കാല്‍പ്പന്തു ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമെന്നുതന്നെ വിശേഷിപ്പിക്കണം 2022 ഫിഫ ലോകകപ്പ് ഫൈനലിനെ. ലുസെയ്ല്‍ സ്റ്റേഡിയത്തിലെ ആവേശഭരിതമായ പോരാട്ടത്തില്‍ ചാംപ്യന്‍മാരയ ഫ്രാന്‍സിനെ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന മുട്ടുകുത്തിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന ലോകകിരീടം സ്വന്തമാക്കിയത്.
ആദ്യ പകുതിയില്‍ രണ്ടു ഗോളുകളുടെ പിന്‍ബലത്തില്‍ സമ്പൂര്‍ണാധിപത്യം കയ്യടക്കിയെങ്കിലും 80 ആം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ അസാമാന്യമികവ് ഫ്രാന്‍സിന് പുതുജീവന്‍ നല്‍കി. 2-2 എന്ന നിലയില്‍ 90 മിനിറ്റ് മത്സരം സമാപിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീങ്ങിയത്. വീണ്ടും അര്‍ജന്റീന മെസിയിലൂടെ മൂന്നാം ഗോള്‍ കണ്ടെത്തിയപ്പോള്‍ എംബാപ്പെ ഫ്രാന്‍സിനായി ഹാട്രിക്ക് തികച്ചു.
എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഫ്രാന്‍സിന്റെ മൂന്നാം കിരീടമോഹം തകര്‍ത്തെറിയുകയാണുണ്ടായത്. 2022 ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേട്ടം കിലിയന്‍ എംബാപ്പെ നേടി. ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന് ലയണല്‍ മെസ്സിയും അര്‍ഹനായി.
| ടീം | പി | ഡബ്ല്യൂ | എല്‍ | പിടി |
|---|---|---|---|---|
| Group A | ||||
| 1 മെക്‌സിക്കോ | 0 | 0 | 0 | 0 |
| 2 South Africa | 0 | 0 | 0 | 0 |
| 3 ദക്ഷിണ കൊറിയ | 0 | 0 | 0 | 0 |
| 4 Winner of UEFA Play-off Path D | 0 | 0 | 0 | 0 |