ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്‌റ്റോക്‌സ്!! അപ്രതീക്ഷിത വിരമിക്കല്‍, കാരണം ആ സംഭവം?
നോട്ടിങ്ഹാം: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഒരു ടെസ്റ്റ് മല്‍സരം തീരും മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്ക്‌സ്. ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടെസ്റ്റ് പുരോഗമിക്കവെയാണ് മൂന്നാം ദിനത്തിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്നു 35 കാരനായ സൂപ്പര്‍ ഓള്‍റൗണ്ടര്‍ പ്രഖ്യാപിച്ചത്.
സ്റ്റോക്ക്‌സിന്റെ പെട്ടെന്നുള്ള ഈ വിമരിക്കലിനു പിന്നിലെ യഥാര്‍ഥ കാരണമെന്താണെന്നതു വ്യക്തമല്ല. ഇതേക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിട്ടില്ല. ആദ്യ ടെസ്റ്റിനു ശേഷം ടീമിന്റെ നിര്‍ബന്ധിത അര്‍ധരാത്രി കര്‍ഫ്യു ലംഘിച്ച് സ്റ്റോക്‌സും ടീമംഗമായ ഗസ് അറ്റ്കിന്‍സണും നൈറ്റ് ക്ലബ്ബ് സന്ദര്‍ശിച്ചത് വന്‍ വിവാദമായിരുന്നു.

ഈ സംഭവത്തില്‍ ഇസിബിയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്‌റ്റോക്ക്‌സ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഗുരുതരമായ നിയമലംഘനം നടത്തിയ അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയേക്കുമേന്നു നേരത്തേ റിപ്പോര്‍ട്ടുകളും വന്നിരുന്നു.
'ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായും തന്റെ തലമുറയിലെ നിര്‍ണായക വ്യക്തികളിലൊരാളായും ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുകയാണ്.
സമ്മര്‍ദ്ദ ഘട്ടങ്ങളിലെ പ്രകടനങ്ങള്‍, നിരന്തരമുള്ള പോരാട്ടവീര്യം, ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അസാധാരണമായത് സൃഷ്ടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നിവ എനിക്കും ദശലക്ഷക്കണക്കിന് മറ്റ് ആരാധകര്‍ക്കും എന്നെന്നേക്കുമായി നിലനില്‍ക്കുന്ന ഓര്‍മകളാണ് നല്‍കിയത്''- ഇസിബി ചെയര്‍മാന്‍ റിച്ചാര്‍ഡ് തോംസണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
സ്റ്റോക്‌സിന്റെ കരിയര്‍
ന്യൂസിലാന്‍ഡില്‍ ജനിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി കളിക്കാന്‍ അവസരം ലഭിച്ചയാളാണ് ബെന്‍ സ്റ്റോക്ക്‌സ്. 2011 ആഗസ്റ്റില്‍ അയര്‍ലാന്‍ഡുമായുള്ള ഏകദിനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ ഓസ്‌ട്രേലിയയുമായുള്ള ഐതിഹാസിക ടെസ്റ്റ് പരമ്പരയിലൂടെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ സ്‌റ്റോക്ക്‌സ് ഹരിശ്രീ കുറിച്ചത്.
ബാറ്റും ബോളും കൊണ്ട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനുള്ള അസാധാണ മികവിലൂടെ വളരെ പെട്ടെന്ന് ഇംഗ്ലണ്ട് ടീമിലെ അവിഭാജ്യ ഘടകമായി മാറാന്‍ സ്റ്റോക്‌സിനു കഴിഞ്ഞു. 2019ല്‍ ചരിത്രത്തിലാദ്യമായി ഐസിസി ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ജന്‍മനാടായ ന്യൂസിസാന്‍ഡുമായുള്ള കലാശക്കളിയില്‍ 98 ബോളില്‍ പുറത്താവാതെ 84 റണ്‍സാണ് സ്റ്റോക്‌സ് അടിച്ചെടുത്തത്. 2022ല്‍ അദ്ദേഹം ഏകദിനത്തില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഈ തീരുമാനം പിന്‍വലിച്ച് 2023ലെ ലോകകപ്പില്‍ കളിക്കാനിറങ്ങി.

2022ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. 49 പന്തില്‍ നിന്ന് 52 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടിനു കിരീടം നേടിക്കൊടുക്കുന്നതില്‍ ഈ ഇന്നിങ്‌സ് ഏറെ നിര്‍ണായകവുമായി മാറി. ആ ഫൈനലിനുശേഷം അദ്ദേഹം ഒരു ടി20 പോലും കളിച്ചില്ല.
121 ടെസ്റ്റുകളില്‍ നിന്ന് 7229 റണ്‍സും 246 വിക്കറ്റുകളും സ്റ്റോക്സിന്റെ പേരിലുണ്ട്. 114 ഏകദിനങ്ങളില്‍ നിന്ന് 3463 റണ്‍സും 74 വിക്കറ്റുകളും അദ്ദേഹം നേടി. ടി20യില്‍ 43 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. 585 റണ്‍സ് കുറിച്ച സ്റ്റോക്ക്‌സ് 26 വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


