മല്‍സരമാണ് അര്‍ജന്റീനയ്ക്ക് ഇനി ബാക്കിയുള്ളത്. ഇതു ജയിച്ചാലും മറ്റു ടീമുകളുടെ മല്‍സരഫലം കൂടി ആശ്രയിച്ചാവും അര്‍ജന്റീനയുടെ വിധി.

Jun 22, 2018, 1:53 am IST

കിടിലന്‍ ക്രൊയേഷ്യേ!!!

Jun 22, 2018, 1:28 am IST

ഫൈനല്‍ വിസില്‍. അര്‍ജന്റീനയെ 3-0ന് നാണംകെടുത്തി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍

Jun 22, 2018, 1:26 am IST

അര്‍ജന്റൈന്‍ ഫുട്‌ബോളിലെ ദുരന്തദിനം

Jun 22, 2018, 1:26 am IST

കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ റാക്കിറ്റിച്ചിന്റെ ആദ്യ ഷോട്ട് ഗോളി കബാല്ലെറോ ബ്ലോക്ക് ചെയ്തു. എന്നാല്‍ റീബൗണ്ട് ചെയ്ത പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി കൊവാസിച്ച് മറിച്ചു നല്‍കിയപ്പോള്‍ റാക്കിറ്റിച്ച് അനായാസം വല കുലുക്കി.

Jun 22, 2018, 1:24 am IST

ഇഞ്ചുറിടൈമില്‍ ഇവാന്‍ റാക്കിറ്റിച്ചാണ് ക്രൊയേഷ്യയുടെ മൂന്നാം ഗോളിന് അവകാശിയായത്‌

Jun 22, 2018, 1:21 am IST

വീണ്ടും ഗോള്‍... ക്രൊയേഷ്യക്കു നിര്‍ത്താന്‍ ഭാവമില്ലെന്ന് തോന്നുന്നു. സ്‌കോര്‍ 3-0

Jun 22, 2018, 1:18 am IST

കളി അവസാന മിനിറ്റുകളിലേക്ക്... ആശ്വാസ ഗോള്‍ തേടി അര്‍ജന്റീന

Jun 22, 2018, 1:13 am IST

ഡിഫന്‍ഡര്‍ ഒട്ടാമെന്‍ഡിയെ വെട്ടിയൊഴിഞ്ഞ് 25 വാര അകലെ നിന്നും മോഡ്രിച്ച് തൊടുത്ത ബുളറ്റ് ഷോട്ട് വലയ്ക്കുള്ളില്‍ തളഞ്ഞു കയറിയപ്പോള്‍ സ്‌റ്റേഡിയത്തിലെ അര്‍ജന്റൈന്‍ ആരാധകര്‍ നിശബ്ധരായി

Jun 22, 2018, 1:11 am IST

മൂര്‍ച്ചയേറിയ മുന്നേറ്റങ്ങള്‍ നടത്തിയ ക്രൊയേഷ്യ അര്‍ഹിച്ച ഗോളായിരുന്നു ഇത്‌

Jun 22, 2018, 1:10 am IST

80ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിന്റെ വെടിയുണ്ട തറച്ചത് അര്‍ജന്റീനയുടെ വലയിലല്ല, നെഞ്ചിലായിരുന്നു

Jun 22, 2018, 1:09 am IST

വീണ്ടും ക്രൊയേഷ്യന്‍ ഗോള്‍....

Jun 22, 2018, 12:58 am IST

63ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ഗോള്‍ മടക്കാന്‍ സുവര്‍ണാവസരം. ഇടതു വിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ഹിഗ്വയ്ന്‍ മെസയ്ക്ക് പാസ് നല്‍കി. ബോക്‌സിനുള്ളില്‍ വച്ച് മെസയുടെ ഷോട്ട് ക്രൊയേഷ്യന്‍ പ്രതിരോധം ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത പന്ത് മെസ്സി വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും റാക്കിറ്റിച്ച് ഇത് ബ്ലോക്ക് ചെയ്യുകയായിരുന്നു

Jun 22, 2018, 12:47 am IST

മെര്‍ക്കാഡോയുടെ ബാക്ക് പാസ് കബാല്ലെറോ തട്ടിയകറ്റാന്‍ ശ്രമിച്ചപ്പോള്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ആന്റെ റെബിച്ച് തകര്‍പ്പന്‍ വോളിയിലൂടെ വല കുലുക്കിയപ്പോള്‍ അര്‍ജന്റീന ഷോക്കേറ്റതു പോലെയായി

Jun 22, 2018, 12:45 am IST

മെര്‍ക്കാഡോയുടെ ബാക്ക് പാസ് ക്ലിയര്‍ ചെയ്യാനുള്ള അര്‍ജന്റീന ഗോള്‍കീപ്പര്‍ കബാല്ലെറോയുടെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു

Jun 22, 2018, 12:43 am IST

53ാം മിനിറ്റില്‍ അര്‍ജന്റീനയെ സ്തബ്ധരാക്കി ക്രൊയേഷ്യ അക്കൗണ്ട് തുറന്നു. ആന്റെ റെബിച്ചാണ് സ്‌കോറര്‍

Jun 22, 2018, 12:42 am IST

ഗോള്‍... ഗോള്‍....

Jun 22, 2018, 12:34 am IST

രണ്ടാംപകുതി ആരംഭിച്ചു

Jun 22, 2018, 12:29 am IST

കാഴ്ചക്കാരനായി അഗ്വേറോ. അവസാന 21 മിനിറ്റില്‍ ഒരിക്കല്‍പ്പോലും പന്ത് തൊടാന്‍ സൂപ്പര്‍ താരത്തിനായില്ല

Jun 22, 2018, 12:26 am IST

പന്തടക്കത്തില്‍ അര്‍ജന്റീന, പക്ഷെ ഗോളിലേക്ക് ഒരു ഷോട്ട് പോലുമില്ല

Jun 22, 2018, 12:21 am IST

ക്രൊയേഷ്യയുടെ ഈ മുന്നേറ്റത്തിന് പിന്നാലെ റഫറി വിസില്‍ മുഴക്കി. ഒന്നാംപകുതിയില്‍ ഇരുടീമിനും ലക്ഷ്യം കാണാനായില്ല. കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിച്ചത് ക്രൊയേഷ്യക്കായിരുന്നു

Jun 22, 2018, 12:21 am IST

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമിലെ അവസാന മിനിറ്റില്‍ ക്രൊയേഷ്യക്കു മികച്ചൊരു അവസരം. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇടതുവിങിലൂടെ പന്തുമായി ഓടിക്കയറിയ റെബിച്ച് രണ്ടു അര്‍ജന്റൈന്‍ ഡിഫന്‍ര്‍മാരെ വെട്ടിയൊഴിഞ്ഞ് ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം കാണാതെ പുറത്തേക്ക്

Jun 22, 2018, 12:16 am IST

കമോണ്‍ ബോയ്‌സ്... അര്‍ജന്റൈന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കുന്ന ഇതിഹാസ താരം മറഡോണ

Jun 22, 2018, 12:12 am IST

ആദ്യപകുതി തീരാന്‍ ഇനി അഞ്ചു മിനിറ്റ് മാത്രം... ആര് തുറക്കും അക്കൗണ്ട്?

Jun 22, 2018, 12:08 am IST

പോര് മുറുകുന്നു

Jun 22, 2018, 12:05 am IST

ഗോളിയെയും ക്രൊയേഷ്യന്‍ ഡിഫന്‍ഡറെയും കബളിപ്പിച്ച് ഇടതുമൂലയില്‍ നിന്നും മെസ നല്‍കിയ പന്ത് സ്വീകരിക്കുമ്പോള്‍ ഒഴിഞ്ഞ വലയാണ് പെരസിന് മുന്നിലുണ്ടായിരുന്നത്. പക്ഷെ താരത്തിന്റെ ഷോട്ട് വലയുടെ പുറത്തു പതിക്കുകയായിരുന്നു

Jun 22, 2018, 12:02 am IST

30ാം മിനിറ്റില്‍ അര്‍ജന്റീനയുടെ അക്കൗണ്ട് തുറക്കാന്‍ ലഭിച്ച സുവര്‍ണാവസരം പെരസ് നഷ്ടപ്പെടുത്തി. കളിയില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച ഏറ്റവും നല്ല അവസരം

Jun 21, 2018, 11:55 pm IST

അര്‍ജന്റൈന്‍ ഗോള്‍മുഖം വിറപ്പിച്ച് വീണ്ടും ക്രൊയേഷ്യ

Jun 21, 2018, 11:47 pm IST

അര്‍ജന്റൈന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കാനെത്തിയ ഇതിഹാസ താരം ഡിയേഗോ മറഡോണ

Jun 21, 2018, 11:46 pm IST

വലതു വിങിലൂടെ പറന്നെത്തി സാല്‍വിയോ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസില്‍ മെസ്സിയുടെ കരുത്തുറ്റ ഷോട്ട് ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ലോവ്‌റന്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു

Jun 21, 2018, 11:45 pm IST

ആദ്യത്തേത് മെസ്സിക്ക് എത്തിപ്പിടിക്കാവുന്നതിന് അപ്പുറത്തായിരുന്നെങ്കില്‍ രണ്ടാമത്തേത് ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടി വിഫലമായി

Jun 21, 2018, 11:43 pm IST

അര്‍ജന്റീന കളിയിലേക്ക് തിരിച്ചുവരുന്നു. തുടര്‍ച്ചയായി രണ്ടു മികച്ച നീക്കങ്ങള്‍ അര്‍ജന്റീന നടത്തി

Jun 21, 2018, 11:41 pm IST

ക്രൊയേഷ്യയാണ് കൂടുതല്‍ ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌

Jun 21, 2018, 11:40 pm IST

ആദ്യ 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മികച്ച നീക്കങ്ങളൊന്നും നടത്താന്‍ അര്‍ജന്റീനയ്ക്കു സാധിച്ചിട്ടില്ല

Jun 21, 2018, 11:36 pm IST

അഞ്ചാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ഗോള്‍കീപ്പര്‍ക്കു സേവ് നടത്തേണ്ടിവന്നു. ഇടതുവിങിലൂടെ പറന്നെത്തിയ പെരിസിച്ചിന്റെ ക്ലോസ് റേഞ്ച് ഷോട്ട് കബാല്ലെറോ വലതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി

Jun 21, 2018, 11:34 pm IST

ഇവര്‍ തുറുപ്പുചീട്ടുകള്‍

Jun 21, 2018, 11:33 pm IST

ഇരുടീമും വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. അമിതാവേശം കാണിച്ച് പിഴവ് വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തം

Jun 21, 2018, 11:31 pm IST

പീീീപ്... റഫറിയുടെ വിസില്‍ മുഴങ്ങി, പോരാട്ടം തുടങ്ങി

Jun 21, 2018, 11:24 pm IST

ഇരുടീമുകളും ഗ്രൗണ്ടിലേക്ക്... സ്റ്റേഡിയം ഇളകി മറിയുന്നു

Jun 21, 2018, 11:22 pm IST

അര്‍ജന്റീന ടീമിന്റെ ഡ്രസിങ് റൂം

Jun 21, 2018, 11:20 pm IST

അച്ഛാ മിന്നിച്ചേക്കണേ... മെസ്സിയുടെ മകന്‍ സിറോ അര്‍ജന്റൈന്‍ കുപ്പായത്തില്‍

Jun 21, 2018, 11:19 pm IST
Mykhel

പാറിപ്പറക്കുന്ന അര്‍ജന്റൈന്‍ പതാകകള്‍

Jun 21, 2018, 11:16 pm IST

അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ വീണ്ടും മെസ്സിയില്‍

Jun 21, 2018, 11:14 pm IST

അര്‍ജന്റീന പ്ലെയിങ് ഇലവനും പകരക്കാരും

Jun 21, 2018, 11:07 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍. സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയെ പുറത്തിരുത്തിയാണ് അര്‍ജന്റീന ഇറങ്ങുന്നത്‌

Jun 21, 2018, 11:03 pm IST

കന്നി ജയം തേടിയാണ് മെസ്സിയും സംഘവും ഇറങ്ങുന്നത്‌

Story first published: Friday, June 22, 2018, 2:15 [IST]
Other articles published on Jun 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X