Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: റോണോയെ കാത്തിരുന്നവര്‍ 'ശശി'യായി, കോച്ചുമായി ഉടക്കോ? ഇതാണ് സത്യം

ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഈ റൗണ്ടിലെ ഏറ്റവും വലിയ അട്ടിമറി മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ പുറത്താവലായിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയാണ് സ്‌പെയിനിന്റെ കഥ കഴിച്ചത്. പോച്ചുഗലും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മിലായിരുന്നു പ്രീക്വാര്‍ട്ടറിലെ അവസാന മല്‍സരം. ഈ കളിയില്‍ പറങ്കിപ്പട ഒന്നിനെതിരേ ആറു ഗോളുകളുടെ വമ്പന്‍ ജയം ആഘോഷിക്കുകയും ചെയ്തു.

പക്ഷെ ഈ മല്‍സരത്തില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയായിരുന്നു പോര്‍ച്ചുഗല്‍ ഇറങ്ങിയത്. റോണോ മാജിക്ക് കാണാനിരുന്ന ആരാധകരെ ഇതു നിരാശപ്പെടുത്തുകയും ചെയ്തു. 74ാം മിനിറ്റിലായിരുന്നു ജാവോ ഫെലിക്‌സിനു പകരം റൊണാള്‍ഡോ ഗ്രൗണ്ടിലെത്തിയത്. എന്തുകൊണ്ടാണ് അദ്ദേഹത്ത പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്.

എന്താണ് സംഭവിച്ചത്?

എന്താണ് സംഭവിച്ചത്?

ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രീക്വാര്‍ട്ടര്‍ പോലെ ഒരു നിര്‍ണായക മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ പുറത്ത് ഇരുത്തുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് റോണോയ്ക്കു പകരം 21 കാരനായ സ്‌ട്രൈക്കര്‍ ഗോണ്‍കാലോ റാമോസിനെ ഉള്‍പ്പെടുത്തിയത്. സൗത്ത് കൊറിയയുമായുള്ള അവസാന ലീഗ് മല്‍സരത്തിനിടെുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണോ റൊണാള്‍ഡോയെ തഴഞ്ഞതെന്നു എല്ലാവരും സംശയിക്കുകയും ചെയ്തു. എന്നാല്‍ മല്‍സരശേഷം കോച്ച് ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്.

കോച്ച് പറയുന്നത്

കോച്ച് പറയുന്നത്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിഷയത്തെക്കുറച്ച് ഞാന്‍ ഇതിനകം വിശദീകരിച്ചു കഴിഞ്ഞു. ഞാന്‍ അതു വീണ്ടും വിശദീകരിക്കില്ല. അവരെല്ലാം വ്യത്യസ്തരായ കളിക്കാരാണ്. റൊണാള്‍ഡോയെ പുറത്ത് ഇരുത്തിയത് ഗെയിമിലെ തന്ത്രമായിരുന്നു. എല്ലാ കളിക്കാരും വ്യത്യസ്തരാണ്. ഡലോട്ട്, റഫേല്‍ എന്നിവരെയും സ്വിറ്റ്‌സര്‍ലാന്‍ഡുമായുള്ള കളിയില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നിരുന്നാലും കാന്‍സെലോ വളരെ മികച്ച താരമാണ്. ഈ മല്‍സരത്തില്‍ ടീമിന്റെ ആവശ്യം കണക്കിലെടുത്താണ് ഇലവന്‍ തീരുമാനിച്ചതെന്നും ഫെര്‍ണാണ്ടോ സാന്റോസ് വ്യക്തമാക്കി.

ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല

ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല

ഞാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. കളിക്കാര്‍ തീരുമാനങ്ങളെടുക്കുന്നു, ഞങ്ങളെ അവയൊന്നും ബാധിക്കാറുമില്ല. ആ ഭാഗം പൂര്‍ണമായും പരിഹരിച്ചു, റൊണാള്‍ഡോ ഒരു മികച്ച ക്യാപ്റ്റന്റെ മാതൃക കാണിക്കുകയും ചെയ്തു. ഇക്കാര്യം താന്‍ ഇതിനകം വിശദീകരിച്ചു കഴിഞ്ഞതായും ഫെര്‍ണാണ്ടോ സാന്റോസ് കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡോ ഹാപ്പിയല്ല?

റൊണാള്‍ഡോ ഹാപ്പിയല്ല?

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഒഴിവാക്കിയത് ഗെയിം പ്ലാനിന്റെ ഭാഗമാണെന്നാണ് കോച്ചിന്റെ വിശദീകരണമെങ്കിലും ആരാധകര്‍ ഇതിനെ പൂര്‍ണമായും വിശ്വസിക്കുന്നില്ല. സൗത്ത് കൊറിയക്കെതിരേ പോര്‍ച്ചുഗല്‍ 1-2നു പരാജയപ്പെട്ട കളിയില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ റോണോ അസന്തുഷ്ടനായി കാണപ്പെട്ടിരുന്നു. കൂടാതെ പ്രീക്വാര്‍ട്ടറിനായി എത്തുമ്പോഴും അദ്ദേഹത്തിന്റെ മുഖഭാവം സാധാരണത്തേതു പോലെ ആയിരുന്നില്ല.

പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം

പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം

ക്വാര്‍ട്ടര്‍ ഫൈനലാണ് ഇനി പോര്‍ച്ചുഗലിനു മുന്നിലുള്ളത്. മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ചെത്തിയ ആഫ്രിക്കന്‍ ടീം മൊറോക്കോയാണ് പറങ്കിപ്പടയുടെ അടുത്ത എതിരാളികള്‍. പോര്‍ച്ചുഗലിനെ സംബന്ധിച്ച് കടുപ്പമേറിയ മല്‍സരമായിരിക്കും ഇത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഈ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ തിരിച്ചുവിളിക്കുമോയെന്നാണ് അറിയാനുള്ളത്.

Story first published: Wednesday, December 7, 2022, 9:45 [IST]
Other articles published on Dec 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+