അഹംഭാവം മാറ്റിവെക്ക്, ഇല്ലെങ്കിൽ പണി കിട്ടുക പോർച്ചുഗലിന്! റൊണാൾഡോയുടെ അന്തകൻ ഈഗോയെന്ന് മുൻ താരങ്ങൾ
ഫിഫ ലോകകപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പോർച്ചുഗൽ 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് സ്ട്രൈക്കർ ഗബ്രിയേൽ ആഗ്ബോൺലഹോറും ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറിയും. 41-ാം വയസ്സിൽ തന്റെ ആറാം ലോകകപ്പ് കളിക്കുന്ന റൊണാൾഡോയുടെ അമിത അഹംഭാവം നിയന്ത്രിച്ചില്ലെങ്കിൽ പോർച്ചുഗലിന് ഇത്തവണ ലോകകപ്പ് നേടാനാകില്ലെന്ന് ഇരുവരും തുറന്നടിച്ചു.
കളിക്കിടെ റൊണോള്‍ഡോയെ എങ്ങനെ മാറ്റും? അതൊന്നും ശരിയല്ല; പിന്തുണച്ച കോച്ച്
കോംഗോയ്‌ക്കെതിരെ 75 ശതമാനത്തോളം പന്തടക്കം കൈവശം വെച്ചിട്ടും പോർച്ചുഗലിന് വിജയിക്കാനാകാത്തതിന് പ്രധാന കാരണം റൊണാൾഡോയുടെ മോശം പ്രകടനമാണെന്നാണ് ആഗ്ബോൺലഹോർ വിലയിരുത്തുന്നത്. മത്സരത്തിൽ കേവലം 25 ടച്ചുകൾ മാത്രം ലഭിച്ച താരം ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർത്തിരുന്നില്ല. ഇതോടെ പ്രമുഖ ടൂർണമെന്റുകളിൽ റൊണാൾഡോ ഗോൾ നേടാത്ത മത്സരങ്ങളുടെ എണ്ണം പത്തായി ഉയർന്നു.

യൂസ്ബെക്കിസ്ഥാനെതിരായ അടുത്ത മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തരുത് എന്നാണ് ആഗ്ബോൺലഹോറിന്റെ പക്ഷം. പ്രമുഖ കായിക മാധ്യമമായ ടോക്‌സ്‌പോർട്ടിനോട് (talkSPORT) അദ്ദേഹം പറഞ്ഞതിങ്ങനെ:
"റൊണാൾഡോ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ കളിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. പോർച്ചുഗൽ നിരയിൽ മികച്ച മറ്റ് സ്ട്രൈക്കർമാരുണ്ട്. റൊണാൾഡോ നിലവിൽ തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലാണ്. അത് അംഗീകരിച്ചേ മതിയാകൂ. റൊണാൾഡോയ്ക്ക് പോർച്ചുഗൽ ടീമിനേക്കാൾ വലിയ പവർ ഉണ്ടെന്നത് സത്യമാണ്. അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ മെസ്സി ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേടി ലോകകപ്പ് വേട്ട തുടങ്ങി കഴിഞ്ഞു. തനിക്കും അത് ചെയ്യാനാകുമെന്നാണ് റൊണാൾഡോ ഇപ്പോഴും ചിന്തിക്കുന്നത്. തന്റെ ഈ ഈഗോ മാറ്റിവെക്കാൻ റൊണാൾഡോ തയ്യാറായാൽ പോർച്ചുഗലിന് ഇത്തവണ ലോകകപ്പിൽ സാധ്യതയുണ്ട്. എന്നാൽ എല്ലാ മത്സരത്തിലും തനിക്ക് കളിക്കണമെന്ന് അദ്ദേഹം വാശിപിടിച്ചാൽ പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും."
ഇതാണോ കൊറിയൻ വീര്യം? മരണക്കളിയിൽ കൊറിയയെ വേട്ടയാടി മെക്സിക്കോ, കോട്ട കാത്ത് റാഞ്ചൽ!
മുൻ ഫ്രഞ്ച് താരം തിയറി ഹെൻറിയും റൊണാൾഡോയുടെ സ്വാർത്ഥതയെ കടുത്ത ഭാഷയിൽ വിമർശിച്ചു. റൊണാൾഡോ സ്വയം ഗോൾ നേടുന്നതിനേക്കാൾ ടീം ഗോൾ നേടുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഹെൻറി ഓർമ്മിപ്പിച്ചു. "ദയവായി മനസ്സിലാക്കൂ, ഇവിടെ ടീമാണ് ഗോൾ നേടേണ്ടത്, നിങ്ങളല്ല! കോംഗോയ്‌ക്കെതിരായ മത്സരത്തിൽ തനിക്ക് ഗോൾ നേടണമെന്ന വാശിയിൽ റൊണാൾഡോ പത്താം നമ്പർ പൊസിഷനിലേക്ക് ഇറങ്ങിവരികയും ബ്രൂണോ ഫെർണാണ്ടസിന്റെ വഴി തടസ്സപ്പെടുത്തുകയുമാണ് ചെയ്തത്. റൊണാൾഡോ കൃത്യമായി സിക്‌സ് യാർഡ് ബോക്‌സിലേക്ക് റൺ നടത്തിയിരുന്നെങ്കിൽ ബ്രൂണോയ്ക്ക് അത് എളുപ്പത്തിൽ ഗോളാക്കാമായിരുന്നു. സ്വന്തം റെക്കോർഡുകൾക്ക് വേണ്ടിയാകരുത് കളി." - ഹെൻറി ഇൻഡ്യ ടുഡേയോട് പറഞ്ഞു.
ചൊവ്വാഴ്ച ഹൂസ്റ്റണിൽ വെച്ച് ലോകകപ്പിലെ പുതുമുഖങ്ങളായ യൂസ്ബെക്കിസ്ഥാനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ കൊളംബിയയോട് 3-1 ന് തോറ്റ യൂസ്ബെക്കിസ്ഥാനെതിരെ കോച്ച് റോബർട്ടോ മാർട്ടിനസ് റൊണാൾഡോയെ പുറത്തിരുത്താൻ ധീരത കാണിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications