Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി ഗോളടിച്ചിട്ടും കാര്യമില്ല, ആ കോട്ട തകർന്നാൽ പണി പാളും! ക്വാർട്ടറിന് മുന്നേ റൊമേരോ പറയുന്നത്!

2026 ഫിഫ ലോകകപ്പിൽ ടീം ക്വാർട്ടർ ഫൈനൽ വരെ എത്തിയെങ്കിലും അർജന്റീനയുടെ മോശം പ്രതിരോധ നിരയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേരോ. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മുന്നേറുന്നതെങ്കിലും നോക്കൗട്ട് ഘട്ടങ്ങളിൽ ടീമിന്റെ പ്രകടനം അത്ര തൃപ്തികരമല്ല. ക്വാർട്ടർ ഫൈനലിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ നേരിടാൻ ഒരുങ്ങുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് റൊമേരോ ടീമിന് ജാഗ്രതാ നിർദ്ദേശം നൽകിയത്.

പെലെയുടെയും ഗാവിയുടെയും സിംഹാസനം തകർന്നുവീണു! ഗോളടിച്ചില്ലെങ്കിലും ലോകകപ്പിൽ ചരിത്രമെഴുതി ലാമിൻ യമാൽ!
"രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ; ഇത് അംഗീകരിക്കാനാകില്ല"

നോക്കൗട്ട് റൗണ്ടുകളിൽ ദുർബലരായ എതിരാളികൾക്കെതിരെ പോലും അർജന്റീന അനായാസമായാണ് ഗോളുകൾ വഴങ്ങുന്നത്. റൗണ്ട് ഓഫ് 32-ൽ കേപ് വെർഡെയ്ക്കെതിരെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിലാണ് അർജന്റീന 3-2 ന് ജയിച്ചുകയറിയത്. പ്രീ-ക്വാർട്ടറിൽ ഈജിപ്തും അർജന്റീനയെ ശരിക്കും വിറപ്പിച്ചു. ഒടുവിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് അവിടെയും 3-2 ന്റെ ജയം നേടിയത്.

teamargentina

ക്രിസ്റ്റ്യൻ റൊമേരോ പറഞ്ഞത്: "മറ്റുള്ളവർ എന്ത് പറയുന്നു എന്നതിലല്ല ഞങ്ങൾ ശ്രദ്ധിക്കുന്നത്. സ്വിറ്റ്സർലൻഡിനെതിരായ മത്സരം കഠിനമായിരിക്കും. അടുത്ത കാലത്തായി ഞങ്ങൾ ഒരുപാട് ഗോളുകൾ വഴങ്ങുന്നുണ്ട്. ഒരു ഡിഫെൻഡർ എന്ന നിലയിൽ ഞങ്ങൾക്ക് അത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ആ മേഖലയിൽ ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി ഞങ്ങൾ നാല് ഗോളുകളാണ് വഴങ്ങിയത്. അത് ഞങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്."

"ലക്ഷ്യം പ്രതിരോധം കാക്കുക, മുന്നേറ്റത്തിന് ഞങ്ങൾ സജ്ജം"

സ്വിറ്റ്സർലൻഡ് കൊളംബിയക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതിനാൽ അവരെ നിസ്സാരക്കാരായി കാണാൻ കഴിയില്ലെന്നും റൊമേരോ ഓർമ്മിപ്പിച്ചു. ടീമിന്റെ നിലവിലെ കളിയിൽ സന്തോഷമുണ്ടെങ്കിലും പ്രതിരോധം ശക്തമാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി:

"ഞങ്ങൾ കോച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം പൂർണ്ണമായി നിലകൊള്ളുന്നു. കളി തോൽക്കുന്ന അവസ്ഥയിൽ സ്വാഭാവികമായും ഞങ്ങൾ മുന്നോട്ട് കയറി കളിക്കുകയും എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യും. ഗോളടിക്കുന്നത് നല്ല കാര്യമാണ്, എന്നാൽ ഞങ്ങളുടെ പ്രധാന ജോലി പ്രതിരോധിക്കുക എന്നതാണ്. ഈജിപ്തിനെതിരെ കളി കൈവിട്ടുപോകുമെന്ന് തോന്നിയപ്പോഴും ഞങ്ങൾ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. അവസാന നിമിഷം വരെ പോരാടിയാണ് ജയം പിടിച്ചെടുത്തത്."

FIFA WC 2026: സൂപ്പര്‍ സബ് മെറിനോ!! ബെല്‍ജിയം കടന്ന് സ്‌പെയിന്‍, ഇനി ബ്ലോക്ക്ബസ്റ്റര്‍ സെമി
ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ മറികടക്കാനായാൽ, ഇംഗ്ലണ്ട് - നോർവേ മത്സരത്തിലെ വിജയികളെയാകും ജയിക്കുകയാണെങ്കിൽ സെമിഫൈനലിൽ അർജന്റീനയ്ക്ക് നേരിടേണ്ടി വരിക. പ്രീ ക്വാർട്ടറിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് അർജന്റീന ഈജിപ്തിനെ പരാജയപ്പെടുത്തിയത്. 79 മിനിറ്റുകൾ രണ്ട് ​ഗോളിന് പുറകിൽ നിന്നതിന് ശേഷമാണ് ബാക്കിയുണ്ടായിരുന്ന 15 മിനിറ്റുകളിൽ ആൽബസെലസ്റ്റുകൾ മൂന്ന് ​ഗോളുകൾ തിരിച്ചടിച്ചത്. ഇതോടെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകൾക്കാണ് അർജന്റീന ഈജിപ്ത് മത്സരം വേദിയായത്.

Story first published: Saturday, July 11, 2026, 10:02 [IST]
Other articles published on Jul 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+