Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഞ്ചുറി ടൈമിലെ കാനഡ മാജിക്; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ആദ്യമായി പ്രീക്വാർട്ടറിലേക്ക്!

2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങൾക്ക് ആവേശകരമായ തുടക്കം. ആദ്യ നോക്കൗട്ട് മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സഹ-ആതിഥേയരായ കാനഡ പ്രീക്വാർട്ടറിൽ (റൗണ്ട് ഓഫ് 16) പ്രവേശിക്കുന്ന ആദ്യ ടീമായി മാറി. ചരിത്രത്തിലാദ്യമായാണ് കാനഡ ലോകകപ്പിന്റെ അവസാന 16-ൽ ഇടംപിടിക്കുന്നത്.

FIFA WC 2026: ഇനി കളി മാറും!! റൗണ്ട് 32 ലൈനപ്പ് റെഡി; ആരെല്ലാം ആര്‍ക്കെതിരേ? നോക്കാം
നിശ്ചിത 90 മിനിറ്റും കടന്ന് ഇഞ്ചുറി ടൈമിലേക്ക് നീണ്ട മത്സരത്തിൽ, നാടകീയമായ 92-ാം മിനിറ്റിലാണ് കാനഡയുടെ സ്റ്റീഫൻ യുസ്റ്റാക്വിയോ ടീമിന്റെ വിജയഗോൾ നേടിയത്. പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് യുസ്റ്റാക്വിയോ തൊടുത്ത അത്യഗ്രൻ വലംകാലൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിനെ മറികടന്ന് വലയുടെ താഴത്തെ ഇടത് കോണിലേക്ക് തുളച്ചുകയറുകയായിരുന്നു.

alphonsodaviescanada

പോരാടി വീണ് ദക്ഷിണാഫ്രിക്ക; വില്യംസിന്റെ മിന്നും പ്രകടനം

ഇരുടീമുകളും തങ്ങളുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നോക്കൗട്ട് സ്റ്റേജിൽ നേർക്കുനേർ വന്നത്. കളിയിലുടനീളം ഇരുഭാഗത്തുനിന്നും മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനങ്ങളാണ് ഫുൾ ടൈമിൽ സ്കോർ ​ഗോൾ രഹിതമായി തുടരാൻ സഹായിച്ചത്. കാനഡയുടെ സൂപ്പർ താരം ജോനാഥൻ ഡേവിഡിന്റെയും താനി ഒലുവസേയിയുടെയും ഗോൾ എന്നുറച്ച പല ഷോപ്പുകളും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ വില്യംസ് അവിശ്വസനീയമാംവിധം തട്ടിയകറ്റി.

മറുപടിയായി ദക്ഷിണാഫ്രിക്കയുടെ തബേഹോ മൊകോയേനയും ഓസ്വിൻ അപ്പോളിസും കനേഡിയൻ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ സൂപ്പർ താരം അൽഫോൺസോ ഡേവിസിനെ കാനഡ കളത്തിലിറക്കിയതോടെ അവരുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. ഒടുവിൽ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് യുസ്റ്റാക്വിയോയുടെ രക്ഷാപ്രവർത്തനം. ഹൂസ്റ്റണിൽ നടക്കാനിരിക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോ - നെതർലൻഡ്സ് മത്സരത്തിലെ വിജയികളെയാണ് കാനഡ നേരിടുക. മറുവശത്ത്, മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ദക്ഷിണാഫ്രിക്ക കണ്ഠമിടറിയാണ് ടൂർണമെന്റിനോട് വിടപറഞ്ഞത്.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്‌റ്റോക്‌സ്!! അപ്രതീക്ഷിത വിരമിക്കല്‍, കാരണം ആ സംഭവം?
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഇന്ന് നടക്കാനിരിക്കുന്ന ബ്രസീൽ ജപ്പാൻ പോരാട്ടത്തിനായാണ്. ​ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32-വിലേക്ക് കാലെടുത്ത് വച്ച ബ്രസീലിന്റെ പ്രകടനത്തിൽ സമ്മിശ്ര പ്രതികരണമാണ് പൊതുവെ ഏവരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആ പഴയ പ്രതാപകാലത്തെ ബ്രസീലിലേക്ക് ഇപ്പോഴും അവർ തിരിച്ചെത്തിയിട്ടില്ല എന്ന പരാതികളത്രയും തീർക്കേണ്ടത് ബ്രസീലിന്റെ കടമ കൂടിയാണ്. വിനിയും കുൻഹയും മികച്ച ഫോമിലാണ് എന്നത് തന്നെയാണ് അവർക്ക് ആത്മവിശ്വാസം നൽകുന്ന കാര്യം. മാത്രമല്ല, പരിക്കിൽ നിന്നും മുക്തനായി നെയ്മർ തിരിച്ചെത്തിയതും കാനറികൾക്ക് പ്രതീക്ഷയാണ്. കാർലോ ആൻസലോട്ടി ഒരു വജ്രായുധമെന്ന പോലെ രണ്ടാം പകുതിയിലാണ് നെയ്മറെ ഉപയോ​ഗപ്പെടുത്തുന്നത്. മറുവശത്ത് ജപ്പാൻ അത്ര ചെറിയ എതിരാളികളൊന്നുമല്ല. ഏഷ്യൻ ശക്തികളായ ജപ്പാൻ ടൂർണമെന്റിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ച് പോന്നത്. അതുകൊണ്ട് മികച്ചൊരു മത്സരം തന്നെ അരങ്ങേറും എന്നതിൽ യാതൊരു സംശയവും ഇല്ല.

Story first published: Monday, June 29, 2026, 8:43 [IST]
Other articles published on Jun 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+