FIFA WC 2026: സൂപ്പര്‍ സബ് മെറിനോ!! ബെല്‍ജിയം കടന്ന് സ്‌പെയിന്‍, ഇനി ബ്ലോക്ക്ബസ്റ്റര്‍ സെമി
ലോസ് ആഞ്ചലസ്: സൂപ്പര്‍ സബായെത്തിയ മൈക്കല്‍ മെറിനോ സൂപ്പര്‍ ഹീറോയായപ്പോള്‍ബെല്‍ജിയം കടന്ന് മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ ലോകകപ്പ് സെമി ഫൈലിലേക്ക്. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തെ ചെമ്പട വീഴ്ത്തിയത്.
കളി അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കുമെല്ലാം കടക്കുമെന്നിരിക്കെയാണ് നിശ്ചിത സമയം തീരാന്‍ രണ്ട് മിനിറ്റ് ബാക്കിയുള്ള മെറിനോയുടെ വിജയ ഗോള്‍ പിറന്നത്. തുടരെ രണ്ടാമത്തെ മാച്ചിലാണ് പകരക്കാരനായെത്തി അദ്ദേഹം വിജയഗോള്‍ കുറിച്ചത്. നേരത്തേ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ സ്‌പെയിന്‍ വീഴ്ത്തിയതും മെറിനോയുടെ ഗോളിലായിരുന്നു.

ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരേ 30ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസിലൂടെ സ്‌പെയിനാണ് കളിയില്‍ ആദ്യം മുന്നിലെത്തിയത്. 41ാം മിനിറ്റില്‍ ചാള്‍സ് ഡി കെറ്റലാറെയുടെ ഗോളില്‍ ബെല്‍ജിയം സമനിലയും പിടിച്ചുവാങ്ങി.
ഇതോടെ ക്ലാസിക്ക് സെമി ഫൈനലിനു അരങ്ങൊരുങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി 12.30ന് നടക്കാനിരിക്കുന്ന സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സുമായാണ് സ്‌പെയിന്‍ കൊമ്പുകോര്‍ക്കുക. തീപാറുന്ന ഒരു പോരാട്ടത്തിനു തന്നെയാവും ഫുട്‌ബോള്‍ ലോകം സാക്ഷിയാവുക.
ബെല്‍ജിയവുമായുള്ള ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ തന്നെയായിരുന്നു മികച്ച ടീം. പന്തടക്കത്തിലും പാസുകളിലും ഗോള്‍ ഷോട്ടുകളുമെല്ലാം അവര്‍ ഏറെ മുന്നിലായിരുന്നു. കളിയില്‍ 68 ശതമാനവും പന്ത് കൈവശം വച്ചത് സ്‌പെയിനാണ്. ഗോളിലേക്കു അവര്‍ 18 ഷോട്ടുകള്‍ പരീക്ഷിച്ചപ്പോള്‍ അതില്‍ എട്ടും ഓണ്‍ ഗാര്‍ഗറ്റായിരുന്നു.
86ാം മിനിറ്റിലാണ് മെറിനോയെ സ്പാനിഷ് കോച്ച് കളത്തിലിറക്കിയത്. 1-1നു സമനിലയില്‍ നില്‍ക്കവെ മല്‍സരം എങ്ങോട്ടു വേണമെങ്കിലും മാറാമെന്ന നിമിഷങ്ങള്‍. പക്ഷെ തന്റെ രണ്ടാമത്തെ ടച്ച് തന്നെ ഗോളാക്കി മാറ്റിയ മെറിനോ സ്പാനിഷ് പടയുടെ വീരനായകനായി മാറി. റീബൗണ്ടിനൊടുവിലായിരുന്നു മല്‍സരവിധി തീരുമാനിച്ച ഈ ഗോള്‍.
ബോക്‌സിനു പുറത്തു നിന്നുള്ള പൗ കുബാര്‍സിയുടെ ഒരു ലോങ് റേഞ്ചര്‍ ബെല്‍ജിയം പകരക്കാരനായി ഇറങ്ങിയ ഗോളി സെന്നി ലാമെന്‍സ് തടുത്തിട്ടെങ്കിലും കുതിച്ചെത്തിയ മെറിനോ റീബൗണ്ട് വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു. ഫസ്റ്റ്് ചോയ്‌സ് ഗോളി തിബൗട്ട് കോട്വായ്ക്ക് കാല്‍ത്തുടയിലേറ്റ പരിക്കു കാരണം പിന്‍മാറേണ്ടി വന്നതോടെ 71ാം മിനിറ്റിലാണ് ലാമെന്‍സിനെ ബെല്‍ജിയം കൊണ്ടുവന്നത്.

88ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വഴങ്ങിയ ശേഷം സമനിലയ്ക്കായി ബെല്‍ജിയം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നേരത്തേ 30ാം മിനിറ്റില്‍ സ്‌പെയിനിന്റെ ആദ്യ ഗോളും ഒരു റീബൗണ്ടില്‍ നിന്നായിരുന്നു. വലതു വിങില്‍ നിന്നും പെഡ്രോ പോറോയുടെ കട്ട് ബാക്ക് പാസിനൊടുവില്‍ ഡാനി ഓല്‍മോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ കോട്വാ കുത്തിയകറ്റി. റീബൗണ്ട് ചെയ്ത ബോള്‍ റൂയിസ് ഗോളാക്കി മാറ്റുകയുമായിരുന്നു.
എന്നാല്‍ ഈ ലീഡ് അധികനേരം കാത്തുസൂക്ഷിക്കാന്‍ സ്‌പെയിനായില്ല. 11 മിനിറ്റിനുള്ളില്‍ തന്നെ ബെല്‍ജിയം സമനില ഗോള്‍ പിടിച്ചുവാങ്ങി. വലതു വിങില്‍ നിന്നുള്ള തിമോത്തി കാസ്‌റ്റെയ്‌നിന്റെ ക്രോസ് ഹെഡ്ഡറിലൂടെ കെറ്റെലെയ്‌റെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഈ ലോകകപ്പില്‍ സ്‌പെയിന്‍ വഴങ്ങിയ ആദ്യത്തെ ഗോള്‍ കൂടിയാണിത്. ലോകകപ്പില്‍ 649 മിനിറ്റുകള്‍ ഗോള്‍ വഴങ്ങിയില്ലെന്ന അവരുടെ റെക്കോര്‍ഡു ഇതോടെ വീണിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications