Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ഹാഫ് ടൈമില്‍ ആന്‍സലോട്ടി ഒന്നേ പറഞ്ഞുള്ളൂ!! വിജയരഹസ്യം വെളിപ്പെടത്തി മാര്‍ട്ടിനെല്ലി

ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നിലാണ് ജപ്പാനീസ് ചാലഞ്ച് മറികടന്ന് ലാറ്റിനമേരിക്കന്‍ രാജാക്കന്‍മാരായ ബ്രസീല്‍ അവസാന 16ലൊന്നായി മാറിയത്. അല്‍പ്പം പതിഞ്ഞ താളത്തില്‍ തുടങ്ങി ക്ലൈമാക്‌സിലേക്കു കാണികളുടെ ഹൃദയമിടിപ്പ് കൂട്ടിയ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ പോലെ മനോഹരമായ മല്‍സരം.

മഞ്ഞപ്പടയായിരുന്നു ഈ 'സിനിമയിലൂടനീളം' നിറഞ്ഞുനിന്ന ഹീറോയെങ്കിലും അവസാന സെക്കന്റ് വരെ എന്തും സംഭവിച്ചേക്കാമെന്ന പിരിമുറുക്കം മല്‍സരം കിടിലനാക്കി മാറ്റി.

CARLO ANCELOTTI

ഒടുവില്‍ എക്‌സ്‌ടൈമിന്റെ പടിവാതില്‍ നില്‍ക്കെ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ വിജയഗോളില്‍ ബ്രസീല്‍ ആരാഘകര്‍ ആഗ്രഹിച്ചതു പോലെയൊരു കലക്കന്‍ ക്ലൈമാക്‌സും സംഭവിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 0-1നു പിന്നിലായ ശേഷമായിരുന്നു രണ്ടാം പകുതിയില്‍ ബ്രസീല്‍ യഥാര്‍ഥ ബ്രസീലായത്.

ആദ്യ പകുതിയിലും കാനറികള്‍ക്കായിരുന്നു ആധിപത്യമെങ്കിലും ഗോളടിച്ചത് ജപ്പാനായിരുന്നു. രണ്ടാം പകുതിയില്‍ അടിമുടി മാറിയ ഒരു ബ്രസീലിനെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. ഗോളി സുസുക്കിയുടെ ചില തകര്‍പ്പന്‍ സേവുകളും ഗോള്‍ പോസ്റ്റ് വില്ലനാവുകയും ചെയ്തില്ലായിരുന്നെങ്കില്‍ 3-4 ഗോളുകള്‍ക്കെങ്കിലും ബ്രസീല്‍ ജയിച്ചേനെ.

ഹാഫ് ടൈമിനു പിരിഞ്ഞപ്പോള്‍ ഡ്രസിങ് റൂമില്‍ വച്ച് കോച്ച് കാര്‍ലോ ആന്‍സലോട്ടി ബ്രസീല്‍ താരങ്ങള്‍ക്കു നല്‍കിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഞ്ചുറി ടൈമിലെ ഹീറോയായി മാറിയ മാര്‍ട്ടിനെല്ലി.

കോച്ച് പറഞ്ഞതെന്ത്?

ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ വളരെ കൂള്‍ സമീപനവും വാക്കുകളുമാണ് വളരെ ആത്മവിശ്വാസത്തോടെ ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ താരങ്ങള്‍ക്കു പ്രചോദനമായതെന്നു ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി പറയുന്നു.

'കാര്‍ലോ ആന്‍സലോട്ടി ശരിക്കുമൊരു അദ്ഭുതം തന്നെയാണ്. ഹാഫ് ടൈമില്‍ അദ്ദേഹം ഞങ്ങള്‍ക്കു നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. നമ്മള്‍ സ്‌കോര്‍ ചെയ്യുമെന്നും തിരിച്ചുവരുമെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു. എപ്പാഴാണ് ഗോള്‍ നേടിയത് എന്നതു ഒരു വിഷയമല്ല. ആന്‍സലോട്ടിയുടെ ശാന്തത ഞങ്ങള്‍ക്കും അനുഭവപ്പെട്ടു. ഞങ്ങളെയും അതു റിലാക്‌സാക്കി തീര്‍ത്തു'- മാര്‍ട്ടിനെല്ലി മനസ്സ് തുറന്നു.

GAMBRIEL MARTINELLI

നേരത്തേ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ മൊറോക്കോയ്‌ക്കെതിരായ 1-1ന്റെ നിരാശാജനകമായ സമനിലയോടയൊണ് ടൂര്‍ണമെന്റില്‍ ബ്രസീല്‍ തുടങ്ങിയത്. എന്നാല്‍ അടുത്ത മല്‍സരങ്ങളില്‍ ഹെയ്ത്തിയെയും സ്‌കോട്ട്‌ലാന്‍ഡിനെയും എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി റൗണ്ട് 32ലേക്കു മുന്നേറുകയായിരുന്നു.

ഇപ്പോള്‍ ജപ്പാനും കടന്ന് മഞ്ഞപ്പട പ്രീക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. നോര്‍വെയും ഐവറികോസ്റ്റും തമ്മിലുള്ള മല്‍സരത്തിലെ വിജയികളാണ് അവരുടെ അടുത്ത എതിരാളികള്‍.

Story first published: Tuesday, June 30, 2026, 16:53 [IST]
Other articles published on Jun 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+