Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ജര്‍മനിയെ ചതിച്ചതോ? ജപ്പാന്റെ വിജയഗോള്‍ എങ്ങനെ സംഭവിച്ചു? അറിയാം

ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായ ആദ്യ വമ്പന്‍മാരായി മാറിയിരിക്കുകയാണ് നാലു തവണ ചാംപ്യന്മാരായ ജര്‍മനി. നിര്‍ണായകമായ അവസാന ഗ്രൂപ്പ് മാച്ചില്‍ കോസ്റ്ററിക്കയെ 4-2നു തകര്‍ത്തുവിട്ടിട്ടും മറ്റൊരു മാച്ചില്‍ സ്‌പെയിനിനെതിരേ ജപ്പാന്‍ 2-1ന്റെ അട്ടിമറി ജയം കൊയ്തത് എല്ലാം തകിടം മറിക്കുകയായിരുന്നു. ഈ ജയത്തോടെ ജപ്പാന്‍ ഗ്രൂപ്പ് ജേതാക്കളായും സ്‌പെയിന്‍ രണ്ടാംസ്ഥാനക്കാരായും നോക്കൗട്ടിലെത്തി. മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ജര്‍മനി പുറത്താവുകയും ചെയ്തു.

സ്‌പെയിനെനിരേ ജപ്പാനു നാടകീയ വിജയം സമ്മാനിച്ചത് 51ാം മിനിറ്റില്‍ ഔ തനാക്ക നേടിയ വിവാദ ഗോളായിരുന്നു. ഇതേക്കുറിച്ച് വിവാദം കത്തുകയാണ്. ബോള്‍ ഔട്ട് ഓഫ് പ്ലേ ആയതിനു ശേഷമായിരുന്നു ഈ ഗോള്‍ അനുവദിക്കപ്പെട്ടത്. വിഎആര്‍ പരിശോധനയ്ക്കു ശേഷം അതു ഗോളാന്നെു റഫറി വിധിച്ചപ്പോള്‍ സ്‌പെയിനും കാണികളുമെല്ലാം ഒരുപോലെ സ്തബ്ധരായി.

എന്താണ് സംഭവിച്ചത്?

എന്താണ് സംഭവിച്ചത്?

കളി 1-1നു സമനിലയില്‍ നില്‍ക്കവെ 51ാം മിനിറ്റിലായിരുന്നു ജപ്പാന്റെ വിജയഗോള്‍ വന്നത്. വലതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ കൗറോ മിത്തോമ ഇടതു ഭാഗത്തു നല്‍കിയ ക്രോസ് ഔ തനാക്ക വലയിലേക്കു തട്ടിയിടുകയായിരുന്നു. ക്രോസ് ചെയ്യുമ്പോള്‍ ബോള്‍ ഔട്ട് ഓഫ് പ്ലേ ആയിരുന്നെന്നു കാണായിരുന്നു.
പക്ഷെ ദൈര്‍ഘമേറിയ വിഎആര്‍ പരിശോധനയ്ക്കു ശേഷം റഫറി വിക്ടര്‍ ഗോമസ് അതു ഗോള്‍ അനുവദിക്കുകയായിരുന്നു. ഇതോടെ ജപ്പാന്‍ ആഹ്ലാദത്തിമര്‍പ്പിലായപ്പോല്‍ സ്‌പെയിനും കാണികളും ഞെട്ടുകയും ചെയ്തു. ഈ ഗോള്‍ അനുവദിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ കളി സമനിലയാവുകയും സ്‌പെയിനിനൊപ്പം ജര്‍മനിയും പ്രീക്വാര്‍ട്ടറിലെത്തുമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ ഗോള്‍ ഇത്രയേറെ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

Also Read: FIFA World Cup 2022: ഖത്തറില്‍ ആര് രാജാവാകും? ഡാറ്റാ സയന്റിസ്റ്റിന്റെ പ്രവചനം അറിയാം

എന്തു കൊണ്ട് ഗോള്‍ നല്‍കി?

എന്തു കൊണ്ട് ഗോള്‍ നല്‍കി?

ബോള്‍ ലൈന്‍ കടന്നിരുന്നുവെന്നു റീപ്ലേകളില്‍ കാണാമായിരുന്നിട്ടും വിഎആര്‍ എന്തുകൊണ്ടാണ് ഇതു ഗോളാണെന്ന തീരുമാനത്തില്‍ എത്തിയതെന്നാണ് പലരുടെയും സംശയം. ഗ്ലോബല്‍ ടിവി ബ്രോഡ്കാസ്റ്റര്‍മാര്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ബോള്‍ ഔട്ട് ഓഫ് പ്ലേ ആയിരുന്നുവെന്നു വ്യക്തമായിരുന്നു.
പക്ഷെ ഫിഫ ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത ചില ആംഗിളുകളില്‍ ബോള്‍ ഒൗട്ട് ഓഫ് പ്ലേ ആയിരുന്നില്ലെന്നു തെളിഞ്ഞിയുകയായിരുന്നു. ഇതോടെയാണ് വിഎആര്‍ ടീം അതു ഔട്ട് ഓഫ് പ്ലേ ആയിരുന്നില്ലെന്ന തീരുമാനമെടുത്തത്. ബോള്‍ ലൈനില്‍ ആയിരുന്നുവെന്നും വ്യക്തമാവുകയായിരുന്നു.
തങ്ങള്‍ക്കു തെറ്റ് പറ്റിയിട്ടില്ലെന്നും ശരിയായ തീരുമാനം തന്നെയാണ് കൈക്കൊണ്ടിരിക്കുന്നതെന്നു ഫിഫ ഒഫീഷ്യലുകള്‍ ഉറപ്പിച്ചു പറയുമ്പോഴും ഈ ലോകകപ്പിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി ഇതു മാറിയിരിക്കുകയാണ്.

Also Read: FIFA World Cup 2022: 'നെയ്മര്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചത്', ആരാധകരെ വിമര്‍ശിച്ച് റാഫിഞ്ഞ

ബോള്‍ ലൈനില്‍

ബോള്‍ ലൈനില്‍

റീപ്ലേകളില്‍ ബോള്‍ ഔട്ട് ഓഫ് പ്ലേ ആയിരുന്നുവെന്നതു പോലെ കാണപ്പെടുമെങ്കിലും മുകളില്‍ നിന്നുള്ള ആംഗിളില്‍ എല്ലാം വ്യക്തമാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ക്രിസ് വില്ല്യംസ് ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ ഇതു വ്യക്തമാണ്. വശത്തു നിന്നും മുകളില്‍ നിന്നുമുള്ള ബോളിന്റെ ആംഗിളുകളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതില്‍ മുകളില്‍ നിന്നുള്ള ആംഗിളെടുത്താല്‍ ബോള്‍ പൂര്‍ണമായി ഔട്ട് ഓഫ് പ്ലേ ആയിരുന്നില്ലെന്നും ബോളിന്റെ വളരെ നേരിയൊരു ഭാഗം ലൈനില്‍ തന്നെയുണ്ടായിരുന്നുവെന്നും കാണാം.

ക്രിസ് വില്ല്യംസ് പങ്കുവച്ച ട്വീറ്റ്

Story first published: Friday, December 2, 2022, 9:07 [IST]
Other articles published on Dec 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+