FIFA WC 2026: ഇനി കളി മാറും!! റൗണ്ട് 32 ലൈനപ്പ് റെഡി; ആരെല്ലാം ആര്‍ക്കെതിരേ? നോക്കാം
ഫിഫ ലോകകപ്പില്‍ ഇനി തീപ്പൊരി പോരാട്ടങ്ങള്‍ മാത്രം. ഗ്രൂപ്പുഘട്ട മല്‍സരങ്ങളുട ആലസ്യത്തില്‍ നിന്നും ഇനിയാണ് കളി കാര്യമാവുന്നത്. രണ്ടിലൈാന്നറിയാതെ ഇനി മല്‍സരം തീരില്ല. എക്‌സ്ട്രാടൈമും പെനല്‍റ്റി ഷൂട്ടൗട്ടുകളുമെല്ലാമാവും മുന്നോട്ട് വിജയികളെ തീരുമാനിക്കുന്നത്.
ആകെയുള്ള 48 ടീമുകളില്‍ 16 പേര്‍ നാട്ടിലേക്കു മടങ്ങുമ്പോള്‍ ശേഷിക്കുന്നത് 32 രാജ്യങ്ങളാണ്. ഇതില്‍ നിന്നും 16 ടീമുകളായിരിക്കും പ്രീക്വാര്‍ട്ടിലേക്കു ടിക്കറ്റ് വാങ്ങുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ക്കൊപ്പം ഗ്രൂപ്പുഘട്ടത്തില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത എട്ടു ടീമുകളുമാണ് റൗണ്ട് 32ല്‍ എത്തിയിരിക്കുന്നത്.

റൗണ്ട് 32ലെത്തിയ ടീമുകള്‍
മുന്‍ ലോക ചാംപ്യന്‍മാരായ ഉറുഗ്വേയൊഴികെ മറ്റു വമ്പന്‍ ടീമുകളെല്ലാം ഇത്തവണ റൗണ്ട് 32ല്‍ ഇടം നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയ്‌ക്കൊപ്പം മുന്‍ ജേതാക്കളായ ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട് തുടങ്ങിയവരെല്ലാം നോക്കൗട്ടിന്റെ ഭാഗമാണ്.
പോര്‍ച്ചുഗല്‍, ബെല്‍ജിയം, മെക്‌സിക്കോ, യുഎസ്, കാനഡ, കൊളംബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൊറോക്കോ, ജപ്പാന്‍, സ്വീഡന്‍, ഐവറി കോസ്റ്റ്, ഇക്വഡോര്‍, നോര്‍വെ, സെനഗല്‍, കാബോ വെര്‍ദെ, ഈജിപ്ത്, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, പരാഗ്വേ, ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന, ഘാന, കോംഗോ തുടങ്ങിയവരാണ് റൗണ്ട് 32ലെ മറ്റു ടീമുകള്‍.
ഇന്നു (ഞായര്‍) രാത്രി മുതല്‍ ജൂലൈ നാല് വരെയാണ് റൗണ്ട് 32 മല്‍സരങ്ങള്‍ നടക്കുന്നത്. ഇതേ ദിവസം തന്നെ രാത്രി പ്രീക്വാര്‍ട്ടര്‍ ആരംഭിക്കുകയും ചെയ്യും. ജൂലൈ 20ന് രാത്രി 12.30നാണ് കാല്‍പ്പന്തുകളിയിലെ പുതിയ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.

നോക്കൗട്ട് ലൈനപ്പ്
ജൂണ്‍ 28, ഞായര്‍
സൗത്താഫ്രിക്ക x കാനഡ (രാത്രി 12.30), സോഫി സ്റ്റേഡിയം, ലോസ് ആഞ്ചലസ്
ജൂണ്‍ 29 തിങ്കള്‍
ബ്രസീല്‍ x ജപ്പാന്‍ (രാത്രി 10.30), എന്‍ആര്‍ജി സ്‌റ്റേഡിയം, ഹൂസ്റ്റണ്‍
ജര്‍മനി x പരാഗ്വേ (രാത്രി 2), ജില്ലെറ്റ് സ്‌റ്റേഡിയം, ബോസ്റ്റണ്‍
ജൂണ്‍ 30 ചൊവ്വ
നെതര്‍ലാന്‍ഡ്‌സ് x മൊറോക്കോ (രാവിലെ 6.30), എസ്റ്റാഡിയോ ബിബിവിഎ, മോണ്ടറെ
ഐവറി കോസ്റ്റ് x നോര്‍വെ (രാത്രി 10.30), എടി & ടി സ്‌റ്റേഡിയം, ഡാലസ്
ഫ്രാന്‍സ് x സ്വീഡന്‍ (രാത്രി 2.30), ന്യൂ ജഴ്‌സി സ്‌റ്റേഡിയം, ന്യൂയോര്‍ക്ക്
ജൂലൈ 1, ബുധന്‍
മെക്‌സിക്കോ x ഇക്വഡോര്‍ (രാവിലെ 6.30), എസ്റ്റാഡിയോ അസ്‌ടെക്ക, മെക്‌സിക്കോ സിറ്റി
ഇംഗ്ലണ്ട് x കോംഗോ (രാത്രി 9.30), മെഴ്‌സിഡസ് ബെന്‍സ് സ്‌റ്റേഡിയം, അറ്റ്‌ലാന്റ
ബെല്‍ജിയം x സെനഗല്‍ (രാത്രി 1.30), ല്യുമെന്‍ ഫീല്‍ഡ്, സിയാറ്റില്‍
ജൂലൈ 2, വ്യാഴം
യുഎസ് x ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന (രാവിലെ 5,30), ലെവിസ് സ്റ്റേഡിയം, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ
സ്‌പെയിന്‍ x ഓസ്ട്രിയ (രാത്രി 12.30), സോഫി സ്റ്റേഡിയം, ലോസ് ആഞ്ചലസ്
ജൂലൈ 3, വെള്ളി
പോര്‍ച്ചുഗല്‍ x ക്രൊയേഷ്യ (പുലര്‍ച്ചെ 4.30), ബിഎഒ ഫീല്‍ഡ്, ടൊറൊന്റോ
സ്വിറ്റ്‌സര്‍ലാന്‍ഡ് x അള്‍ജീരിയ (രാവലെ 8.30), ബിസി പ്ലേസ്, വാന്‍കൂവര്‍
ഓസ്‌ട്രേലിയ x ഈജിപ്ത് (രാത്രി 11.30), സോഫി സ്റ്റേഡിയം, ലോസ് ആഞ്ചലസ്
ജൂലൈ 4, ശനി
അര്‍ജന്റീന x കാബോ വെര്‍ദെ (പുലര്‍ച്ചെ 3.30), ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം, മയാമി
കൊളംബിയ x ഘാന (രാവിലെ 7), ആരോഹെഡ്‌സ്‌റ്റേഡിയം, കന്‍സാസ് സിറ്റി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications