FIFA WC 2026: ഇവര്‍ക്കിത് 'ലാസ്റ്റ് ഡാന്‍സ്'!! 5 ഇതിഹാസങ്ങള്‍ ഈ ലോകകപ്പോടെ ബൂട്ടഴിക്കും, ആരെല്ലാം?
നോര്‍ത്ത് അമേരിക്കയില്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഫിഫ ലോകകപ്പ് പല കാരണങ്ങളാലും വളരെ സ്‌പെഷ്യലാണെന്നു പറയാം. ഇതില്‍ ഏറ്റവും പ്രധാനപ്പട്ടത് ചില ഇതിഹാസ താരങ്ങള്‍ക്കു വിടവാങ്ങല്‍ ടൂര്‍ണമെന്റാണെന്നതാണ്. വീണ്ടുമൊരു ലോകകപ്പില്‍ കളിക്കാനുള്ള ബാല്യം ഇവര്‍ക്കുണ്ടാവില്ല. ഈ ലോകകപ്പിനു ശേഷം വിരമിക്കാനിടയുള്ള വമ്പന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
മാന്വല്‍ നുയര്‍
ജര്‍മന്‍ ടീമിന്റെ ഗോള്‍വല കാക്കുന്ന സൂപ്പര്‍ ഗോള്‍കീപ്പര്‍ മാന്വല്‍ നുയറാണ് ഈ ലോകപ്പോടെ പടിയിറങ്ങുന്നവരില്‍ ഒരാള്‍. നാലു ലോകകപ്പുകളിലായി 19 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം അഞ്ചാമത്തെയും അവസാനത്തെയും അങ്കത്തിന് കച്ചമുറുക്കുകയാണ്.
2014ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈം ഗോളില്‍ 1-0നു വീഴ്ത്തി ജര്‍മനി ചാംപ്യന്‍മാരായപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ നുയറുമുണ്ടായിരുന്നു.

ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരുടെ നിരയിലാണ് 40 കാരനായ നുയറുടെ സ്ഥാനം. 2018ലെയും 2022ലെയും കഴിഞ്ഞ രണ്ടു ലോകകപ്പിലും ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ ക്ഷീണം തീര്‍ക്കുറച്ചാണ് ഇത്തവണ ജര്‍മനിയെത്തുക.
ലൂക്കാ മോഡ്രിച്ച്
ക്രൊയേഷ്യന്‍ മധ്യനിരയിലെ മജീഷ്യനെന്നു വിളിക്കവുന്ന ലൂക്കാ മോഡ്രിച്ചിനും ഇതു അവസാനത്തെ ലോകകപ്പാണ്. 2018ലെ ലോകകപ്പില്‍ ടീം ഫൈനലിലെത്തി ചരിത്രം കുറിച്ചപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനോടു 2-4ന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിനെ തേടിയെത്തി.
2006 മുതല്‍ നാലു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 19 മല്‍സരങ്ങള്‍ ക്രൊയേഷ്യക്കായി പന്തുതട്ടിയിട്ടുണ്ട്. 40ാം വയസ്സില്‍ വീണ്ടുമൊരു ലോകകപ്പിനൊരുങ്ങുകയാണ് അദ്ദേഹം. കഴിഞ്ഞ തവണ സെമി ഫൈനലിലെത്താന്‍ ക്രൊയേഷ്യക്കായിരുന്നെങ്കിലും അര്‍ജന്റീനയോടു തോറ്റു പുറത്താവുകയായിരുന്നു.
നെയ്മര്‍
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് ലിസ്റ്റിലെ അടുത്തയാള്‍. അദ്ദേഹത്തെ സംബന്ധിച്ച് ഇതു അപ്രതീക്ഷിത ലോകകപ്പാണിത്. കാരണം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹത്തിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടമുണ്ടാവുമെന്നു ആരും പ്രതീക്ഷിച്ചതല്ല. അതു മാത്രമല്ല, 2023 ഒക്ടോബറിലെ ലോകകപ്പ് ക്വാളിഫയറിനു ശേഷം ബ്രസീലിനായി ഒരു മല്‍സരം പോലും നെയ്മര്‍ കളിച്ചിട്ടില്ലെന്നതു കൂടി ഓര്‍ക്കണം.
പക്ഷെ പരിചയ സമ്പന്നനായ കോച്ച് കാര്‍ലോ ആന്‍സലോട്ടി നെയ്മറില്‍ വിശ്വാസമര്‍പ്പിക്കുകയും ലോകകപ്പ് സ്‌ക്വാഡിലേക്കു വിളിക്കുകയുമായിരുന്നു. രാജ്യത്തിന്റെ ഓള്‍ടൈം സ്‌കോററായ അദ്ദേഹത്തില്‍ നിന്നും ബ്രസീല്‍ ഈ ലോകകപ്പില്‍ പലതും സ്വപ്‌നം കാണുന്നുണ്ട്.
അതു നിറവേറ്റാന്‍ നെയ്മര്‍ക്കു സാധിക്കുമോയെന്നു കാത്തിരുന്നു കാണാം. ഇതിനകം മൂന്ന് (2014, 2018, 2022) മൂന്നു ലോകകപ്പുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. നാലു ഗോളുകള്‍ നേടുന്നതിനൊപ്പം നാലു അസിസ്റ്റുകള്‍ക്കും താരം വഴിയൊരുക്കുകയും ചെയ്തു.
ലയണല്‍ മെസ്സി
ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും കരിയറിലെ അവസാന ലോകകപ്പില്‍ പന്തുതട്ടുകയാണ്. 202ലെ ടൂര്‍ണമെന്റില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം തുടരെ രണ്ടാം ലോകകിരീടത്തോടെ പടിയിറങ്ങാനായിരിക്കും ആഗ്രഹിക്കുക.

മെസ്സിക്ക് ഇതു അഞ്ചാം ലോകകപ്പ് കൂടിയാണ്. നാലു ലോകകപ്പുകളിലായി 26 മല്‍സരങ്ങങില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. ഇവയി ല്‍ 13 ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നതിനൊപ്പം എട്ടു ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഈ ലോകകപ്പില്‍ നാലു ഗോള്‍ കൂടി നേടിയാല്‍ ജര്‍മനിയുടെ മുന്‍ ഗോളടിവീരന്‍ മിറോസ്സാവ് ക്ലോസെയുടെ (16 ഗോള്‍) ലോക റെക്കോര്‍ഡ് മെസ്സിക്കു പഴങ്കഥയാക്കാം. രണ്ടു ലോകകപ്പുകളില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഏക താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനു സ്വന്തമാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലോക ഫുട്‌ബോളിലെ മറ്റൊരു ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ ലോകകപ്പോടെ അത്യുജ്ജ്വല കരിയറിന് തിരശീലയിടാനൊരുങ്ങുകയാണ്. ചരിത്രത്തില്‍ ആദ്യമായി പോര്‍ച്ചുഗലിനെ ചാംപ്യന്‍മാരാക്കിയ ശേഷം ബൂട്ടഴിക്കുകയാണ് അദ്ദേഹത്തിന്റെ സ്വപ്നം.
അഞ്ചു ലോകകപ്പുകളിലായി 22 മല്‍സരങ്ങളില്‍ റൊണാള്‍ഡോ കളിച്ചുകഴിഞ്ഞു. ഇവയില്‍ സ്‌കോര്‍ ചെയ്യാനായത് എട്ടു ഗോളുകളാണ്. രണ്ട് അസിസ്റ്റുകളും നല്‍കുകയും ചെയ്തു. 2006ലെ ലോകകപ്പില്‍ പോര്‍ച്ചുഗിനൊപ്പം സെമി ഫൈനല്‍ വരെ എത്തിയതാണ് റൊണാള്‍ഡോയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications