സ്‌പെയിന്‍, ജപ്പാന്‍, ജര്‍മനി അടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് കോസ്റ്റ റിക്ക. ഇന്റര്‍കോണ്ടിനന്റല്‍ പ്ലേഓഫില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കി കോസ്റ്റ റിക്ക ലോകകപ്പ് യോഗ്യത ഉറപ്പാക്കി. ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ദേശീയ താരം ജോയല്‍ കാംപെല്‍ കുറിച്ച ഗോളിന്റെ പിന്‍ബലത്തിലാണ് ലൂയിസ് ഫെര്‍ണാന്‍ഡോ സുവാരസിന്റെ സംഘം തുടര്‍ച്ചയായി മൂന്നാം തവണയും ലോകകപ്പ് ബെര്‍ത്ത് കയ്യടക്കിയത്.