Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന്റെ പുതിയ 'അതിനായകനെ' പ്രഖ്യാപിച്ച് നെയ്മർ; റയൽ താരം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുമ്പോൾ കളി മാറും!

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തിന് പിന്നാലെ ബ്രസീൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻനിര താരം നെയ്മർ ജൂനിയർ. നിലവിൽ റയൽ മാഡ്രിഡിന്റെ വിങ്ങറായ വിനീഷ്യസ് ജൂനിയറാണ് ബ്രസീൽ ടീമിന്റെ യഥാർത്ഥ നായകനെന്നും ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാൻ അവന് സാധിക്കുന്നുണ്ടെന്നും നെയ്മർ പറഞ്ഞു.

ഉയരെപ്പറന്ന് കാനറികള്‍.. റൗണ്ട് 32 ല്‍ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി? എതിരാളികള്‍ ആര്
"വിനി ജൂനിയറാണ് ഞങ്ങളുടെ താരം. അവൻ ഇപ്പോൾ തനിച്ചാണ് മത്സരങ്ങളുടെ വിധി നിർണ്ണയിക്കുന്നത്," മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ നെയ്മർ വ്യക്തമാക്കി. സ്കോട്ട്‌ലൻഡിനെതിരെയുള്ള മത്സരത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിനീഷ്യസ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഏഴാം മിനിറ്റിൽ റയാന്റെ അസിസ്റ്റിൽ നിന്നും ആദ്യ ഗോൾ നേടിയ വിനി, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രൂണോ ഗുയ്മാരസിന്റെ ക്രോസിൽ നിന്നും മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. 60-ാം മിനിറ്റിൽ മാത്യൂസ് കുൻഹയാണ് ബ്രസീലിന്റെ മൂന്നാം ഗോൾ നേടിയത്. ടൂർണമെന്റിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റും വിനീഷ്യസ് സ്വന്തമാക്കിയിട്ടുണ്ട്.

viniciusjuniorandneymar

മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും വിനിയായിരുന്നു. അതേസമയം, നീണ്ട നാളത്തെ പരിക്കിന് ശേഷം ബ്രസീൽ ജേഴ്‌സിയിൽ തിരിച്ചെത്തിയ നെയ്മർ മത്സരത്തിന് മുൻപ് ഡ്രെസ്സിങ് റൂമിൽ വെച്ച് കരഞ്ഞ കാര്യവും വെളിപ്പെടുത്തി. 2023 ഒക്ടോബറിന് ശേഷം ആദ്യമായാണ് നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങുന്നത്.

"ഞാൻ ഡ്രെസ്സിങ് റൂമിൽ വെച്ച് കരയുകയായിരുന്നു. എന്റെ രാജ്യത്തെ വീണ്ടും സഹായിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു, ഞാൻ അത്രയധികം സന്തോഷവാനാണ്," നെയ്മർ പറഞ്ഞു. മത്സരത്തിന്റെ 76-ാം മിനിറ്റിൽ മാത്യൂസ് കുൻഹയ്ക്ക് പകരക്കാരനായാണ് നെയ്മർ മൈതാനത്തെത്തിയത്. കളിച്ച കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു ഷോട്ട് ഓൺ ടാർഗറ്റും മൂന്ന് കീ പാസുകളും നൽകാൻ നെയ്മർക്ക് കഴിഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിലും പൂർണ്ണ ഫിറ്റ്നസ് നിലനിർത്തി ബ്രസീലിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും നെയ്മർ കൂട്ടിച്ചേർത്തു.

രണ്ടാം പകുതിയിൽ കളി മാറി; ചെക്ക് റിപ്പബ്ലിക്കിനെ മൂന്ന് ഗോളിന് വീഴ്ത്തി മെക്സിക്കോ
മൂന്ന് മത്സരങ്ങളിൽ നിന്നും നാല് ​ഗോളുകൾ നേടി വിനീഷ്യസ് തന്നെയാണ് ടീമിന്റെ നെടും തൂണായി മുന്നിൽ നിന്നതും. ആദ്യ മത്സരത്തിൽ മൊറോക്കോയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ബ്രസീൽ ഹെയ്തിയോടും സ്കോട്ലാന്റിനോടും വിജയം കൊയ്താണ് ഇപ്പോൾ നോക്ക് ഔട്ടിലേക്ക് കടന്നിരിക്കുന്നത്. വരാനിരിക്കുന്ന മത്സരങ്ങളുടെ വിധിയെ ആശ്രയിച്ചായിരിക്കും ആകാരും നോക്കൗട്ടിൽ ബ്രസീലിനെ നേരിടാൻ പോകുന്നത് എന്ന് തീരുമാനിക്കുക. എന്നിരുന്നാലും, വിനിയുടെ മിന്നും ഫോമും കുൻഹയുടെ ആക്രമണവും നെയ്മറിന്റെ മടങ്ങി വരവും കാർലോയുടെയും കൂട്ടരുടെയും ആത്മവിശ്വാസം വർധിപ്പിക്കും എന്നുറപ്പാണ്.

Story first published: Thursday, June 25, 2026, 21:24 [IST]
Other articles published on Jun 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+